ഒത്തിരി ഹിറ്റുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനായ സിബി മലയില്‍. നിരവധി പുതുമുഖങ്ങളേയും അദ്ദേഹം മലയാള സിനിമയ്ക്ക് നല്‍കിയിട്ടുണ്ട്.
സിബി മലയിലിന്റെ കരിയറിലെ തികചചു വ്യത്യസ്തമായ ഒരു സിനിമയായിരുന്നു അപൂര്‍വ രാഗം. പുതിയ അഭിനേതാക്കളെ വെച്ച് എടുത്ത ചിത്രം തിയേറ്ററിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ആസിഫ് അലി, നിത്യ മേനോന്, നിഷാന്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്.
ചിത്രത്തിലെ നായികയ്ക്കായി ഒഡീഷന് നടത്തിയിരുന്നുവെന്നും ഒഡീഷനില്‍ പങ്കെടുക്കനായി നടി അമല പോളും വന്നിരിന്നുവെന്നും സിബി മലയില്‍ പറയുന്നു.
നായികയായി നിത്യ മേനോനെ തീരുമാനിച്ചതോടെ ചിത്രത്തിലെ മറ്റൊരു ചെറിയ റോള്‍ അമലക്ക് നല്‍കിയെങ്കിലും അവര്‍ അത് നിരസിച്ചെന്നും സിബി മലയില്‍ പറഞ്ഞു.
വേട്ടയ്യനായി രജനീകാന്ത് വാങ്ങിയത് 125 കോടി രൂപ; മഞ്ജു വാര്യരുടേയും ഫഹദിന്റെയും പ്രതിഫലം ഇങ്ങനെ
‘2010 ല്‍ ഞാന്‍ ചെയ്ത സിനിമയാണ് അപൂര്‍വരാഗം. ഞാന്‍ അത് വരെ ചെയ്ത സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ഒരു സിനിമയായിരുന്നു ഇത്.
പുതിയ കാലത്തെ അഭിനേതാക്കളുടെ കൂടെ പുതിയ കാലത്തിന്റെ കഥയായിരുന്നു സിനിമ പറഞ്ഞിരുന്നത്. രണ്ട് ചെറുപ്പക്കാര്‍ എന്റെ പിന്നാലെ വന്ന് പറഞ്ഞ കഥയായിരുന്നു അത്. കഥ കേട്ടപ്പോള്‍ തന്നെ എനിക്ക് ഒരുപാട് ഇഷ്ടമായി. ഈ സിനിമ ചെയ്യാമെന്നും എന്നാല്‍ പൂര്‍ണമായും പുതുമുഖങ്ങളെ വെച്ചാകണം സിനിമയെന്നും അവരോട് പറഞ്ഞു.
കാരണം ഇതിലെ മൂന്ന് കഥാപാത്രങ്ങളും അണ്‍പ്രെഡിക്റ്റബിള്‍ ആയിട്ടുള്ളവരാകണം. അവരെ പ്രേക്ഷകര്‍ക്ക് മുന്‍പരിചയം ഉള്ളവര്‍ ആക്കാന്‍ കഴിയില്ല. അങ്ങനെ ചെയ്താല്‍ ഇവര്‍ ഏത് ഘട്ടത്തില്‍ അവരുടെ സ്വഭാവത്തില്‍ മാറ്റം വരുത്തുമെന്ന് പ്രേക്ഷകര്‍ക്ക് മനസിലാക്കാന്‍ കഴിയും.
അങ്ങനെ ചിത്രത്തിനായി കാസ്റ്റിങ് കോള്‍ വിളിക്കാന്‍ തീരുമാനിച്ചു. അതിനിടയിലാണ് ശ്യാമ പ്രസാദിന്റെ ഋതു എന്ന സിനിമ കാണുന്നത്. അതില്‍ ഉള്ള രണ്ട് പയ്യന്മാരെയും എനിക്ക് ഇഷ്ടമായി. ആസിഫ് അലിയും നിഷാനുമായിരുന്നു.
മൂന്നാമത്തെ കഥാപാത്രത്തെ ഞങ്ങള്‍ തീരുമാനിച്ചിരുന്നില്ല. ഇതിനിടെ നായികയായി നിത്യ മേനോനെ തന്നെയായിരുന്നു മനസില്‍ കണ്ടത്. അന്ന് ഒഡീഷന് വേണ്ടി വന്ന ഒരാള്‍ അമല പോള്‍ ആയിരുന്നു.
അന്ന് അവര്‍ അത്ര പോപുലറായിരുന്നില്ല. അമല പോള്‍ അന്ന് എന്നെ വന്ന് കണ്ടു. അപ്പോഴേക്കും നായികയായി നിത്യ മേനോനെ ഏതാണ്ട് തീരുമാനിച്ചിരുന്നു.
പിന്നെ അവരുടെ കൂട്ടത്തില്‍ നില്ക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒഡീഷനാണ് നടത്തിയത്. അമല പോളിനോട് ആ കാര്യം പറഞ്ഞപ്പോള്‍ അങ്ങനെ ഒരു കഥാപാത്രം വേണ്ടെന്ന് പറഞ്ഞ് അവര്‍ പിന്മാറി. പിന്നീട് അവര്‍ തമിഴിലും മറ്റുമായി വലിയ തിരക്കുള്ള നടിയായി മാറി,’ സിബി മലയില്‍ പറഞ്ഞു.
Content Highlight: Director Sibi Malayil about Amala Paul