നരസിംഹത്തില്‍ ഗസ്റ്റ് റോളില്‍ വന്നാല്‍ പകരം ഞങ്ങള്‍ അത് തരും; മമ്മൂട്ടിക്ക് കൊടുത്ത പ്രോമിസിനെ കുറിച്ച് ഷാജി കൈലാസ്

/

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു രഞ്ജിത്ത്-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ നരസിംഹം.

ഇന്ദുചൂഢന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ മമ്മൂട്ടിയും അഭിനയിച്ചിരുന്നു.

നന്ദഗോപാല്‍ മാരാര്‍ എന്ന അഭിഭാഷകനായിട്ടായിരുന്നു ചിത്രത്തില്‍ മമ്മൂട്ടി എത്തിയത്. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രവും ഏറെ ആഘോഷിക്കപ്പെട്ടിരുന്നു.

നരസിംഹത്തിലേക്ക് മമ്മൂട്ടിയെ എത്തിച്ചതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. ഒരു പ്രോമിസിന്റെ പുറത്താണ് മമ്മൂട്ടി നരസിംഹത്തിലെ ആ റോള്‍ ചെയ്യാന്‍ തയ്യാറായത് എന്നാണ് ഷാജി കൈലാസ് പറയുന്നത്.

‘ ഞാന്‍ മമ്മൂക്കയ്ക്ക് ഒരു പ്രോമിസ് കൊടുത്തിരുന്നു, നരസിംഹത്തില്‍ ഒരു ഗസ്റ്റ് റോള്‍ ചെയ്യണമെന്നും എന്നാല്‍ അടുത്ത പടം ഞങ്ങള്‍ ചെയ്തുതരുമെന്നുമായിരുന്നു അത്.

മലയാളം ആയതുകൊണ്ട് വിലകുറഞ്ഞ പരിപാടിയൊന്നുമല്ല, ലോകത്ത് കിട്ടാവുന്ന ഏറ്റവും പുതിയ ടെക്‌നോളജി തന്നെയാണ് ഉപയോഗിച്ചത്: പൃഥ്വി

അതായിരുന്നു പ്രോമിസ്. അങ്ങനെ നരസിംഹത്തിന് ശേഷം നമ്മള്‍ എന്താണ് ചെയ്യുകയെന്ന ആലോചന വന്നപ്പോള്‍ ഞാനാണ് പറഞ്ഞത് മലയാളത്തിന്റെ വല്യേട്ടനല്ലേ, അങ്ങനെ ഒരു രീതിയില്‍ പോകാമെന്ന്.

അങ്ങനെ രണ്‍ജി ഒരു ഫാമിലി തീമില്‍ എഴുതിയതാണ്. പുള്ളിയെ ഫാമിലി രീതിയിലല്ലേ നമുക്ക് ചെയ്യാന്‍ പറ്റുള്ളൂ. പുള്ളി ഫാമിലിമാന്‍ എന്ന തരത്തിലല്ലേ അറിയപ്പെടുന്നത്.

അദ്ദേഹത്തിന്റെ വാത്സല്യം പോലുള്ള സിനിമകളൊക്കെ ഹിറ്റാണല്ലോ. അപ്പോള്‍ ഒരു പവര്‍ഫുള്‍ വല്യേട്ടനാകണം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. രണ്‍ജി ആണെങ്കില്‍ വളരെ പെട്ടെന്ന്് എഴുതുകയും ചെയ്യും.

ആ ഒരൊറ്റ കാര്യം കൊണ്ട് തന്നെ ബേസിലാണ് ആദ്യം സംവിധായകന്‍ ആകുകയെന്ന് ഞങ്ങള്‍ പറയുമായിരുന്നു: ദീപക് പറമ്പോല്‍

അങ്ങനെ എഴുതിയതാണ്. ആ എഴുത്തൊക്കെ വീണ്ടും നമുക്ക് കിട്ടണേ എന്ന് പ്രാര്‍ത്ഥിക്കുകയാണ് ഞാന്‍. കാരണം അങ്ങനത്തെ എഴുത്തുകാരൊന്നും പോകാന്‍ പാടില്ല. വല്യേട്ടനില്‍ മോഹന്‍ലാല്‍ ഗസ്റ്റായി വരുമെന്നൊക്കെ അന്ന് ചുമ്മാ വാര്‍ത്തകളും വന്നിരുന്നു,’ ഷാജി കൈലാസ് പറയുന്നു.

Content Highlight: Director Shaji Kailas about Mammootty and Narasimham Movie