എനിക്ക് പലരോടും പ്രണയം തോന്നിയിരുന്നു. പക്ഷേ….; ലാല്‍ ജോസ്

/

ബാല്യത്തെ കുറിച്ചും കൗമാരത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്.

അപ്പനും അമ്മയും അധ്യാപകരായതുകൊണ്ട് പെണ്‍കുട്ടികള്‍ക്കെല്ലാം തന്നോട് ചെറിയൊരു അകല്‍ച്ചയായിരുന്നെന്ന് ലാല്‍ ജോസ് പറയുന്നു.

ടീച്ചറുടെ മകനുമായി വല്ല പുലിവാലുമുണ്ടായിക്കഴിഞ്ഞാല്‍ അത് വിഷയമാകും എന്നറിയാവുന്നതുകൊണ്ട് ഒരാളും നമ്മളോട് അടുത്തില്ലെന്നായിരുന്നു ലാല്‍ ജോസ് പറഞ്ഞത്.

ഒറ്റപ്പാലം അന്നൊരു നായര്‍ ഭൂരിപക്ഷ പ്രദേശമായിരുന്നെന്നും അവിടെയെത്തുന്ന ആദ്യത്തെ മൂന്ന് ക്രിസ്തീയ കുടുംബങ്ങളിലൊന്നായിരുന്നു തങ്ങളുടേതെന്നും ലാല്‍ ജോസ് പറഞ്ഞു.

സ്‌ത്രൈണ ഭാവമുള്ള, ബാല്യവും കൗമാരവും കൈവിടാത്ത മുഖം: ലേഡീസ് കുടപിടിച്ചായിരുന്നു ലാലിന്റെ ആ വരവ്: ഫാസില്‍

‘അക്കാലത്തെ പാതിരാക്കുര്‍ബാനയൊക്കെ ഇപ്പോഴും എന്റെ മനസില്‍ മായാതെ കിടക്കുന്നുണ്ട്.

ചൂട്ട് കത്തിച്ച് ബീഡിയും വലിച്ച് തലയിലൊരു മഫ്‌ളറും കെട്ടി കുഞ്ഞുകുട്ടി പരാധീനതകളുമായി മലയിറങ്ങി വരുന്ന കുടിയേറ്റ കര്‍ഷകരുടെ ചിത്രം ഇപ്പോഴും മനസിലുണ്ട്.

അന്നത്തെ ക്രിസ്മസ് രാത്രികള്‍ക്ക് ബീഡിപ്പുകയുടേയും നാടന്‍ വാറ്റുചാരായത്തിന്റേയും മണമായിരുന്നു.

വലിയ മുള വെട്ടിച്ചീന്തി അതില്‍ ചൈനാപേപ്പര്‍ ഒട്ടിച്ചാണ് നക്ഷത്രങ്ങള്‍ ഉണ്ടാക്കാറ്. പൊടിമീശ മുളയ്ക്കണ കാലമാകുമ്പോഴേക്കും എനിക്ക് അള്‍ത്താര ബാലനായും പള്ളി ക്വയറിലെ ഗിറ്റാറിസ്റ്റായും പ്രമോഷന്‍ കിട്ടി.

ഞാന്‍ കണ്ട ബെസ്റ്റ് തല്ല് ആ സിനിമയിലേത്; ലാലേട്ടനൊപ്പം ഇരുന്ന് കണ്ടതുകൊണ്ടായിരിക്കാം: ടൊവിനോ

സാധാരണ ഗതിയില്‍ പള്ളിയിലെത്തുന്ന പെണ്‍കുട്ടികളുമായി ചില പ്രേമവും ചുറ്റിക്കളികളുമൊക്കെ സംഭവിക്കേണ്ട സമയമാണ്. പക്ഷേ ശരീരംകൊണ്ട് തീരെ ചെറിയ ആളായിരുന്നു ഞാനന്ന്.

മീശയടക്കമുള്ള രോമവളര്‍ച്ച തീരെക്കുറവും. അതുകൊണ്ടാവാം പെണ്‍കുട്ടികളൊക്കെ എന്നെ തീരെ ചെറിയ കുട്ടിയായാണ് കണക്കാക്കിയത്. പ്രണയസാധ്യതകളൊന്നും പൂവിട്ടില്ല. നമുക്ക് പലരോടും പ്രണയം തോന്നിയിരുന്നു. പക്ഷേ തിരിച്ചെല്ലാവരും സഹോദരനായേ കണ്ടുള്ളൂ,’ ലാല്‍ ജോസ് പറയുന്നു.

Content Highlioght: Director Lal Jose about his childhood and love