ഈ വര്‍ഷം ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ഗിരീഷ് എ.ഡി-നസ്ലെന്‍ ചിത്രം ‘പ്രേമലു’ മലയാളത്തിലെ നൂറ് കോടി ക്ലബില്‍ ഇടം പിടിച്ച ചിത്രങ്ങളിലൊന്നായി മാറിയിരുന്നു.
റോം കോം വിഭാഗത്തില്‍ പെടുന്ന ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ നിന്ന് ഇതുവരെ കണ്ടെതെങ്കില്‍ ‘ഐ ആം കാതലന്‍’- ഇതില്‍ നിന്ന് വേറിട്ട് നില്‍ക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
നവംബര്‍ ഏഴിന് തിയേറ്ററിലെത്തുന്ന ഐ ആം കാതലന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഗിരീഷ് എ.ഡി.
ആദ്യമായാണ് താന്‍ മറ്റൊരാളുടെ സ്‌ക്രിപ്റ്റില്‍ സംവിധാനം ചെയ്യുന്നതെന്നും 2017 ല്‍ സജിന്‍ തന്നോട് പറഞ്ഞ കഥയാണ് ഇതെന്നും ഗിരീഷ് പറയുന്നു.
2020 ലാണ് വീണ്ടും ഇതില്‍ വര്‍ക്ക് തുടങ്ങന്നത്. രസമുള്ള പരിപാടിയാണെന്ന് തോന്നി. അങ്ങനെയാണ് തുടങ്ങുന്നത്.
ആ സമയത്ത് സൂപ്പര്‍ശരണ്യ ഉണ്ടായിരുന്നു. നസ്‌ലനോട് കഥ പറഞ്ഞു. ആ സമയത്ത് നസ്‌ലെന്‍ സോളോ ഹീറോ ആയിട്ടില്ല. ഇതാണ് അവന്റെ ആദ്യത്തെ സോളോ ഹീറോ പടം. പക്ഷേ ഇത് റിലീസ് ആവാന്‍ വൈകി.
പ്രേമലു കഴിഞ്ഞതുകൊണ്ട് ഒരു മാറ്റവും സിനിമയില്‍ വരുത്തിയിട്ടില്ല. ഷൂട്ടും ഫസ്റ്റ് കട്ടും ഒക്കെ നേരത്തെ തന്നെ കഴിഞ്ഞിരുന്നല്ലോ.
പ്രേമലുവിന് മുന്‍പ് റിലീസ് ചെയ്യേണ്ടതായിരുന്നു. ചില കാരണങ്ങളാല്‍ സാധിച്ചില്ല. ആദ്യത്തെ എഡിറ്റില്‍ നിന്ന് ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയിട്ടേയുള്ളൂ, ഗിരീഷ് പറയുന്നു.
കഴിഞ്ഞ മൂന്ന് പടങ്ങളെപ്പോലെയല്ലെന്നും വേറൊരു ജോണറാണ് കാതലന്‍ എന്നും അദ്ദേഹം പറഞ്ഞു. അത് തന്നെയാണ് ഈ സിനിമയിലുള്ള പ്രതീക്ഷ.
സിനിമയില്‍ കാണിക്കുന്ന കാലഘട്ടം ഇത് തന്നെയാണ്. എന്നാലും ചെറിയ ചില കാര്യങ്ങള്‍ അതിലുണ്ട്. എല്ലാവരും എന്നോട് മാറ്റിപ്പിടിക്ക് എന്ന് പറയുന്നുണ്ട്. ഒന്ന് മാറ്റിപ്പിടിച്ചതാണ്,’ ഗിരീഷ് പറയുന്നു.
ഓഡിയന്‍സ് വരണമെന്ന ആഗ്രഹത്തില്‍ തന്നെയാണ് ഓരോ സിനിമയും വര്‍ക്ക് ചെയ്യുന്നതെന്നും പ്രേമലുവിന്റേയും സൂപ്പര്‍ ശരണ്യയുടേയുമൊക്കെ കാര്യത്തില്‍ തിയേറ്ററില്‍ പിള്ളേര്‍ കയറും എന്നേ വിചാരിച്ചിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ടോ പ്രായമായവരും ഈ സിനിമകള്‍ കാണാന്‍ വന്നു. അത് തന്നെയാണ് ഇത്രയും വലിയൊരു വിജയം ആ സിനിമയ്ക്ക് ലഭിക്കാനുള്ള കാരണവും.
പ്രേമലുവിന്റെ ഭാരം ഇറക്കിവെച്ച് ഐ ആം കാതലന്‍ കാണാന്‍ വരൂ: നസ്‌ലെന്‍
എല്ലാ സിനിമ ഇറങ്ങുമ്പോഴും ടെന്‍ഷന്‍ ഉണ്ട്. നമ്മള്‍ കഥകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചപ്പോഴൊന്നും കഥ വന്നിട്ടില്ല. പിന്നെ ഒന്ന് ഓണ്‍ ആയ ശേഷമാണ് കഥകള്‍ കിട്ടുന്നത്,’ ഗിരീഷ് എ.ഡി പറഞ്ഞു.
അനിഷ്മ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തില്‍ ദിലീഷ് പോത്തന്‍, ലിജോമോള്‍, ടി ജി രവി, സജിന്‍, വിനീത് വാസുദേവന്‍, വിനീത് വിശ്വം എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
Content Highlight: Director Girish AD About Iam Kathalan Movie