ഭരതനാട്യത്തില്‍ തെയ്യം ഒറിജിനലായി കിണറ്റില്‍ വീണതാണ്, പ്ലാന്‍ ചെയ്തത് അങ്ങനെ ആയിരുന്നില്ല: സംവിധായകന്‍

/

നവാഗതനായ കൃഷ്ണദാസ് മുരളിയുടെ സംവിധാനത്തില്‍ സായ്കുമാര്‍, സൈജു കുറുപ്പ്, ശ്രീജ രവി, ദിവ്യ എം നായര്‍, ശ്രുതി സുരേഷ്, അഭിറാം രാധാകൃഷ്ണന്‍, സോഹന്‍ സീനുലാല്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഭരതനാട്യം.

തിയേറ്ററില്‍ വലിയ ചലനമുണ്ടാക്കാതിരുന്ന ചിത്രം ഒ.ടി.ടി റിലീസിന് പിന്നാലെയാണ് ശ്രദ്ധിക്കപ്പെടുന്നത്. വലിയ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റാനും ചിത്രത്തിനായി.

വലിയൊരു രഹസ്യം വീട്ടുകാരില്‍ നിന്ന് ഒളിപ്പിച്ച് ജീവിതം മുമ്പോട്ട് കൊണ്ടുപോകുന്ന ഭരതന് ഒരു ഘട്ടത്തില്‍ തന്റെ ജീവിതത്തിലെ ആ രഹസ്യം കുടുംബത്തിന് മുമ്പില്‍ വെളിപ്പെടുത്തേണ്ടി വരുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ഭരതനാട്യം ഷൂട്ടിനെ കുറിച്ചും പ്രതീക്ഷിച്ച ചില സീനുകള്‍ ആ രീതിയില്‍ എടുക്കാന്‍ പറ്റാതിരുന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ കൃഷ്ണദാസ് മുരളി.

ഒപ്പം ചിത്രത്തിന്റെ ആദ്യഭാഗത്ത് കാണിക്കുന്ന തെയ്യം കിണറ്റില്‍ വീഴുന്ന രംഗം ഷൂട്ട് ചെയ്തതിനെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.

ആട്ടം ഷൂട്ടിനിടെ ഷാജോണിന്റെ കൈയിലെ വാള്‍ തെറിച്ച് വിനയ്‌യുടെ കഴുത്തിന് നേരെ വന്നു: ആനന്ദ് ഏകര്‍ഷി

‘ഭരതനാട്യത്തിലെ ആദ്യ സീനുകളില്‍ ഒന്നാണ് തെയ്യം പോയി കിണറ്റില്‍ വീഴുന്നത്. ഞങ്ങള്‍ അത് ഒറ്റ ഷോട്ടില്‍ പ്ലാന്‍ ചെയ്തതായിരുന്നു.

പുള്ളി ആദ്യം ടെറസില്‍ കയറി, വേറെ മരത്തില്‍ കയറി, ശേഷം ഓലപ്പട്ടം പിടിച്ച് നേരെ കിണറ്റില്‍ വീഴുക എന്നതായിരുന്നു തുടക്കം മുതല്‍ പ്ലാന്‍ ചെയ്തത്.

ആര്‍ട്ടിലെ ആളുകളോടും ഫൈറ്റിലെ ആളുകളോടുമൊക്കെ അങ്ങനെയായിരുന്നു ഞങ്ങള്‍ പറഞ്ഞത്. പക്ഷേ ഷൂട്ടിന്റെ അന്ന് അത് പ്രാക്ടിക്കലി പോസിബില്‍ അല്ലെന്നും കട്ട് ചെയ്ത് തന്നെ പോകേണ്ടി വരുമെന്നും പറഞ്ഞപ്പോള്‍ നമ്മള്‍ ആകെ ഡെസ്പായി.

കാരണം ആ സീന്‍ അങ്ങനെ തന്നെ വേണമെന്ന് മനസില്‍ കൊണ്ടുനടന്നതായിരുന്നു. എല്ലാം ഓക്കെ എന്ന് പറഞ്ഞിട്ട് ആ സമയത്ത് അത് കട്ട് ചെയ്ത് എടുക്കേണ്ടി വന്നതിന്റെ ദേഷ്യം നമുക്കുണ്ടായിരുന്നു.

മാത്രമല്ല മറ്റൊരു പ്രശ്‌നം കൂടി വന്നു. തെയ്യത്തിന്റെ കഥാപാത്രം ചെയ്യുന്ന ആര്‍ടിസ്റ്റിന് ഭാരം കൂടുതലാണ്. പുള്ളിക്ക് കിണറ്റിലേക്ക് ചാടാന്‍ ഒരു പേടി. ധൈര്യമില്ലായ്മ.

അങ്ങനെ നമ്മള്‍ വിചാരിക്കാത്ത സംഭവങ്ങള്‍ വന്നോണ്ടിരിക്കുകയാണ്.

മമ്മൂക്ക എല്ലാ കാലത്തും അത് പറഞ്ഞിട്ടുണ്ട്, ആ വാക്കുകള്‍ മതി മുന്നോട്ടു പോകാന്‍: വിഷ്ണു അഗസ്ത്യ

അങ്ങനെ ഒടുവില്‍ ഡ്യൂപ്പിനെ വെച്ച് ചെയ്യാന്‍ തീരുമാനിച്ചു. അതും കൂടിയായപ്പോഴേക്കും ഞാന്‍ ആകെ മൂഡ് ഓഫ് ആയി. പ്ലാന്‍ ചെയ്തത് ഒന്നും നടക്കുന്നില്ലല്ലോ എന്ന് തോന്നി.

ഒടുവില്‍ സീനെടുക്കാന്‍ തീരുമാനിച്ചു. ഈ ഡ്യൂപ്പ് എടുത്ത് ചാടിയതും പുള്ളിയ്ക്ക് ഒരു ആക്‌സിഡന്റ് പറ്റി.

പുള്ളി നേരെ പോയി കിണറ്റില്‍ വീഴുക എന്നതിന് പകരം കിണറില്‍ പോയി ഇടിച്ച് കെട്ടിമറിഞ്ഞ് വീഴുകയാണ് ചെയ്തത്.

കാല്‍ മുകളിലോട്ട് ആയിട്ടൊക്കെ വീണു. അത് കണ്ടപ്പോള്‍ ഞാന്‍ ഹാപ്പിയായി. അങ്ങനെയല്ല, നമ്മള്‍ വിചാരിച്ചത് കിട്ടിയില്ലെങ്കിലും വേറൊരു രസമുള്ള ഒരു സാധനം കിട്ടിയല്ലോ എന്ന് ആലോചിച്ചിട്ട്.

കുറച്ച് കഴിഞ്ഞപ്പോഴാണ് അയ്യോ പുള്ളിക്ക് ശരിക്കും അപകടം പറ്റിയതാണല്ലോ എന്ന് ഓര്‍ക്കുന്നത്. ഭാഗ്യവശാല്‍ പുള്ളിക്ക് പരിക്കൊന്നും പറ്റിയില്ല.

ആ ഷോട്ട് തന്നെയാണ് സിനിമയിലും ഉപയോഗിച്ചത്,’ കൃഷ്ണദാസ് മുരളി പറയുന്നു.

Content Highlight: Director Krishnadas Mirali about Bharathanatyam shooting