സ്‌നേഹം, പ്രണയം, ബന്ധങ്ങള്‍ എല്ലാം വ്യക്തിപരം; അതിന് സ്വാതന്ത്ര്യത്തിന്റെ വിശാലത കൂടി വേണം; കുടുംബമെന്ന സിസ്റ്റം തന്നെ പ്രശ്‌നം: ജിയോ ബേബി

/

കുടുംബമെന്ന സങ്കല്‍പ്പത്തില്‍ നാം ഉണ്ടാക്കിവെച്ചിരിക്കുന്ന ധാരണകള്‍ മാറേണ്ടത് അത്യാവശ്യമാണെന്ന് സംവിധായകന്‍ ജിയോ ബേബി.

കുടുംബത്തിന് പകരം മറ്റൊരു സംവിധാനം സാധ്യമാണോ എന്നറിയില്ലെന്നും പക്ഷേ കുടുംബമെന്ന സിസ്റ്റത്തിനകത്ത് പല പ്രശ്‌നങ്ങളുമുണ്ടെന്നും ജിയോ ബേബി പറയുന്നു.

സ്‌നേഹം, പ്രണയം, ബന്ധങ്ങള്‍ എല്ലാം തികച്ചും വ്യക്തിപരമാണെന്നും അതിന് സ്വാതന്ത്ര്യത്തിന്റെ വിശാലത കൂടി വേണമെന്നാണ് തന്റെ അഭിപ്രായമെന്നും ജിയോ ബേബി പറഞ്ഞു.

‘ പുരുഷന്‍മാരും സ്ത്രീകളും എന്ത് ചെയ്യണം, ചെയ്യരുത് എന്നൊരു അലിഖിത നിയമം സമൂഹത്തിലുണ്ട്. അതിനെ ബേക്ക് ചെയ്യുമ്പോഴാണ് പലരുടേയും നെറ്റി ചുളിയുന്നത്.

അനുവാദം ചോദിക്കാതെ മകളുടെ മുറിയില്‍ പോലും കടക്കാറില്ല; അവര്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കട്ടെ: ഉര്‍വശി

കാതല്‍ എന്ന സിനിമയില്‍ മദ്യം കഴിക്കാറുണ്ടോ എന്ന മകളോടുള്ള ചോദ്യവും കഴിക്കാറുണ്ടെന്ന മറുപടിയും ഇതുപോലെ ചോദ്യം ചെയ്യപ്പെട്ടിരുന്നു.

അത് ശരിയാണോ എന്ന സംശയം. കുടുംബം എന്ന സങ്കല്‍പ്പത്തില്‍ നമ്മള്‍ ഉണ്ടാക്കിവെച്ചിട്ടുള്ള ധാരണകളാണിതെല്ലാം. അത് മാറേണ്ടത് അത്യാവശ്യമാണ്.

കുടുംബത്തിന് പകരം മറ്റൊരു സംവിധാനം സാധ്യമാണോ എന്നറിയില്ല. പക്ഷേ കുടുംബം എന്ന സിസ്റ്റത്തിനകത്ത് പല പ്രശ്‌നങ്ങളുമുണ്ട്. കാലങ്ങളായി അത് കൊണ്ടുപോകുന്ന രീതി തെറ്റാണെന്ന അഭിപ്രായക്കാരനാണ് ഞാന്‍.

കുടുംബം എന്ന ആശയത്തെ നശിപ്പിക്കുകയാണോ നവീകരിക്കുകയാണോ ചെയ്യേണ്ടതെന്ന് ചിന്തിക്കേണ്ടതുണ്ട്.

സിനിമ കുറഞ്ഞിട്ടാണോ വസ്ത്രത്തിന്റെ നീളം കുറയുന്നത്?; ആളുകള്‍ ഫ്രസ്‌ട്രേഷന്‍ തീര്‍ക്കുകയാണ്: സാനിയ

അതില്‍ നിന്നാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ പിറവിയെടുക്കുന്നത്. നമ്മുടെ അടുക്കളയും ജനാധിപത്യപരമാവേണ്ടതിന്റെ ആവശ്യകത ഞാനുള്‍പ്പെടെയുള്ള സമൂഹത്തെ അറിയിക്കുക എന്നതായിരുന്നു ഉദ്ദേശം.

ബദല്‍ മാര്‍ഗം കണ്ടെത്താനൊന്നും ഞാന്‍ വിദഗ്ധനല്ല. സ്‌നേഹം, പ്രണയം, ബന്ധങ്ങള്‍ എല്ലാം തികച്ചും വ്യക്തിപരമാണ്. അതിന് സ്വാതന്ത്ര്യത്തിന്റെ വിശാലത കൂടി വേണമെന്നാണ് എന്റെ അഭിപ്രായം,’ ജിയോ ബേബി പറയുന്നു.

Content Highlight: Director Jeo Baby about Family System and Society