പുതിയ സംവിധായകര്‍ക്ക് എന്നും അവസരങ്ങള്‍ നല്‍കിയിട്ടുള്ള നടനാണ് മമ്മൂട്ടി. ഇന്നിറങ്ങുന്ന മമ്മൂട്ടി സിനിമകള്‍ പരിശോധിച്ചാലും ആ ട്രന്റ് അദ്ദേഹം തുടരുന്നത് കാണാം. എല്ലാ കാലത്തും നവാഗതര്‍ക്കൊപ്പം സിനിമ ചെയ്യാനുള്ള തന്റെ ആഗ്രഹം മമ്മൂട്ടി പ്രകടിപ്പിച്ചിട്ടുമുണ്ട്.
ഓസ്‌ലര്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. താന്‍ മമ്മൂട്ടിയുടെ അടുത്ത് ഓസ്‌ലറിന്റെ കഥ പറയാന്‍ പോയതായിരുന്നില്ലെന്നും ടര്‍ബോയെ കുറിച്ച് സംസാരിക്കാനായിരുന്നു പോയതെന്നും ഒറ്റ യാത്രയില്‍ ശരിയായ രണ്ട് സിനിമകളാണ് ഇതു രണ്ടുമെന്നും മിഥുന്‍ പറയുന്നു.
‘ ഞാന്‍ മമ്മൂക്കയുടെ അടുത്ത് ഓസ്‌ലറിന്റെ കഥ പറയാന്‍ പോയതല്ല. ഞാന്‍ ടര്‍ബോയുടെ കഥ പറയാനാണ് പോയത്. ഒറ്റ യാത്രയേ നടത്തിയിട്ടുള്ളൂ. ടര്‍ബോയുടെ കഥ പറയാന്‍ പോയി, സംസാരിച്ചു ടര്‍ബോ ചെയ്യാമെന്നും ആ സിനിമ മമ്മൂട്ടി കമ്പനി നിര്‍മിക്കുമെന്നുമൊക്കെ തീരുമാനമായി. മമ്മൂക്ക ധാരളമായി സംസാരിക്കുന്ന ഒരാളാണ്.
ഞങ്ങള്‍ കാരവനിലിരുന്ന് ഓരോ പുതിയ വിഷയങ്ങളെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ സംസാരത്തിനിടയ്ക്ക് മമ്മൂക്ക എന്നോട് താന്‍ ജയറാമിനെ വെച്ച് പടം ചെയ്യാന്‍ പോകുന്നെന്ന് കേട്ടു, ഞാന്‍ പറഞ്ഞു അതെ, അതിന്റെ കഥയൊന്ന് പറഞ്ഞേ എന്നായി.
അത് വേണ്ട അത് ജയറാമേട്ടന്‍ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട് എന്ന് ഞാനും. പറ മാനുവലേ എന്ന് പറഞ്ഞു. അങ്ങനെ ആ കഥ കേട്ടപ്പോള്‍ പുള്ളിക്ക് ഭയങ്കര ഇന്‍ട്രസ്റ്റായി. പുള്ളി ഇങ്ങോട്ട് വില്ലന്റെ വേഷം ഞാന്‍ ചെയ്‌തോട്ടെ എന്ന് ചോദിച്ചു.
ചിലര്‍ക്ക് രക്ഷപ്പെടാന്‍ വേണ്ടി നിവിന്‍ പോളിയെ കേസില്‍ കുടുക്കി, അതാണ് സത്യം; പിന്തുണച്ച് ബാല
അയ്യോ അത് വേണ്ടെന്ന് പറഞ്ഞു. എനിക്ക് പേടിയായി. കാരണം അത്രയും വലിയൊരു വില്ലനെ താങ്ങുമോ എന്നറിയില്ലല്ലോ. പടം അത് താങ്ങില്ലെന്ന് ഞാന്‍ പറഞ്ഞ് ഞാന്‍ തിരിച്ചുപോന്നു.
അങ്ങനെ പിന്നീട് ഞാന്‍ ഇരുന്ന് ആലോചിച്ചപ്പോഴേക്കും പുള്ളി എന്തുകൊണ്ട് ചെയ്തുകൂടാ എന്ന് തോന്നി. അങ്ങനെയാണ് മമ്മൂക്ക അതിലേക്ക് വന്നത്. ശരിക്കും പറഞ്ഞാല്‍ ഒരു കഥ പറയാന്‍ പോയതാണ്. പക്ഷേ ഒരു വെടിക്ക് രണ്ട് പക്ഷി എന്ന് പറഞ്ഞ പോലെ രണ്ട് ഡേറ്റ് കിട്ടി. ടര്‍ബോ ഷൂട്ട് ചെയ്യുമ്പോള്‍ ഒരു അഭിപ്രായവും താന്‍ പറഞ്ഞിട്ടില്ലെന്നും അത് പൂര്‍ണമായും സംവിധായകന് വിട്ടുകൊടുക്കുന്നതാണ് തന്റെ രീതിയെന്നും മിഥുന്‍ പറഞ്ഞു.
Content Highlight: Midhun Manuel Thomas About Mammootty and turbo and osler