ഞാന്‍ സായ് പല്ലവിയുടെ വലിയ ആരാധകനാണ്; ഒരുമിച്ചൊരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്: മണിരത്‌നം

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് സായ് പല്ലവി. ഇന്ന് തെന്നിന്ത്യയിലെ തിരക്കേറ്റിയ നായിക നടിമാരില്‍ ഒരാള്‍ കൂടിയാണ് സായ്.

വളരെ സ്വാഭാവികമായ അഭിനയ രീതി തന്നെയാണ് സായ് പല്ലവിയുടെ പ്ലസ് പോയിന്റായി പലരും പറയുന്നത്. എം.ബി.ബി.എസ് ബിരുദദാരിയായ സായ് പല്ലവി പ്രേമം എന്ന ചിത്രത്തിന് പിന്നാലെയാണ് സിനിമ കരിയറാക്കാന്‍ തീരുമാനിക്കുന്നത്.

സായ് പല്ലവിയോടുള്ള ആരാധന തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ മണിരത്‌നം. സായ് പല്ലവിയുടെ വലിയ ആരാധകനാണ് താന്‍ എന്നും ഒരിക്കല്‍ സായ് പല്ലവിക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും മണിരത്‌നം പറഞ്ഞു.

ലാലേട്ടന്‍ വഴിയാണ് ആ ഷാജി കൈലാസ് ചിത്രത്തിലേക്ക് ഞാന്‍ എത്തുന്നത്: രാഹുല്‍ രാജ്

ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന അമരന്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു മണിരത്‌നം. ചിത്രത്തില്‍ സായ് പല്ലവിയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സായ് പല്ലവി മികച്ച ഒരഭിനേത്രിയാണെന്നും അവര്‍ക്കൊപ്പം ഒരു സിനിമ ചെയ്യണമെന്ന് താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും മണിരത്‌നം പറഞ്ഞു.

സിനിമയിലേക്ക് വരുന്നതിന് മുമ്പ് തനിക്ക് അധികം സംവിധായകരുടെ പേര് അറിയുമായിരുന്നില്ലെന്നും എന്നാല്‍ മണിരത്‌നം എന്ന പേര് തനിക്ക് എന്നും അറിയാവുന്ന ഒന്നായിരുന്നുവെന്നുമാണ് വേദിയില്‍ സായ് പല്ലവി പറഞ്ഞത്.

മോഹന്‍ലാലിന്റെ അഭിനയത്തിന് എന്തൊരു ഒറിജിനാലിറ്റിയാണെന്ന് അദ്ദേഹം പറയാറുണ്ട്: പ്രശാന്ത് അലക്സാണ്ടര്‍

ഇന്ന് തന്നെ തേടിയെത്തുന്ന സിനിമകളുടെ തിരക്കഥകള്‍ തിരഞ്ഞെടുക്കുന്നതില്‍ താന്‍ കാണിക്കുന്ന ശ്രദ്ധയുടെ കാരണം മണിരത്‌നമാണെന്നും സായ് പല്ലവി പറഞ്ഞു.

ഭീകരര്‍ക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രമാണ് അമരന്‍. ചിത്രം ഒക്ടോബര്‍ 31 ന് ദീപാവലി റിലീസായി തിയേറ്ററുകളില്‍ എത്തും.

മേജര്‍ മുകുന്ദ് വരദരാജന്റെ ഭാര്യ ഇന്ദു റബേക്ക വര്‍ഗീസ് മലയാളിയാണ്. ഈ കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്.

വീര ധീര സൂരന്റെ സെറ്റില്‍ എന്നെ ഏറ്റവും കംഫര്‍ട്ടാക്കി വെക്കുന്നത് ആ നടനാണ്: സുരാജ് വെഞ്ഞാറമൂട്

നടന്‍ ശിവകാര്‍ത്തികേയനെ കുറിച്ചും വേദിയില്‍ മണിരത്‌നം സംസാരിച്ചിരുന്നു. ചിലര്‍ വന്നതും വലിയ ഹീറോസ് ആയി മാറും. ചിലര്‍ മാത്രമേ പടി പടിയായി വളരുകയുള്ളൂ. ശിവകാര്‍ത്തിയേകന്‍ അതുപോലെയാണ് വന്നത്.

നിങ്ങള്‍ എന്നെപ്പോലെയാണ് ശിവ. നിങ്ങള്‍ പലര്‍ക്കും ഒരു പ്രചോദനവുമാണ് എന്നാണ് ശിവകാര്‍ത്തികേയനെക്കുറിച്ച് മണിരത്‌നം പറഞ്ഞത്. മേജര്‍ മുകുന്ദ് വരദരാജനാകാന്‍ ശിവകാര്‍ത്തിയേകാന്‍ നടത്തിയ ബോഡി ട്രാന്‍സ്ഫര്‍മേഷന്‍ വീഡിയോകളെല്ലാം അടുത്തിടെ വൈറലായിരുന്നു.

Content Highlight: Director Manioratnam about Sai Pallavi