വര്‍ഷങ്ങളുടെ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് ആടുജീവിതം പോലൊരു സിനിമ സംവിധായകന്‍ ബ്ലെസി പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. സിനിമയ്ക്കായി സഹിച്ച യാതനകളും കഷ്ടപ്പാടുകളും ചില്ലറയായിരുന്നില്ലെന്ന് പല അഭിമുഖങ്ങളിലും ബ്ലെസി പറഞ്ഞിട്ടുണ്ട്.
ആടുജീവിതത്തിലൂടെ നജീബിന്റെ കഥയായിരുന്നു സംസാരിച്ചതെങ്കില്‍ ചിത്രത്തിന് ഒരു രണ്ടാം ഭാഗം വന്നാല്‍ തനിക്ക് പറയാനുള്ളത് സൈനുവിന്റെ കഥയായിരിക്കുമെന്ന് ബ്ലെസി പറയുന്നു.
നജീബ് ഇല്ലാത്ത സൈനുവിന്റെ കഥ മനസിലുണ്ടെന്നും അവളുടെ പ്രതീക്ഷകളും കാത്തിരിപ്പുമാണതെന്നും ബ്ലെസി പറഞ്ഞു.
അത്രയും അഭിനയ ശേഷിയുള്ള ഒരാള്‍ തന്നെ സൈനുവിന്റെ കഥാപാത്രം ചെയ്യണമെന്ന് തനിക്ക് നിര്‍ബന്ധമായിരുന്നെന്നും അമലയിലേക്ക് താന്‍ എത്തിയത് അങ്ങനെയാണെന്നും ബ്ലെസി പറയുന്നു.
ഒരു സമയത്ത് സിനിമകളൊന്നും എന്നെ തേടിയെത്തിയില്ല, ഒടുവില്‍ ഞാന്‍ അദ്ദേഹത്തെ വിളിച്ചു: ഐശ്വര്യലക്ഷ്മി
‘നജീബ് ഇല്ലാത്ത സൈനുവിന്റെ ജീവിതകഥ മനസിലുണ്ട്. അവളുടെ പ്രതീക്ഷകളും കാത്തിരിപ്പുമാണ്. സിനിമയെ സംബന്ധിച്ച് നോവലില്‍ നിന്നു വ്യത്യസ്തമായ ഒരു വൈകാരികത്തുടര്‍ച്ച ആവശ്യമാണ്.
അകലെയായിരിക്കുമ്പോള്‍ നമ്മളെ ഏറ്റവുമധികം സ്പര്‍ശിക്കുക പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓര്‍മകളാണ്. ഞാന്‍ വൈകാരികമായി ചിന്തിക്കുന്ന ആളാണ്.
സൈനുവിനെ പിരിഞ്ഞിരിക്കുകയെന്നതു നജീബിനെ ആഴത്തില്‍ ബാധിച്ചിട്ടുള്ള കാര്യമാണ്. കാത്തിരിക്കാന്‍ സൈനു ഉണ്ടെന്ന ബോധ്യമാണു നജീബിനെ ആ ദുരിതമൊക്കെ താണ്ടാന്‍ പ്രാപ്തനാക്കുന്നത്. തിരിച്ചും. നജീബ് മടങ്ങിവരുമെന്ന സൈനുവിന്റെ വിശ്വാസമാണ് അവളെ മുന്നോട്ടു നയിക്കുന്നത്.
ആ ഫീല്‍ സിനിമയില്‍ വരണമെങ്കില്‍, പ്രേക്ഷകരിലേക്കു പകരണമെങ്കില്‍, അത്രയും അഭിനയശേഷിയുള്ള ഒരാള്‍ ആ കഥാപാത്രം ചെയ്യണമെന്നു തോന്നി.
ആ ക്ഷേത്രത്തെ കുറിച്ച് അറിയുന്ന ആരും വിവാദമുണ്ടാക്കിയവര്‍ക്കൊപ്പം നില്‍ക്കില്ല: നസ്രിയ
അപ്പോള്‍ മനസ്സില്‍ തെളിഞ്ഞ മുഖം അമല പോളിന്റേതാണ്. എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്, പല ആര്‍ട്ടിസ്റ്റുകളെയും വേണ്ട തരത്തില്‍ ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന്. അങ്ങനെയൊരാളാണ് അമല.
‘ആടുജീവിതം സിനിമയില്‍ ഒരുപാട് സീനുകളുള്ള കഥാപാത്രമല്ല അമലയുടേത്. ഏതാനും രംഗങ്ങളില്‍ പ്രേക്ഷകരുടെ മനസ്സില്‍ മായാതെ പതിയണം. അതായിരുന്നു വെല്ലുവിളി. അമലയ്ക്ക് അതു മനോഹരമായി സാധിച്ചിട്ടുണ്ട്,’ ബ്ലെസി പറയുന്നു.
Content Highlight: Director Blessy about Amala Paul