ഒട്ടും റെസ്‌പെക്ടഡ് ആയ ജോലിയല്ല അസി. ഡയറക്ടറുടേത്; ആ പണി നിര്‍ത്താന്‍ കാരണം തന്നെ അതാണ്: സംവിധായകന്‍ എം.സി ജിതിന്‍

/

സിനിമയില്‍ അസി. ഡയറക്ടറായി നില്‍ക്കുക എന്നത് ഒട്ടും എളപ്പമല്ലെന്ന് സംവിധായകന്‍ എം.സി ജിതിന്‍. സൂക്ഷദര്‍ശിനിയാണ് ജിതിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

അസി. ഡയറക്ടറുടെ ജോലി ഒട്ടും റെസ്‌പെക്ടഡ് അല്ലെന്നും പെയ്ഡുമല്ലെന്നും ജിതിന്‍ പറയുന്നു. താന്‍ ആ ജോലി ഉപേക്ഷിക്കാനുള്ള കാരണം തന്നെ അതാണെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ അസി. ഡയറക്ടറായിട്ടാണ് തുടങ്ങുന്നത്. ഒരു സിനിമ മാത്രമേ അസിസ്റ്റ് ചെയ്്തിട്ടുള്ളൂ. ഞാന്‍ ആ പണി നിര്‍ത്താന്‍ കാരണം ആ ജോലി ഒട്ടും പെയ്ഡ് അല്ല എന്നതുകൊണ്ട് കൂടിയാണ്.

മാത്രമല്ല ഒട്ടും റെസ്‌പെക്ടഡും അല്ല, അങ്ങനെ ഞാനത് നിര്‍ത്താന്‍ തീരുമാനിച്ചു. കാരണം സിനിമയില്‍ സര്‍വൈവ് ചെയ്യണമെങ്കില്‍ അസി. ഡയറക്ടറായിട്ട് നില്‍ക്കുവാണേലും വേറേ ജോലി ചെയ്യേണ്ട അവസ്ഥയായി. കാരണം എനിക്ക് എന്നെ നോക്കണമല്ലോ.

തിരിച്ചുവരവിന്റെ പാതയില്‍ സിനിമ നില്‍ക്കുമ്പോള്‍ അതിനെ നിന്ദിക്കരുത്, അഹങ്കാരം കാണിക്കരുത്: അജു വര്‍ഗീസ്

അത് മാറണമെന്ന് എനിക്കുണ്ട്. ഞാന്‍ എപ്പോഴും എല്ലാവരോടും പറയുന്നതാണ്. അതും ഒരു ജോലിയാണ്. ആ ജോലി ചെയ്യുന്ന അസി.ഡയറക്ടേഴ്‌സിനെ സംബന്ധിച്ചിടത്തോളം മറ്റേത് ഭാഷയിലും അവര്‍ക്ക് ബേറ്റയുണ്ട്.

മറ്റുള്ളവരെ പോലെ തന്നെ ബേറ്റാ സിസ്റ്റത്തില്‍ ജോലി ചെയ്യുന്നവരാണ് അസി. ഡയക്ടര്‍മാരും. അങ്ങനെ വരുമ്പോള്‍ അവര്‍ക്ക് അടുത്ത സിനിമയിലേക്ക് പോകാം, അത് അവരെ ഫീഡ് ചെയ്യുന്നുണ്ട്.

ഒന്നുകില്‍ ഇന്‍ഡിപെന്‍ഡന്റ് ആകുക, അല്ലെങ്കില്‍ വേറെ പണിക്ക് പോകുക എന്ന അവസ്ഥയിലാണ് ഞാന്‍ ഇത് നിര്‍ത്താന്‍ തീരുമാനിക്കുന്നത്. ഇങ്ങനെ നില്‍ക്കേണ്ട കാര്യമില്ലെന്ന് എനിക്ക് തന്നെ സെല്‍ഫ് റിയലൈസേഷന്‍ ഉണ്ടായി. സിനിമയിലെ ഈ രീതി മാറണമെന്ന് എനിക്ക് ശക്തമായിട്ട് ആഗ്രഹം ഉണ്ട്.

ഇനി മുതല്‍ സെലക്ടീവ് ആകാനാണ് തീരുമാനം, പക്ഷേ ഒരു നാല് വര്‍ഷമെങ്കിലും പിടിക്കും: ധ്യാന്‍ ശ്രീനിവാസന്‍

അതുപോലെ ഇവിടെ വ്യത്യസ്ത രീതിയിലുള്ള സിനിമകള്‍ ഉണ്ടാകുന്നുണ്ട്. ഇന്‍ഡിപന്റന്‍ഡ് സിനിമയുണ്ട്. ഓരോ സിനിമയ്ക്കും ഓരോ ബഡ്ജറ്റാണ്.

അതിനനുസരിച്ച് അതിന്റെ പ്രവര്‍ത്തന രീതികള്‍ മാറും. അതുകൊണ്ട് കൂടിയാണ് ചിലയിടങ്ങളില്‍ പ്രോബ്ലംസ് ഉണ്ടാകുന്നത്. അതിന് എന്തെങ്കിലും രീതിയില്‍ ഒരു പരിഹാരം കൊണ്ടുവരാന്‍ സാധിച്ചാല്‍ അത് ഇന്‍ഡസ്ട്രിക്ക് ഒരുപാട് പ്ലസ് ആണെന്ന് തോന്നിയിട്ടുണ്ട്,’ എം.സി ജിതിന്‍ പറഞ്ഞു.

Content Highlight: Director MC Jithin about Assi. director job