പോയ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ടൊവിനോ ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തിയ അജയന്റെ രണ്ടാം മോഷണം. ജിതിന്‍ലാല്‍ സംവിധാനം ചെയ്ത ചിത്രം മൂന്നു കാലഘട്ടങ്ങളുടെ കഥയാണ് പറയുന്നത്.
കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരായിരുന്നു ചിത്രത്തിലെ നായികമാര്‍. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, ഹരീഷ് ഉത്തമന്‍, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
എ.ആര്‍.എം കോടികള്‍ നേടിയതിനേക്കാള്‍ തനിക്ക് സന്തോഷം തോന്നിയ ഒരു കാര്യത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജിതിന്‍ ലാല്‍.
സിനിമ റിലീസ് ചെയ്ത് 95 ദിവസമായിട്ടും ഇപ്പോഴും തിയേറ്ററുകളില്‍ സിനിമ കളിക്കുന്നുണ്ടെന്നും ഒ.ടി.ടിയിലും ടിവിയിലും വന്നിട്ടും തിയേറ്ററില്‍ ആള്‍ക്കാര്‍ പോയി കാണുന്നതിന്റെ വീഡിയോ കണ്ടപ്പോള്‍ ഏറെ സന്തോഷം തോന്നിയെന്നും ജിതിന്‍ ലാല്‍ പറഞ്ഞു.
‘ എ.ആര്‍.എം റിലീസ് ചെയ്തതിന് പിന്നാലെ തിയേറ്ററില്‍ നിന്ന് തന്നെ സിനിമ രണ്ടാമത്തെ ദിവസം ചോര്‍ന്നു. പക്ഷേ അത് ഷൂട്ട് ചെയ്തവരെ നമ്മള്‍ക്ക് പെട്ടെന്ന് തന്നെ കണ്ടെത്താനായി.
അതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഇതിനൊന്നും ഒരിക്കലും ഒരവസാനം ഉണ്ടാവില്ല. കണ്ടന്റ് ആള്‍ക്കാര്‍ സ്വീകരിച്ചതുകൊണ്ടാണ് സിനിമ വിജയിച്ചത്.
ഇന്ന് 95 ദിവസമായിട്ടും അഞ്ചാറ് തിയേറ്ററുകളില്‍ സിനിമ കളിക്കുന്നുണ്ട്. ഒ.ടി.ടിയിലും ടിവിയിലും വന്നിട്ടും തിയേറ്ററില്‍ ആള്‍ക്കാര്‍ തിയേറ്ററില്‍ പോയി കാണുന്നതിന്റെ വീഡിയോ കണ്ടു.
3ഡി കാന്‍വാസില്‍ ഒരുസിനിമ ചെയ്യുന്ന സമയത്ത് അത്രയും ആള്‍ക്കാര്‍ തിയേറ്റര്‍ ഓപ്റ്റ് ചെയ്തു. 5 തവണയൊക്കെ സിനിമ കണ്ടു എന്ന് പറയുന്നതായിരുന്നു ഏറ്റവും വലിയ സന്തോഷം.
ആട്ടം ഷൂട്ടിനിടെ ഷാജോണിന്റെ കൈയിലെ വാള്‍ തെറിച്ച് വിനയ്‌യുടെ കഴുത്തിന് നേരെ വന്നു: ആനന്ദ് ഏകര്‍ഷി
കോടികളേക്കാള്‍ നമ്മള്‍ ആഗ്രഹിക്കുന്നത് നമ്മള്‍ ചെയ്‌തൊരു സിനിമ ഒരു കൂട്ടം ആള്‍ക്കാര്‍ കാണുന്നു എന്നതിലാണ്. അതില്‍ എല്ലാ ഏജിലുള്ള ആള്‍ക്കാരും സിനിമ കണ്ടിട്ടുണ്ട്.
അതിലെ പാട്ടുകളാണെങ്കിലും ഇപ്പോഴും ആഘോഷിക്കപ്പെടുന്നു, ചര്‍ച്ച ചെയ്യുന്നു എന്നതാണ് ഒരു ക്രിയേറ്റര്‍ എന്നുള്ള രീതിയില്‍ ഞാന്‍ ആഗ്രഹിച്ചത്.
എന്റെ സിനിമ ഇഷ്ടപ്പെടുന്ന ഓഡിയന്‍സിന് അത് കിട്ടി എന്നുള്ളതായിരുന്നു സന്തോഷം. പൈറസി പിന്നീടങ്ങോട്ട് അഫക്ട് ചെയ്തിട്ടില്ല. ഉണ്ടായി എന്നത് ശരിയാണ്. അത് നമുക്ക് നിര്‍ത്താനും പറ്റില്ല.
പക്ഷേ പൊലീസ് കൃത്യമായി അതില്‍ ഇടപെട്ടു. ഇത് ചെയ്തവരെ പിടിച്ചു. ലീഗല്‍ പരിപാടി നന്നായി തന്നെ നടന്നിട്ടുണ്ട്. സില്ലി രീതിയില്‍ അവര്‍ വിട്ടില്ല,’ ജിതിന്‍ ലാല്‍ പറഞ്ഞു.
Content Highlight: Director Jithin Laal About ARM and the Success