ഒരൊറ്റ സിനിമയിലൂടെ തന്നെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് യാഷ് ഗാവ്‌ലി. കൊച്ചുണ്ടാപ്രിയെന്ന പേരിലാണ് യാഷിനെ ആളുകള്‍ തിരിച്ചറിയുന്നത്. ബ്ലെസിയുടെ സംവിധാനത്തില്‍ 2004ല്‍ പുറത്തിറങ്ങിയ കാഴ്ച എന്ന ചിത്രത്തിലെ ഒരു കഥാപാത്രമായിരുന്നു കൊച്ചുണ്ടാപ്രി. 2001ലെ ഗുജറാത്ത് ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ട് കേരളത്തിലെത്തുന്ന പവന്‍ എന്ന കൊച്ചുണ്ടാപ്രിയെ ചുറ്റിപ്പറ്റിയാണ് കാഴ്ചയുടെ കഥ.
മമ്മൂട്ടി നായകനായ ഈ സിനിമയില്‍ യാഷിന് പുറമെ സനുഷയും പത്മപ്രിയയുമായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോള്‍ യാഷിനെ കാഴ്ചയിലേക്ക് കൊണ്ടുവന്നതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ബ്ലെസി. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read: എന്റെ ടേണിങ് പോയിന്റ് ദൃശ്യവും മെമ്മറീസുമല്ല, ആ ചിത്രമാണ്: ജീത്തു ജോസഫ്
‘കാഴ്ച സിനിമയെ കുറിച്ച് ചോദിച്ചാല്‍, സനുഷ അതിനോടകം തന്നെ നല്ല രീതിയില്‍ പ്രകടനം നടത്തിയ കുട്ടിയാണ്. അതുകൊണ്ട് സിനിമയില്‍ അവളെ അഭിനയിപ്പിക്കാന്‍ എനിക്ക് വലിയ പ്രയാസം തോന്നിയില്ല. എന്നാല്‍ യാഷിന്റെ കാര്യം അങ്ങനെ ആയിരുന്നില്ല. അവന്‍ വളരെ ചെറിയ കുട്ടിയായിരുന്നു.
അതുകൊണ്ട് കാര്യങ്ങള്‍ അവനോട് അത്രയെളുപ്പം പറഞ്ഞ് മനസിലാക്കാന്‍ പറ്റില്ലായിരുന്നു. അവനെ എങ്ങനെയാണ് ആ സിനിമയിലേക്ക് സെലക്റ്റ് ചെയ്തതെന്ന് ചോദിച്ചാല്‍, ഓഡിഷനിലൂടെ തന്നെയായിരുന്നു സെലക്ട് ചെയ്തത്. അവന്‍ സ്‌ക്കൂളില്‍ നടത്തിയ ചില പ്രകടനങ്ങളൊക്കെ അവര്‍ എനിക്ക് അയച്ചു തന്നിരുന്നു.
Also Read: കുറച്ച് ദിവസം എന്നെ ഓക്കെ അല്ലാതാക്കിയ മലയാളത്തിലെ ഹൊറർ ചിത്രം അതാണ്: ഭാവന
അതില്‍ അവന്റെ ഡാന്‍സും മറ്റുമുണ്ടായിരുന്നു. എന്നാല്‍ അതിനേക്കാള്‍ ഏറെ ഞാന്‍ ശ്രദ്ധിച്ചത് മറ്റൊു കാര്യമായിരുന്നു. അതായത് ആ വീഡിയോസില്‍ മറ്റൊരു കുട്ടി ഡാന്‍സ് ചെയ്യുമ്പോള്‍ സ്റ്റേജിന്റെ സൈഡില്‍ നിന്നിട്ട് ഇവന്‍ കാലുവെച്ച് താളം പിടിക്കുന്നത് ഉണ്ടായിരുന്നു. ഞാന്‍ മാര്‍ക്ക് കൊടുത്തത് അതിനായിരുന്നു.
കാരണം പൊതുവെ അവന്റെ പ്രായത്തിലുള്ള കുട്ടികളൊന്നും അങ്ങനെ ചെയ്യാറില്ല. കുട്ടികള്‍ സാധാരണയായി ഒരു പാട്ടിഷ്ടമായാല്‍ കൈ കൊണ്ടോ തല കൊണ്ടോ താളം പിടിക്കുക മാത്രമാണ് ചെയ്യുക. എന്നാല്‍ അവന്‍ കാലുവെച്ച് താളം പിടിക്കുന്നത് കണ്ടു. അത് എനിക്ക് വലിയ ഇന്‍ട്രസ്റ്റിങ്ങായി തോന്നി. അങ്ങനെയാണ് ഞാന്‍ അവനെ കൊച്ചുണ്ടാപ്രിയായി സെലക്റ്റ് ചെയ്യാന്‍ തീരുമാനിക്കുന്നത്,’ ബ്ലെസി പറയുന്നു.
Content Highlight: Director Blessy Talks About Kazhcha Movie And Kochundapri