ലാലേട്ടന്‍ അവരുടെ ഒരു യെസിന് വേണ്ടി കാത്തിരിക്കുകയാണ്: ജീത്തു ജോസഫ്

ദൃശ്യത്തിന് ശേഷം മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തുന്ന റാം എന്ന ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് കുറച്ച് നാളുകളായി. നിലവില്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്തുകൊണ്ടാണ് സിനിമ നിന്നുപോയതെന്ന് പറയുകയാണ് സംവിധായകന്‍ ജീത്തു.

‘റാം’ നിര്‍ത്തിവെച്ചിരിക്കുന്നതില്‍ സങ്കടമുണ്ടെന്നും എപ്പോള്‍ തുടങ്ങാനും തങ്ങള്‍ റെഡിയാണെന്നുമാണ് ജീത്തു ജോസഫ് പറയുന്നത്.

‘നിര്‍മാതാവ് ‘യെസ്’ പറയാത്തത് കൊണ്ടാണ് റാം നിര്‍ത്തിവെച്ചിരിക്കുന്നത്. അദ്ദേഹം തുടങ്ങാമെന്ന് പറഞ്ഞാല്‍ ഞങ്ങള്‍ ബാക്കി കാര്യങ്ങള്‍ നോക്കും.

ലാലേട്ടന്‍ അടക്കം എല്ലാവരും എപ്പോള്‍ വേണമെങ്കിലും തുടങ്ങാനായി തയാറായിരിക്കുകയാണ്. പക്ഷേ പുള്ളിയത് പറയണം. ആറ് മാസം കാത്തിരുന്നു, ഒന്നും സംഭവിച്ചില്ല. ഇനി വേറെ പ്രോജക്ടുകള്‍ ചെയ്യാനുള്ള പദ്ധതിയിലാണ്,’ ജീത്തു ജോസഫ് പറഞ്ഞു.

‘മോഹന്‍ലാല്‍ ചെയ്യേണ്ടിയിരുന്നത് ഇതായിരുന്നോ?, അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തൂ എന്ന് പറയാനുള്ള ആര്‍ജ്ജവം കാണിക്കേണ്ടിയിരുന്നില്ലേ: നടി ശാന്തി പ്രിയ

കോവിഡിന് മുന്‍പ് ‘റാം’ തുടങ്ങിയിരുന്നു. ദല്‍ഹിയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിട്ട് യുകെയിലേയ്ക്ക് പോകാന്‍ തയാറെടുക്കുമ്പോഴാണ് കോവിഡ് വരുന്നതും ചിത്രം നിര്‍ത്തിവെക്കുന്നതും.

അതുകഴിഞ്ഞ് ദൃശ്യം 2, ട്വല്‍ത്ത് മാന്‍, കൂമന്‍ ഒക്കെ ചെയ്തു. ഇതിന്റെ ഇടയ്ക്ക് യു.കെയില്‍ പോയി റാമിന്റെ കുറച്ച് ഭാഗം ഷൂട്ട് ചെയ്തു. അവിടെവെച്ച് നായികയ്ക്ക് ചെറിയ പരിക്ക് പറ്റിയപ്പോള്‍ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നു.

ലാലേട്ടന്‍ എന്റെ ലവറും മമ്മൂക്ക വല്യേട്ടനുമായിരുന്നു: മീര ജാസ്മിന്‍

അവിടെ നിന്ന് പിന്നീട് മൊറോക്കോയില്‍ പോയി കുറച്ച് ഭാഗങ്ങള്‍ ചെയ്തു. ഇനി യു.കെയിലും ടുണീഷ്യയിലും ഇന്ത്യയിലും ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കാനുണ്ട്.

സിനിമ നിന്നുപോയതില്‍ ഫിലിം മേക്കര്‍ എന്ന നിലയില്‍ സങ്കടമുണ്ട്. പക്ഷേ എന്ത് ചെയ്യാനാകും. നമ്മുടെ കണ്‍ട്രോളില്‍ അല്ലാത്ത ചില കാര്യങ്ങളുണ്ടല്ലോ.

അഭിനേതാക്കളാണെങ്കിലും ടെക്‌നീഷ്യന്മാരാണെങ്കിലും ചിത്രത്തിന് വേണ്ടി ഒരുപാട് അധ്വാനിച്ചിട്ടുണ്ട്. നിര്‍മാതാക്കളുടേയും പണം ഇതില്‍ മുടങ്ങിക്കിടക്കുകയാണല്ലോ. ഇതില്‍ ആരെയും കുറ്റപ്പെടുത്താന്‍ പറ്റാത്ത സാഹചര്യമാണ്,’ ജീത്തു ജോസഫ് പറഞ്ഞു.

ഇന്ദ്രജിത്ത്, അനൂപ് മേനോന്‍ എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ സംയുക്ത മേനോന്‍, സുമന്‍ എന്നിവരും കഥാപാത്രങ്ങളായി മോഹന്‍ലാലിന്റെ റാമിലുണ്ട്.

ഒരു റോ ഏജന്റ് കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ആദില്‍ ഹുസൈനും ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ റാമിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പാണ്. സംഗീതം വിഷ്ണു ശ്യാമാണ് നിര്‍വഹിക്കുന്നത്.