വയലന്‍സ് ഷൂട്ട് ചെയ്യുന്നതാണ് ഏറ്റവും ഫണ്‍; സാമൂഹിക പ്രതിബദ്ധത സിനിമയില്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധം പിടിക്കരുത്: ഹനീഫ് അദേനി

/

സാമൂഹിക പ്രതിബദ്ധത സിനിമയില്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് ശരിയല്ലെന്ന് മാര്‍ക്കോ സിനിമയുടെ സംവിധായകന്‍ ഹനീഫ് അദേനി.

ഇന്ന് നമ്മുടെ ചുറ്റും സംഭവിക്കുന്ന ക്രൂരകൃത്യങ്ങളിലെ തീവ്രതകളുടെ പകുതി പോലും സിനിമകളില്‍ കാണിക്കുന്നില്ലെന്നും അതറിയണമെങ്കില്‍ കഴിഞ്ഞ ഒരുവര്‍ഷം നമ്മുടെ നാട്ടില്‍ നടന്ന കുറ്റകൃത്യങ്ങളുെട കണക്കെടുത്തു നോക്കിയാല്‍ മതിയെന്നും ഹനീഫ് അദേനി പറയുന്നു.

‘സിനിമാറ്റിക് ആയതുകൊണ്ടാണ് സിനിമയെന്നു വിളിക്കുന്നത്. സാമൂഹിക പ്രതിബദ്ധത സിനിമയില്‍ ഉണ്ടാകണമെന്നു നിര്‍ബന്ധം പിടിക്കുന്നത് ശരിയായ പ്രവണതയായി തോന്നുന്നില്ല.

ഇന്നു നമ്മുടെ ചുറ്റും സംഭവിക്കുന്ന ക്രൂരകൃത്യങ്ങളിലെ തീവ്രതകളുടെ പകുതി പോലും സിനിമകളില്‍ കാണിക്കുന്നില്ല.

എന്റെയുള്ളിലെ ആക്ടര്‍ ഈഗോ പറിച്ചുകളഞ്ഞത് അവരാണ്: അജു വര്‍ഗീസ്

അതറിയണമെങ്കില്‍ കഴിഞ്ഞ ഒരുവര്‍ഷം നമ്മുടെ നാട്ടില്‍ നടന്ന കുറ്റകൃത്യങ്ങളുെട കണക്കെടുത്തു നോക്കിയാല്‍ മതി.

വയലന്‍സ് ഷൂട്ട് ചെയ്യുന്നതാണ് ഏറ്റവും ഫണ്‍ ആയ കാര്യം. ഈ സിനിമയിലെ വയലന്‍സ് രംഗങ്ങള്‍ ഷൂട്ട് ചെയ്തതും വളരെ ആസ്വദിച്ചാണ്.

ഇതൊരു എന്റര്‍ടെയ്ന്‍മെന്റ് ബിസിനസാണ്, ഇന്‍ഡസ്ട്രിയാണ്. അതുകൊണ്ടുതന്നെ ഇവിടെ ഹ്യൂമറും ആക്ഷനും കോമഡിയും വയലന്‍സുമെല്ലാം ബിസിനസ് ആണ്.

സിനിമയില്‍ ലോജിക്ക് തിരഞ്ഞുപോകുന്നവരുണ്ട്. സിനിമ എന്ന മീഡിയം തന്നെ ലോജിക്കല്‍ ആയി തോന്നിയിട്ടില്ല.

അതില്‍ ജീവിതം തിരയുന്നതിലും യാഥാര്‍ഥ്യം തേടിപ്പോകുന്നതിലുമൊന്നും ഒരു അര്‍ഥവുമില്ല. ഒരാളുടെ യഥാര്‍ഥ വലുപ്പത്തിലല്ലല്ലോ നമ്മള്‍ അയാളെ ബിഗ് സ്‌ക്രീനില്‍ കാണുന്നത്.

അവിടെത്തന്നെ ലോജിക്ക് നഷ്ടപ്പെടുകയാണ്. സിനിമയെ സിനിമയായിത്തന്നെ ആസ്വദിക്കണം,’ ഹനീഫ് പറയുന്നു.

ഈ സിനിമ ഇത്രയും വൃത്തിയായി തനിക്കു ചെയ്യാന്‍ സാധിച്ചത് ഉണ്ണി മുകുന്ദന്റെയും ഷെരീഫിന്റെയും ആത്മവിശ്വാസം കൊണ്ടാണെന്നും ഉണ്ണി മുകുന്ദന്റെ ഡെഡിക്കേഷന്‍ പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നും ഹനീഫ് അദേനി പറയുന്നു.

സൂപ്പര്‍സ്റ്റാര്‍ എന്ന ടൈറ്റില്‍ ബാധ്യത, നല്ല നടനെന്ന് കേള്‍ക്കുന്നതാണ് സന്തോഷം: ടൊവിനോ

ആക്ഷന്‍ സീനുകള്‍ക്കായി കായികമായും ശാരീരികമായും ഉണ്ണിയെടുത്ത പരിശ്രമം വളരെ വലുതാണ്. അതിന്റെയൊക്കെ റിസല്‍ട്ട് ആണ് കയ്യടികളായി സ്‌ക്രീനില്‍ പ്രതിഫലിക്കുന്നതും.

ഇതൊക്കെയാണെങ്കിലും വയലന്‍സ് രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് അതു കാണാതിരിക്കാന്‍ വേണ്ടി ഉണ്ണി മാറിക്കളയും. ഷൂട്ട് കട്ട് ചെയ്ത് മോണിട്ടറില്‍ നോക്കുമ്പോള്‍ വയലന്‍സ് രംഗമാണെങ്കില്‍ ഉണ്ണി അത് കാണില്ല. പക്ഷേ ആക്ഷന്‍ ചെയ്യുമ്പോള്‍ അദ്ദേഹം വേറൊരാളായി മാറും, ഹനീഫ് പറയുന്നു.

Content Highlight: Director Haneef Adeni about Marco Movie and Violance