കല്‍പ്പനയേയും എന്നേയും രണ്ടും വഴിക്ക് ആക്കിയത് അവരാണ്, എന്നെങ്കിലും മടങ്ങിവരുമെന്ന് കരുതി കാത്തിരിക്കുകയായിരുന്നു: അനില്‍

/

ജീവിതത്തില്‍ സംഭവിച്ച വലിയ നഷ്ടങ്ങളെ കുറിച്ചും കല്‍പ്പനയ്ക്കും തനിക്കും ഇടയിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ അനില്‍.

കല്‍പ്പനയും താനും പിണങ്ങിയത് എന്തിനാണെന്ന് പോലും സത്യം പറഞ്ഞാല്‍ അറിയില്ലെന്നും തങ്ങളുടെ ബന്ധം ഇല്ലാതാക്കാന്‍ ചിലര്‍ പുറത്തു നിന്നും ചരടുവലി നടത്തിയിട്ടുണ്ടെന്നും അനില്‍ പറയുന്നു.

എന്നെങ്കിലും കല്‍പ്പന മടങ്ങിവരുമെന്നൊരു തോന്നല്‍ തന്റെ മനസിലുണ്ടായിരുന്നെന്നും കല്‍പ്പനയുടെ മരണം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ ആയിട്ടില്ലെന്നും അനില്‍ പറയുന്നു.

കല്‍പ്പനയ്ക്ക് ഹൃദയസംബന്ധമായ ചില പ്രശ്നങ്ങള്‍ നേരത്തേ ഉണ്ടായിരുന്നെന്നും അതിന്റെ ചികിത്സകളും നടന്നിരുന്നെന്നും അനില്‍ പറയുന്നു. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനില്‍.

‘ കല്‍പ്പനയും ഞാനുമായി ഒരിക്കലും വഴക്കുണ്ടാക്കിയിട്ടില്ല. ഒരു വലിയ പ്രശ്നത്തിന്റെ പേരിലല്ല ഞങ്ങള്‍ അകന്നത്. ചെറിയ ചെറിയ തെറ്റിധാരണകളായിരുന്നു എല്ലാം.

എന്റെ പേര് നിര്‍ദേശിച്ചത് ദുല്‍ഖര്‍, മമ്മൂക്ക അഭിനന്ദിച്ചുകൊണ്ട് ഒരു മെസ്സേജ് അയച്ചു: ടിനി ടോം

ചുറ്റുമുളളവരാണ് ഞങ്ങളെ രണ്ട് വഴിക്കാക്കിയത്. ഏത് ദമ്പതികള്‍ക്കിടയിലും പതിവുളളതു പോലെ ചെറിയ പിണക്കങ്ങളില്‍ തുടങ്ങിയതാണ്. എന്നാല്‍ ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ പിന്നില്‍ നിന്ന് അത് ആളിക്കത്തിച്ചു. ചെറിയ മുറിവുകള്‍ വലിയ വ്രണമാക്കി മാറ്റി.

കല്‍പ്പന വീട്ടിലേക്ക് തിരിച്ചുവരുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. കല്‍പ്പന മരിക്കും വരെ എന്റെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തിരുന്നില്ല. അതിലേക്ക് ‘ചേട്ടാ ഞാന്‍ വരുന്നൂ’ എന്ന് ഒരു കോള്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്തുകൊണ്ടോ അതുണ്ടായില്ല.

ആ ബന്ധം തകര്‍ന്നതില്‍ ഒരിക്കലും ഞാന്‍ കല്‍പ്പനയെ കുറ്റപ്പെടുത്തില്ല. ഒരുപക്ഷേ എന്റെ ഭാഗത്തും വീഴ്ചകളുണ്ടായിട്ടുണ്ടാവാം. ഇന്നത്തെ പക്വത എനിക്ക് അന്ന് ഉണ്ടായിരിക്കില്ല.

കല്‍പ്പന വീട്ടില്‍ നിന്നിറങ്ങി പോയ ശേഷം ഞാന്‍ അവസാനമായി പറഞ്ഞ കാര്യവും ഓര്‍മയുണ്ട്. ”എത്രയും വേഗം നീ തിരിച്ചുവരണം. വന്നില്ലെങ്കില്‍ ഞാന്‍ കേസ് കൊടുക്കും.’ എന്നായിരുന്നു.

ഞാന്‍ അവള്‍ക്കെതിരെ കോടതിയെ സമീപിച്ചത് വിവാഹമോചനം ആവശ്യപ്പെട്ടല്ല. വീട്ടിലേക്ക് തിരിച്ചു വരണം എന്നു പറഞ്ഞാണ്. അതും അവളെ പേടിപ്പിക്കാന്‍ വേണ്ടി ചെയ്തതാണ്.

വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ലാലേട്ടനുമായി ഒന്നിക്കുന്ന സിനിമയാണത്: സംഗീത മാധവന്‍

പക്ഷേ പിന്നീട് എല്ലാം രൂക്ഷമായി. ഞങ്ങളെ തമ്മില്‍ അകറ്റിയതില്‍ ചില അദൃശ്യകരങ്ങളുണ്ടെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു,’ അനില്‍ പറയുന്നു.

കല്‍പ്പനയ്ക്ക് ഹൃദയസംബന്ധമായ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഒരുമിച്ചുളളപ്പോള്‍ ഞാന്‍ നിര്‍ബന്ധിച്ച് മരുന്ന് കഴിപ്പിക്കും. തമ്മില്‍ അകന്ന ശേഷം അവസാനമായി ഞാന്‍ അയച്ച മെസേജ് ‘മരുന്ന് മുടക്കരുത്. സമയത്ത് ഓര്‍ത്തെടുത്ത് കഴിക്കണം’ എന്നതായിരുന്നു.

കല്‍പ്പനയോട് എനിക്ക് ഒരിക്കലും ഇഷ്ടക്കുറവുണ്ടായിട്ടില്ല. അവള്‍ക്കും അങ്ങനെയായിരുന്നു. എന്നിട്ടും ഇങ്ങനെയൊക്കെ സംഭവിച്ചത് വിധിയായി കരുതുന്നു.

അസുഖമുണ്ടെന്ന് അറിയാമായിരുന്നെങ്കിലും കല്‍പ്പന ഇത്രവേഗം മരിക്കുമെന്ന് ഒരിക്കലും കരുതിയില്ല. വല്ലാത്ത ഷോക്കായിരുന്നു അത്. എന്നെ തോല്‍പ്പിച്ചിട്ട് കടന്നു കളഞ്ഞതു പോലെയാണ് അനുഭവപ്പെട്ടത്,’ അനില്‍ പറയുന്നു.

Content Highlight: Director Anil About Actress kalpana