മറ്റുള്ള സിനിമകളായി തോന്നുന്നതൊക്കെ വെറും സാമ്യത; കാലാപാനിയും കാഞ്ചീവരവുമൊക്കെ ഒറിജിനലാണ്: പ്രിയദര്‍ശന്‍

/

മലയാളത്തിലെ ജനപ്രിയ സംവിധായകനാണ് പ്രിയദര്‍ശന്‍. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുപിടി സിനിമകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.

മലയാള സിനിമയില്‍ ഇന്നത്ര സജീവമല്ലെങ്കിലും പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ എന്ന് പറയുമ്പോള്‍ ഇന്നും പ്രേക്ഷകരുടെ പ്രതീക്ഷ ഉയരത്തില്‍ തന്നെയാണ്.

ചുരുങ്ങിയ കാലങ്ങള്‍ കൊണ്ടാണ് ഹിന്ദിയിലും തമിഴിലുമെല്ലാം തിരക്കുള്ള സംവിധായകനായി അദ്ദേഹം മാറുന്നത്.

മമ്മൂക്ക അന്ന് തമാശയ്‌ക്ക് കണ്ണ് കാണാത്ത ഒരാളെ പോലെ എന്നോട് നടക്കാൻ പറഞ്ഞു: നിഖില വിമൽ

പ്രിയദര്‍ശന്‍ സിനിമകള്‍ എല്ലാ കാലത്തും നേരിട്ടിരുന്ന വിമര്‍ശനങ്ങളില്‍ ഒന്നായിരുന്നു മറ്റു ഭാഷകളിലുള്ള സിനിമകളുമായി അദ്ദേഹത്തിന്റെ സിനിമയ്ക്കുള്ള സാമ്യത.

വിദേശ സിനിമകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള പ്രിയദര്‍ശന്‍ സിനിമകള്‍ പില്‍ക്കാലത്ത് ചോദ്യം ചെയ്യപ്പെട്ടിരുന്നു.

സോഷ്യല്‍മീഡിയ ഇത്ര കണ്ട് സജീവമാകാത്ത കാലത്തും പ്രിയദര്‍ശന്‍ സിനിമകള്‍ക്ക് വിദേശസിനിമകളുമായുള്ള സാമ്യം ചൂണ്ടിക്കാണ്ടപ്പെട്ടിരുന്നു.

അത്തരം വിമര്‍ശനങ്ങളില്‍ മറുപടി പറയുകയാണ് പ്രിയദര്‍ശന്‍. സിനിമകള്‍ കണ്ട് സിനിമ പഠിച്ച ഒരാളാണ് താനെന്നും സ്വാഭാവികമായും നമ്മള്‍ ഇഷ്ടപ്പെടുന്ന സിനിമകള്‍ നമ്മെ സ്വാധീനിക്കുക സാധാരണമാണെന്നുമാണ് പ്രിയദര്‍ശന്‍ പറയുന്നത്.

‘ ഞാന്‍ ഏതെങ്കിലും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി സിനിമ പഠിച്ച ആളല്ല. സിനിമകള്‍ കണ്ടാണ് പഠിച്ചത്. അതുകൊണ്ട് തന്നെ നമ്മള്‍ ഒരു സിനിമ എടുക്കുമ്പോള്‍ നമ്മള്‍ കണ്ട സിനിമകള്‍ നമ്മെ സ്വാധീനിക്കും.

ആദ്യ കാലങ്ങളില്‍ ഞാന്‍ ചെയ്ത സിനിമകളില്‍ ഞാന്‍ കണ്ട സിനിമകളുടെ ഛായ ഉണ്ടായിരുന്നു. പിന്നീട് അത് ഇന്‍സ്പിരേഷനായി. ഏതാണ്ട് അതുപോലൊരു സിനിമ എന്ന രീതിയിലെത്തി.

അവന്റെ ഫസ്റ്റ് ഷോട്ട് കണ്ടപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചു, പൃഥ്വി വലിയ താരമാകുമെന്ന്: മല്ലിക സുകുമാരൻ

പിന്നീട് വീണ്ടും നമ്മള്‍ സിനിമകള്‍ എടുത്ത് തുടങ്ങുമ്പോള്‍ വീണ്ടും അതില്‍ മാറ്റം വരും. കാഞ്ചീവരവും കാലാപാനിയുമൊന്നും ചെയ്യുമ്പോള്‍ ഒരു സിനിമയും എന്നെ ഇന്‍ഫ്‌ളുവന്‍സ് ചെയ്തിട്ടില്ല.

വളരെ ഒറിജിനലായി, എന്റെ വിഷനില്‍ എടുത്ത സിനിമകളാണ് അതെല്ലാം,’ പ്രിയദര്‍ശന്‍ പറഞ്ഞു.

2021 ല്‍ റിലീസ് ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് പ്രിയദര്‍ശന്‍ ഒടുവിള്‍ സംവിധാനം ചെയ്ത മലയാള ചിത്രം. മോഹന്‍ലാല്‍ നായകനായ ചിത്രത്തിന് തിയേറ്ററില്‍ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.

Content Highlight: Director Priyadarshan about His Movies resemblence with other Movies