രേഖാചിത്രത്തെ കുറിച്ചും ചിത്രത്തില്‍ മമ്മൂട്ടിയുടേതായി ഉള്‍പ്പെടുത്തിയ ചില ഡയലോഗുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ ജോഫിന്‍ ടി. ചാക്കോ.
മമ്മൂക്ക ഡബ്ബ് ചെയ്ത ഒരു വേര്‍ഷന്‍ അദ്ദേഹത്തിന്റെ തന്നെ ആവശ്യപ്രകാരം മാറ്റി ചെയ്തതും മമ്മൂട്ടി ചേട്ടന്‍ എന്ന വിളി ക്രിഞ്ചാകുമോ എന്ന് താന്‍ ഭയപ്പെട്ടതിനെ കുറിച്ചുമൊക്കെയാണ് ജോഫിന്‍ സംസാരിക്കുന്നത്.
‘ഈ സിനിമയില്‍ രേഖ മമ്മൂട്ടി ചേട്ടന്‍ എന്നാണ് പറയുന്നത്. പക്ഷേ എനിക്കൊരു ചെറിയ കണ്‍ഫ്യൂഷന്‍ വന്നു. 2025 ല്‍ ഈ സിനിമ വരുമ്പോള്‍ അതില്‍ മമ്മൂക്ക മമ്മൂട്ടി ചേട്ടന്‍ എന്ന് പറഞ്ഞാല്‍ ക്രിഞ്ച് അടിക്കുമോ എന്നൊരു പേടി വന്നു.
അതിന്റെ ഭാഗമായി ഞാന്‍ മമ്മൂക്കയുടെ അടുത്ത് പോയിട്ട് മമ്മൂക്ക, ഡയലോഗില്‍ മമ്മൂട്ടി എന്ന് തന്നെ പറയണമെന്ന് പറഞ്ഞു. അദ്ദേഹം അത് ഡബ്ബ് ചെയ്തു. അതിന് ശേഷം ഞങ്ങള്‍ ഇറങ്ങി.
ഡബ്ബ് ചെയ്ത ദിവസമാണ് റൈഫിള്‍ ക്ലബ്ബ് റിലീസ് ആയത്. ഞാന്‍ ആ പടം കണ്ടുകൊണ്ടിരിക്കുമ്പോള്‍ ആന്റോ ചേട്ടന്റെ കോള്‍ വന്നു. എടുത്തപ്പോള്‍ മമ്മൂക്കയാണ്. നാളെ രാവിലെ വീണ്ടും ഒന്ന് വരണം ഡബ്ബ് ചെയ്തത് ശരിയായില്ലെന്ന് പറഞ്ഞു.
എന്താണ് പ്രശ്‌നം എന്ന് എനിക്ക് മനസിലായില്ല. വരാമെന്ന് പറഞ്ഞു. മമ്മൂക്ക മഹേഷ് നാരായണന്റെ പടത്തിന് വേണ്ടിയിട്ട് രാവിലെ 7 മണിക്ക് എയര്‍പോര്‍ട്ടിലേക്ക് ഇറങ്ങും. ആറ് മണിയാകുമ്പോഴേക്ക് എത്തണമെന്ന് പറഞ്ഞു.
അങ്ങനെ കാര്യങ്ങളൊക്കെ പെട്ടെന്ന് അറേഞ്ച് ചെയ്ത് ഞാന്‍ പിറ്റേന്ന് വെളുപ്പിന് എത്തി. മമ്മൂക്ക എന്നോട് പറഞ്ഞു ഈ സിനിമയില്‍ മൊത്തം രേഖ മമ്മൂട്ടി ചേട്ടന്‍ എന്നല്ലേ പറയുന്നത്. അപ്പോള്‍ തിരിച്ച് ഞാന്‍ കത്ത് കൊടുക്കുന്ന സമയത്ത് മമ്മൂട്ടി ചേട്ടന്‍ എന്ന് തന്നെ പറയണമെന്ന്.
മമ്മൂക്ക, ഞാന്‍ അത് ചിന്തിച്ചിരുന്നു. പക്ഷേ ഈ സാധനം ക്രിഞ്ചായിപ്പോകുമോ എന്ന് പേടിയുണ്ടെന്ന് പറഞ്ഞു. ഒരിക്കലുമില്ലെന്നും അത് രേഖയും അദ്ദേഹവും തമ്മിലുള്ള കണക്ഷനാണെന്ന് മമ്മൂക്ക പറഞ്ഞു. അതുകൊമണ്ട് തന്നെ മമ്മൂട്ടി ചേട്ടന്‍ എന്ന് തന്നെ പറയണം എന്നും പറഞ്ഞു.
സീരിയസ് റോളുകള്‍ക്കിടയിലും ഒരു ഹ്യൂമര്‍ എലമെന്റ് കൊണ്ടുവരുന്നതാണ് എന്റെ ഐഡന്റിറ്റി: ബേസില്‍
അങ്ങനെ അദ്ദേഹം മാറ്റി ഡബ്ബ് ചെയ്തു. അപ്പോഴും എനിക്ക് ഭയങ്കര കണ്‍ഫ്യൂഷനായിരുന്നു. മിക്‌സില്‍ പല വട്ടം കണ്ട ശേഷമാണ് ഞാന്‍ അത് ഫൈനല്‍ ആക്കുന്നത്.
അധികം ആളുകളെ ഞാന്‍ സിനിമ കാണിച്ചിട്ടില്ല. ടീമില്‍ ഉള്ളവരെ തന്നെ ഒന്നുകൂടി സിനിമ കാണിച്ചു. ഏതെങ്കിലും രീതിയിലുള്ള വിമര്‍ശനം വരുമോ എന്ന പേടിയായിരുന്നു.
പക്ഷേ എല്ലാവര്‍ക്കും മമ്മൂട്ടി ചേട്ടന്‍ എന്ന പറച്ചില്‍ തന്നെയാണ് ഇഷ്ടമായത്. അത് അദ്ദേഹത്തിന്റെ ജഡ്ജ്‌മെന്റ് തന്നെയാണ്. അത് ആ സിനിമയ്ക്ക് കൊടുത്ത ഒരു പൂര്‍ണതയുണ്ട്,’ ജോഫിന്‍ പറയുന്നു.
Content Highlight: Director Joffin T Chacko about Mammootty Chettan Dialogue