മഹേഷിന്റെ പ്രതികാരത്തിലെ ഹിറ്റായ ആ ഡയലോഗ് ആദ്യം വേണ്ടെന്ന് വെച്ചിരുന്നു: ദിലീഷ് പോത്തന്‍

/

ദിലീഷ് പോത്തന്‍ ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രമാണ് മഹേഷിന്റെ പ്രതികാരം.ഫഹദ് ഫാസില്‍ പ്രധാന കഥാപാത്രമായി എത്തിയ ചിത്രത്തില്‍ അനുശ്രീ, അപര്‍ണ ബാലമുരളി എന്നിവരായിരുന്നു നായികമാരായത്.

സൗബിന്‍ സാഹിര്‍, കെ.എല്‍ ആന്റണി, അലന്‍സിയര്‍ തുടങ്ങിയവരും ഒന്നിച്ച ചിത്രം നിര്‍മ്മിച്ചത് ആഷിഖ് അബു ആയിരുന്നു. തിയേറ്ററില്‍ വലിയ ഹിറ്റായ ചിത്രം കൂടിയായിരുന്നു മഹേഷിന്റെ പ്രതികാരം. 2016 ലെ മികച്ച ജനപ്രിയചിത്രത്തിനുള്ള കേരള സംസ്ഥാനചലച്ചിത്ര പുരസ്‌കാരവും ചിത്രത്തിനു ലഭിച്ചിരുന്നു.

മഹേഷിന്റെ പ്രതികാരത്തെ കുറിച്ചും ചിത്രത്തില്‍ നിന്ന് കട്ട് ചെയ്ത് ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്ന ഒരു രംഗത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ ദിലീഷ് പോത്തന്‍.

‘മഹേഷിന്റെ പ്രതികാരം ഷൂട്ട് ചെയ്യുന്ന സമയത്ത് അലന്‍സിയറിന്റെ കഥാപാത്രം ‘കരയിക്കല്ലെഡാ നായിന്റെ മോനെ’ എന്ന് പറയുന്ന ഒരു ഡയലോഗുണ്ട്.

ഗോകുല്‍ വളരെ നന്നായി അഭിനയിച്ചു, പുത്തനൊരു ബൈക്ക് വാങ്ങിച്ചുകൊടുത്തിട്ടുണ്ട്: മമ്മൂട്ടി

ഇത് സ്‌ക്രിപ്റ്റിലുണ്ടായിരുന്നു, ഞാനത് ഷൂട്ടും ചെയ്തു, എല്ലാം കഴിഞ്ഞു. ഫൈനല്‍ എഡിറ്റ് നടക്കുകയാണ്. വര്‍ക്കാകാത്ത ചില സാധനങ്ങളൊക്കെ ഒഴിവാക്കിക്കൊണ്ടിരിക്കുന്ന സമയത്ത് ഒരു ഘട്ടത്തില്‍ ഈ ഡയലോഗില്‍ എനിക്ക് കോണ്‍ഫിഡന്‍സ് പോയി.

എനിക്കത് വര്‍ക്കാവില്ലെന്ന് തോന്നി. അത് മാത്രമല്ല അതൊരു ഇമോഷണല്‍ ഹുക്ക് പോയിന്റാണ്. അവിടെ ഹ്യൂമര്‍ കയറി വന്നാല്‍ സീനിന്റെ ബാലന്‍സ് പോകുമോ എന്നൊരു ടെന്‍ഷനൊക്കെയുണ്ടായി.

അങ്ങനെ ഞാനത് വെട്ടിക്കളഞ്ഞു. അങ്ങനെ ഫൈനല്‍ കംപോസിങ് നടന്നുകൊണ്ടിരിക്കുമ്പോള്‍ എന്നെ ബിജിപാല്‍ വിളിച്ചു ഞാന്‍ ആദ്യം കാണുമ്പോള്‍ ആ സീനില്‍ ഒരു ഡയലോഗ് ഉണ്ടായിരുന്നല്ലോ എന്ന് ചോദിച്ചു.

അപ്പോള്‍ ഞാന്‍ അതെ ഉണ്ടായിരുന്നു ഇങ്ങനെ ആയിരുന്നു എന്ന് പറഞ്ഞു. അതെന്താ കളഞ്ഞതെന്ന് ചോദിച്ചപ്പോള്‍ ആള്‍ക്കാര്‍ അത് കേട്ട് തിയേറ്ററില്‍ ചിരിച്ചാല്‍ അതിന്റെ ഒരു റിഥമൊക്കെ പോകുമോ എന്നൊരു സംശയമുണ്ടെന്നും പാളിപ്പോയാലോ എന്ന് കരുതി കട്ട് ചെയ്തതാണെന്നും പറഞ്ഞു.

എമ്പുരാനില്‍ ലാലേട്ടനൊപ്പമുള്ള ആ കോമ്പിനേഷന്‍ സീന്‍; നന്ദി രാജുവേട്ടാ: ടൊവിനോ

ഇല്ല ഇല്ല ഒരിക്കലും പാളില്ല. അത് ഭയങ്കര അടിപൊളിയാണ്, സ്യൂട്ടായിരിക്കുമെന്ന് പറഞ്ഞു. അങ്ങനെ ബിജിപാലിന്റെ ജഡ്ജ്‌മെന്റായിരുന്നു അത് വര്‍ക്കാവുമെന്നത്.

പിന്ന രണ്ടാമതും റീഎഡിറ്റ് ചെയ്ത് ആ സീന്‍ ആഡ് ചെയ്തതാണ്. നമുക്ക് തന്നെ ചില സമയത്ത് ഇത് വര്‍ക്കാവുമെന്ന് തോന്നും. ചിലപ്പോള്‍ വര്‍ക്കാവില്ലെന്ന് തോന്നാം. വേറെ ഒരാള്‍ കാണുമ്പോള്‍ അവര്‍ക്ക് വേറെ രീതിയില്‍ അത് തോന്നും,’ ദിലീഷ് പോത്തന്‍ പറഞ്ഞു.

Content Highlight: Dileesh Pothan about Maheshinte Prathikaram