തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, പ്രേമലു, തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകന്‍. കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ പ്രേമലു കൂടി വന്നതോടെ ഗിരീഷ് എ.ഡിയിലുള്ള ആരാധകരുടെ പ്രതീക്ഷ ഒരുപാടാണ്. നസ്‌ലെന്‍ നായകനായി എത്തുന്ന ഐയാം കാതലന്‍ ആണ് ഗിരീഷ് എ.ഡിയുടെ ഏറ്റവും പുതിയ ചിത്രം.
പ്രേമലുവിനെ കുറിച്ചും സൂപ്പര്‍ശരണ്യയെ കുറിച്ചും സ്പിന്ന് ഓഫിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗിരീഷ് എ.ഡി. പ്രണയചിത്രങ്ങളുടെ സംവിധായകന്‍ എന്ന ലേബലിനെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.
‘ സൂപ്പര്‍ ശരണ്യയുടെ തെലുങ്ക് റീമേക്ക് എന്ന രീതിയിലായിരുന്നു പ്രേമലു ആദ്യം തുടങ്ങിയത്. പിന്നെ അതുപേക്ഷിച്ച് സൂപ്പര്‍ ശരണ്യയിലെ സോനയുടെ സ്പിന്‍ ഓഫ് എന്ന രീതിയില്‍ ആലോചിച്ചു. സോന ഹൈദരാബാദില്‍ വരുന്നതും സംഭവിക്കുന്ന പ്രണയവുമായിരുന്നു ആലോചിച്ചത്.
പിന്നീടതും വേണ്ടെന്ന് വെച്ചു. ഒടുവിലാണ് ഇപ്പോള്‍ കാണുന്ന രൂപത്തിലേക്ക് എത്തിയത്. ഹൈദരാബാദായിരുന്നു ആദ്യമേ മനസില്‍. പിന്നെ എന്നെ പ്രണയചിത്രങ്ങളുടെ സംവിധായകന്‍ എന്ന് വിളിക്കുന്നത് സന്തോഷമുള്ള കാര്യമാണ്.
ആ ലേബല്‍ ഭാരമുള്ളതൊന്നുമല്ല. ഏതെങ്കിലുമൊരു രീതിയില്‍ അംഗീകരിക്കപ്പെടുന്നത് നല്ല കാര്യമല്ലേ, ബ്രാന്‍ഡ് ചെയ്തുപോയ സ്ഥിതിക്ക് ആളുകള്‍ അതും പ്രതീക്ഷിച്ച് വരുമോ അതോ മറ്റൊരു തരം ചിത്രം ചെയ്യണോ എന്നൊക്കെ ആലോചിക്കാറുണ്ട്.
മതത്തെ വിമര്‍ശിച്ചതുകൊണ്ട് പരാജയപ്പെട്ട എന്റെ സിനിമ; ഒരുപാട് പ്രതീക്ഷയുള്ള പടമായിരുന്നു: ഫഹദ്
പക്ഷേ ബോധപൂര്‍വം മാറ്റത്തിന് വേണ്ടി മാറാന്‍ താത്പര്യമില്ല. എങ്കിലും ചെറിയൊരു കണ്‍ഫ്യൂഷനുണ്ട്. പ്രേമലു കഴിഞ്ഞതിന് ശേഷം എനിക്ക് ചെറിയൊരു ഭയം വന്നുതുടങ്ങിയിട്ടുണ്ട്. കരിയറില്‍ വിജയവും പരാജയവും ഒരുപോലെ കൈകാര്യം ചെയ്യാന്‍ പറ്റണമെന്ന് കരുതുന്ന ആളാണ് ഞാന്‍.
സ്ഥിരതയോടെ പോകണമെന്നാണ് ആഗ്രഹം. എങ്കിലും അടുത്ത പടം ചെയ്യുന്നതാലോചിക്കുമ്പോള്‍ പേടിയുണ്ട്, ഗിരീഷ് എ.ഡി പറയുന്നു.
Content Highlight: Director Girish A.D About Super Saranya Spin Off And Premalu