രേഖാചിത്രം കണ്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി; അത് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല: കമല്‍

/

രേഖാചിത്രത്തിലെ കാതോടുകാതോരത്തിന്റെ ലൊക്കേഷനും ഒറിജിനല്‍ കാതോടുകാതോരത്തിന്റെ ലൊക്കേഷനും തമ്മില്‍ എത്രമാത്രം സാമ്യം ഉണ്ടെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സംവിധായകന്‍ കമല്‍.

രേഖാചിത്രം കണ്ട താന്‍ ഞെട്ടിപ്പോയെന്നും അത്രയേറെ റെഫറന്‍സ് ജോഫിനും ടീമും എടുത്തിട്ടുണ്ടെന്നും അവരുടെ എഫേര്‍ട്ട് എത്രത്തോളമാണെന്ന് തനിക്ക് മനസിലായെന്നുമാണ് കമല്‍ പറയുന്നത്.

കാതോടുകാതോരത്തിലെ ഓരോ ലൊക്കേഷനും അതേപോലെ പകര്‍ത്താന്‍ ജോഫിന് സാധിച്ചിട്ടുണ്ടെന്നും പലതും സി.ജി ആണെന്ന് മനസിലായതുപോലുമില്ലെന്നും കമല്‍ പറയുന്നു.

സ്ത്രീകളോട് മര്യാദയോടെ പെരുമാറണമെന്ന ബോധ്യം ലൊക്കേഷനുകളില്‍ ഇന്നുണ്ടാവുന്നുണ്ട്: മാലാ പാര്‍വതി

‘രേഖാചിത്രം കണ്ടപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടിപ്പോയി. കാരണം ഒരുപാട് സാമ്യം ഉണ്ട്. ഞാന്‍ വിചാരിച്ചത് റിയല്‍ ആയിട്ടുള്ള സ്ഥലത്ത് പോയി ഷൂട്ട് ചെയ്തതാണെന്നാണ്.

പ്രത്യേകിച്ച് പള്ളി. അതേ പള്ളി തന്നെയാണെന്നാണ് വിചാരിച്ചത്. കാതോടുകാതോരം കണ്ടിട്ടുണ്ടെങ്കില്‍ മനസിലാകും. അത് സി.ജി. ആണെന്നൊന്നും മനസിലാകില്ല.

കൊരട്ടിയിലെ തിരുമടിക്കുന്ന് പള്ളിയിലാണ് ഷൂട്ട് ചെയ്തത്. അത്രമാത്രം സാമ്യം ഉണ്ട്. അതുപോലുള്ള ഒരുപാട് ലൊക്കേഷനുകള്‍. സിനിമയുമായി ബന്ധപ്പെട്ടുള്ള എല്ലാ ലൊക്കേഷനുകളും ഇവര്‍ അതുപോലെ ചെയ്തിട്ടുണ്ട്.

അത്രമാത്രം ഇവര്‍ റഫര്‍ ചെയ്തിട്ടുണ്ടാകും. ആ എഫേര്‍ട്ടില്‍ എനിക്ക് ഭയങ്കര അത്ഭുതം തോന്നുന്നു.

മേക്കപ്പ് ഇടാറില്ലേ മോളേ എന്ന ആ ചോദ്യത്തിന് ഒരു ഉദ്ദേശമുണ്ടായിരുന്നു; വിമര്‍ശനങ്ങളെ കുറിച്ച് ആനി

മൂന്ന് വര്‍ഷം മുന്‍പാണ് രേഖാചിത്രത്തെ കുറിച്ച് ജോഫിന്‍ എന്നോട് പറയുന്നത്. അന്ന് ജോണ്‍പോള്‍ ജീവിച്ചിരിപ്പുണ്ട്. അദ്ദേഹം പറഞ്ഞിട്ടാണ് ഇവര്‍ എന്റെ അടുത്ത് വന്നത്.

അന്ന് തന്നെ എനിക്ക് ഭയങ്കര എക്‌സൈറ്റ്‌മെന്റ് തോന്നി. ഇത് എങ്ങനെ വര്‍ക്കാക്കുമെന്ന് ചോദിച്ചിരുന്നു. സ്‌ക്രിപ്റ്റിനെ കുറിച്ചും കൊലപാതകത്തെ കുറിച്ചും അന്വേഷണത്തെ കുറിച്ചുമൊന്നും അന്ന് ഡീറ്റെയില്‍ പറഞ്ഞിട്ടില്ല.

ഇത്രമാത്രം ഡീറ്റെയിലിങ് കാതോടുകാതോരവുമായി കണക്ട് ചെയ്തിട്ടുണ്ടാകുമെന്ന് ഞാന്‍ വിചാരിച്ചിട്ടില്ല,’ കമല്‍ പറയുന്നു.

Content Highlight: Director Kamal about Rekhachithram Movie