അങ്ങനെ സംഭവിച്ചാല്‍ അവിടെ ഞാന്‍ ആ സിനിമ ഉപേക്ഷിക്കും: ദിലീഷ് പോത്തന്‍

/

ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് തീരുമാനിക്കുന്നത് എപ്പോഴാണ് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സംവിധായകന്‍ ദിലീഷ് പോത്തന്‍.

ഒരു ഐഡിയ കേള്‍ക്കുമ്പോള്‍ തന്നെ അതിലൊരു എക്‌സൈറ്റ്‌മെന്റ് വരുമെന്നും അപ്പോള്‍ അതിനെ പിറകെ പോകുക എന്നതാണ് തന്റെ രീതിയെന്നും ദിലീഷ് പോത്തന്‍ പറയുന്നു.

‘ നമുക്കൊരു ഐഡിയ കേള്‍ക്കുമ്പോള്‍ തന്നെ അതിലൊരു എക്‌സൈറ്റ്‌മെന്റ് വരും. അപ്പോള്‍ അതിന്റെ പിറകെ പോകുക. ആ ഐഡിയ ഒരു കഥയായി ഒരു സിനിമയ്ക്ക് വേണ്ട രൂപത്തിലേക്ക് മാറണം.

എപ്പോള്‍ എക്‌സൈറ്റ്‌മെന്റ് നഷ്ടപ്പെടുന്നുവോ അവിടെ ഞാന്‍ ആ സിനിമ ഉപേക്ഷിക്കും. ഒരുപാട് തിരക്കഥകളില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. പലതും പാതിവഴിയില്‍ ഉപേക്ഷിച്ചു. എക്‌സൈറ്റ്‌മെന്റ് നഷ്ടപ്പെടാത്ത മൂന്ന് കഥകളാണ് ഞാന്‍ സംവിധാനം ചെയ്തത്,’ ദിലീഷ് പോത്തന്‍ പറഞ്ഞു.

പ്രേക്ഷകര്‍ ആ സിനിമ സ്വീകരിച്ച രീതി കണ്ടപ്പോള്‍ അറിവില്ലായ്മയെന്നത് എന്റെ മാത്രം കാര്യമായിരുന്നെന്ന് മനസ്സിലായി: അജു വര്‍ഗീസ്

മഹേഷിന്റെ പ്രതികാരം നേടിയ വിജയമാണോ മുന്നോട്ടുള്ള ആത്മവിശ്വാസം തന്നത് എന്ന ചോദ്യത്തിന് മുന്നോട്ടുപോകണമായിരുന്നു എന്നും വേറെ നിവൃത്തിയൊന്നും ഇല്ലെന്നുമായിരുന്നു ദിലീഷ് പോത്തന്റെ മറുപടി.

‘ ഇതിനായി ബാക്കിയെല്ലാം വിട്ട് വന്നതാണ്. സിനിമയില്‍ നിന്നൊരു തിരിച്ചുപോക്ക് ഇനി സാധ്യമല്ല എന്നറിയാമായിരുന്നു. മഹേഷിന്റെ പ്രതികാരം ചെയ്യുമ്പോള്‍ നമ്മുടെ ആഗ്രഹം അടുത്തൊരു സിനിമ കിട്ടാന്‍ തക്കതായ വിജയം ഈ സിനിമയ്ക്ക് ഉണ്ടാകണം എന്നതാണ്.

ഒരു മാസം തിയേറ്ററിലോടുന്ന സിനിമ എന്നതായിരുന്നു സ്വപ്നം. പക്ഷേ മഹേഷ് അതിലും വലിയ വിജയമായി. ആ വിജയം കൂടുതല്‍ ധൈര്യവും അവസരവും തന്നു,’ ദിലീഷ് പോത്തന്‍ പറയുന്നു.

ശാലിനിയും കുഞ്ചാക്കോ ബോബനും പരസ്പരം ‘എടാ’ വിളിക്കുന്നിടത്തൊക്കെ കൂവല്‍, പടം വീണെന്ന് ഉറപ്പിച്ചു: കമല്‍

നിര്‍മാതാവ് എന്ന നിലയിലെ സിനിമയിലെ ഇടപെടലിനെ കുറിച്ചും ദിലീഷ് സംസാരിച്ചു. ‘ രണ്ടും രണ്ട് രീതിയാണ്. സംവിധാനം ചെയ്യുമ്പോഴാണ് ഞാന്‍ കഥയില്‍ കൂടുതല്‍ ഇടപെടുക. നിര്‍മാതാവിന്റെ റോളിലാകുമ്പോള്‍ ആ സിനിമയുടെ സംവിധായകനെ വിശ്വസിച്ച് മുന്നോട്ടുപോകും.

എന്നിലെ സംവിധായകന്‍ കയറിവരാതിരിക്കാന്‍ പരമാവധി ശ്രമിക്കും. നിര്‍മാണത്തിനായി ഒരു കഥ കേള്‍ക്കുമ്പോള്‍ കമേഴ്‌സ്യലി ആ സിനിമ എത്രമാത്രം വിജയിക്കും, എത്ര ബജറ്റ് വരും എന്നൊക്കെയുള്ള സാധ്യതകളാണ് പരിശോധിക്കുക,’ ദിലീഷ് പോത്തന്‍ പറയുന്നു.

Content Highlight: Dileesh Pothan about his Movies and Script Selection