മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം ആഗ്രഹിക്കാത്തവര്‍ ആരാണ് ഉള്ളത്: പുതിയ ചിത്രത്തെ കുറിച്ച് ദിലീഷ് പോത്തന്‍

/

സംവിധാനത്തില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്ത് അഭിനയത്തില്‍ സജീവമാണ് ദിലീഷ് പോത്തന്‍. ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ലബ്ബായിരുന്നു ദിലീഷ് പോത്തന്റെ ഏറ്റവും പുതിയ ചിത്രം.

അയാം കാതലന്‍, വിശേഷം, ഗോളം, തലവന്‍, ടര്‍ബോ, ഓസ്‌ലര്‍ തുടങ്ങി ഈ വര്‍ഷം മാത്രം നിരവധി ഹിറ്റ് ചിത്രങ്ങളില്‍ താരം ഭാഗമായിരുന്നു.

2021 ല്‍ റിലീസ് ചെയ്ത ജോജിയായിരുന്നു ദിലീഷ് പോത്തന്‍ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. പുതിയ ചിത്രത്തെ കുറിച്ചും സംവിധാനത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ദിലീഷ് പോത്തന്‍.

പുതിയ സിനിമകളുടെ ആലോചനയിലാണെന്നും ചില കഥകളില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുകയാണെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു. ഒപ്പം മോഹന്‍ലാല്‍-മമ്മൂട്ടി ചിത്രത്തെ കുറിച്ചും താരം സംസാരിച്ചു.

പ്രേമലു 2 ഈ വര്‍ഷം തന്നെ; ഷൂട്ടിങ്ങ് ജൂണില്‍: ദിലീഷ് പോത്തന്‍

‘ പുതിയ സിനിമകളുടെ ആലോചനയിലാണ്. കഥ മുമ്പോട്ട് പോയാല്‍ അടുത്ത വര്‍ഷം അല്ലെങ്കില്‍ ഈ വര്‍ഷം അവസാനമൊക്കെയായിട്ട് ഒരു പടം ചെയ്യണമെന്നുണ്ട്,’ ദിലീഷ് പോത്തന്‍ പറഞ്ഞു.

മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം പ്ലാനിലുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും അങ്ങനെ ഒരു സിനിമ മനസിലുണ്ടെന്നായിരുന്നു ദിലീഷ് പോത്തന്‍ പറഞ്ഞത്.

മോഹന്‍ലാല്‍- മമ്മൂട്ടി എന്ന് പറഞ്ഞാല്‍ അവര്‍ മലയാളത്തിലെ ഏറ്റവും പ്രഗദ്ഭരായിട്ടുള്ള ആര്‍ടിസ്റ്റുകളാണ്. സിനിമ ആഗ്രഹിക്കുന്ന ഏതൊരാളുടെ മനസിലും തീര്‍ച്ചയായിട്ടും അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യണമെന്ന ആഗ്രഹമുണ്ടാകും.

ഹാപ്പി ബര്‍ത്ത് ഡേ ജതിന്‍ രാംദാസ്; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് പൃഥ്വിരാജ്

അതുപോലെ തന്നെ എനിക്കുമുണ്ട്. കറക്ടായിട്ടുള്ള ക്യാരക്ടറും പ്ലോട്ടും നമ്മുടെ തലച്ചോറില്‍ വരണം. അത് വരാത്തത് നമ്മുടെ പ്രശ്‌നം കൊണ്ടാണ്.

നല്ല കഥകള്‍ കണ്ടെത്താന്‍ പറ്റണം. മമ്മൂക്കയുടേയും ലാലേട്ടന്റേയും അടുത്ത് വെറുതെ പോയിട്ട് കാര്യമില്ല. അവര്‍ക്ക് കൂടി എക്‌സൈറ്റിങ് ആയിട്ടുള്ളത് ചെയ്യണം. അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ ഉണ്ട്. നല്ലൊരു പരിപാടി വരും എന്ന് തന്നെ കരുതാം,’ ദിലീഷ് പോത്തന്‍ പറഞ്ഞു.

Content Highlight: Director Dileesh Pothan about Mohanlal Mammootty Movie