മോഹന്‍ലാല്‍ അഭിനയിച്ച ആ രണ്ട് സിനിമകളും എനിക്ക് സംവിധാനം ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു: പ്രിയദര്‍ശന്‍

മലയാളികള്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളെല്ലാം മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടവയാണ്. താളവട്ടം, ചിത്രം, വന്ദനം തുടങ്ങി എത്രയോ ഹിറ്റുകള്‍.

എന്നാല്‍ താന്‍ സംവിധാനം ചെയ്യാതെ വലിയ ഹിറ്റുകളായി മാറിയ മോഹന്‍ലാലിന്റെ രണ്ട് സിനിമകളെ കുറച്ച് സംസാരിക്കുകയാണ് പ്രിയദര്‍ശന്‍. ആ രണ്ട് സിനിമകളും താന്‍ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ച സിനിമകളാണെന്നും പ്രിയദര്‍ശന്‍ പറയുന്നു.

മോഹന്‍ലാലിനെ നായകനാക്കി മറ്റ് സംവിധായകര്‍ ചെയ്ത ഏതെങ്കിലും സിനിമകള്‍ ചെയ്താല്‍ കൊള്ളാമായിരുന്നെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, നാടോടിക്കാറ്റ് എന്നീ സിനിമകള്‍ തനിക്ക് ചെയ്താല്‍ കൊള്ളാമെന്ന് തോന്നിയിരുന്നു എന്നായിരുന്നു പ്രിയന്റെ മറുപടി.

മോഹന്‍ലാലിന് അന്ന് 5000 രൂപ പോലും പ്രതിഫലം ലഭിച്ചിരുന്നില്ല; ‘എത്രയാ നിങ്ങളുടെ റേറ്റ്’ എന്ന ശശിയേട്ടന്റെ ചോദ്യത്തിന് ലാലിന്റെ മറുപടി ഇതായിരുന്നു: സീമ

ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റും നാടോടിക്കാറ്റും എന്റെ രീതിയ്ക്ക് ചേരുന്നതാണ്. ഇന്നും പലരും സംസാരിക്കുമ്പോള്‍ നാടോടിക്കാറ്റ് എന്റെ സിനിമയാണ് എന്ന നിലയില്‍ പറയാറുണ്ട്.

‘അതുപോലെ തന്നെ ഞാന്‍ ചെയ്ത വെള്ളാനകളുടെ നാട് സത്യന്‍ അന്തിക്കാട് ചെയ്തതാണെന്ന് കരുതുന്നവരുമുണ്ട്. നാടോടിക്കാറ്റില്‍ ക്ലൈമാക്‌സിലെ സ്ലാപ്പ്സ്റ്റിക് സംഘട്ടനം സാധാരണയായി എന്റെ സിനിമയില്‍ കൂടുതലായി കാണുന്നതുകൊണ്ടാണ് അത്തരം തോന്നലുകളുണ്ടായത്’ ,പ്രിയന്‍ പറയുന്നു.

ലാലിനും തനിക്കുമിടയില്‍ ഭയങ്കരമായി ആലോചിച്ച് ഇന്നുവരെ ഒരു സിനിമയും രൂപംകൊണ്ടിട്ടില്ലെന്നും സംസാരത്തിനിടയില്‍ എപ്പോഴെങ്കിലും ഒരു ആശയം പങ്കുവെക്കുകയും അത് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

ജയ് മഹേന്ദ്രനില്‍ മിയയുടെ കഥാപാത്രത്തിന് ഇത്രയും സ്‌ക്രീന്‍ സ്‌പേസ് ഉണ്ടായിരുന്നില്ല, കൂട്ടിച്ചേര്‍ത്തതാണ്: തിരക്കഥാകൃത്ത്

നമ്മുടെ കാലം കഴിഞ്ഞാലും നമ്മളെ ഓര്‍ക്കാന്‍ പാകത്തിലുള്ള ചില സിനിമകള്‍ ഇവിടെ ബാക്കിയാകണം. അതില്‍ കുഞ്ഞാലിമരയ്ക്കാരും കാലാപാനിയുമെല്ലാം ഉള്‍പ്പെടുമെന്നും അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ പറഞ്ഞു.

Content Highlight: Director Priyadarshan about two mohanlal Movies he wish to direct