മമ്മൂക്ക ഗുഹയില്‍ പോയോ ഇല്ലയോ എന്ന് മമ്മൂക്കയോട് തന്നെ ചോദിക്കേണ്ടി വരും; മൃഗയ റഫറന്‍സിനെ കുറിച്ച് ദിലീഷ് പോത്തന്‍

/

ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ലബ്ബ് തിയേറ്ററുകളില്‍ ഗംഭീര പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.

ദിലീഷ് പോത്തനും വാണി വിശ്വനാഥും അനുരാഗ് കശ്യപും വിജയരാഘവനും സുരഭിയും ഉണ്ണിമായയും ഹനുമാന്‍കൈന്‍ഡും ഉള്‍പ്പെടെ കിടിലന്‍ പ്രകടനം നടത്തിയ ചിത്രം ആഷിഖ് അബുവിന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവായാണ് കണക്കാക്കുന്നത്.

റൈഫിള്‍ ക്ലബിന്റെ ട്രെയ്ലര്‍ റിലീസിന് പിന്നാലെ തന്നെ മമ്മൂട്ടിയുടെ മൃഗയ എന്ന സിനിമയുമായി ബന്ധപ്പെട്ട ചിത്രത്തിലെ ഒരു ഡയലോഗ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.

സിനിമയ്ക്ക് രണ്ട് പേരായിരുന്നു കണ്ടത്, ആ സമയത്താണ് ലിസ്റ്റിന്റെ വീട്ടില്‍ ഇ.ഡിക്കാര്‍ വന്നത്: സുരാജ്

മൃഗയ സിനിമക്കായി മമ്മൂട്ടി മെത്തേഡ് ആക്ടിങ് പരിശീലിച്ചെന്നും അതിനായി ഗുഹയില്‍ താമസിച്ചു എന്നുമായിരുന്നു ട്രെയിലറില്‍ ഒരു കഥാപാത്രം പറയുന്നത്.

റൈഫിള്‍ ക്ലബില്‍ വിനീത് കുമാര്‍ ഷാജഹാന്‍ എന്ന സിനിമാനടന്റെ വേഷത്തിലാണ് എത്തുന്നത്. വിനീതിന്റെ കഥാപാത്രത്തോട് ഒരു നിര്‍മാതാവ് മൃഗയ സിനിമയെ കുറിച്ച് അന്നത്തെ സിനിമാ മാഗസിനില്‍ വന്ന ലേഖനത്തെ കുറിച്ച് സംസാരിക്കുന്നതായാണ് ചിത്രത്തിലുള്ളത്.

ഈ ഡയലോഗിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് ദിലീഷ് പോത്തന്‍.

മമ്മൂക്ക ഗുഹയില്‍ പോയോ ഇല്ലയോ എന്നറിയാനാണെങ്കില്‍ അത് മമ്മൂക്കയോട് തന്നെ ചോദിക്കേണ്ടി വരുമെന്നായിരുന്നു ദിലീഷ് പോത്തന്‍ പറഞ്ഞത്.

മൃഗയ സിനിമ റിലീസ് ചെയ്ത സമയത്ത് ഇക്കാര്യങ്ങളൊക്കെ ചര്‍ച്ചയിലുണ്ടായിരുന്നോ എന്ന ചോദ്യത്തിന് അതൊന്നും തനിക്കറിയില്ലെന്നായിരുന്നു വിജയരാഘവന്റെ മറുപടി.

പീലിങ്‌സിന്റെ കൊറിയോഗ്രഫി കണ്ട് ഞെട്ടിപ്പോയി; കംഫര്‍ട്ടബിള്‍ അല്ലായിരുന്നു: രശ്മിക മന്ദാന

റൈഫിള്‍ ക്ലബ്ബിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായര്‍, ശ്യാം പുഷ്‌കരന്‍, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ്.

ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണവും ആഷിക്ക് അബു തന്നെയാണ് നിര്‍വഹിച്ചത്.

Content Highlight: Dileesh Pothan about Mrigaya Movie reference on Rifle Club

 

Exit mobile version