മോഹന്‍ലാല്‍-ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് എല്‍ 360. സിനിമയുടെ യഥാര്‍ത്ഥ പേര് ഇനിയും പുറത്തുവിട്ടിട്ടില്ല. മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ പേര് പുറത്തുവിടാനുള്ള പോസ്റ്റര്‍ അടക്കം തയ്യാറാക്കിയെങ്കിലും അപ്പോഴേക്കും എംപുരാന്റെ അപ്‌ഡേറ്റ് വന്നതിനാല്‍ തങ്ങള്‍ അത് വേണ്ടെന്ന് വെക്കുകയായിരുന്നു എന്ന് തരുണ്‍മൂര്‍ത്തി പറയുന്നു. അതുപോലെ മോഹന്‍ലാല്‍ എന്ന അഭിനയ സാമ്രാട്ടിനെ വെച്ചൊരുക്കുന്ന ചിത്രത്തെ കുറിച്ചും തന്റെ പ്രതീക്ഷകളെ കുറിച്ചും തരുണ്‍ മൂര്‍ത്തി സംസാരിച്ചു.
നമുക്ക് ജീവിതത്തോട് ചേര്‍ത്തുവെക്കാന്‍ കഴിയുന്ന മോഹന്‍ലാലിനെ സാധാരണക്കാരനായ അവതരിപ്പിക്കുന്ന ചിത്രമായിരിക്കും തന്റെ സിനിമയെന്ന് തരുണ്‍ മൂര്‍ത്തി പറയുന്നു. ഒപ്പം സിനിമയടെ വിജയ-പരാജയത്തെ കുറിച്ചും തരുണ്‍ സംസാരിച്ചു.
‘നമ്മുടെ ജീവിതവുമായി ബന്ധപ്പെടുത്താന്‍ കഴിയുന്ന, ജീവിതത്തില്‍ സംഭവിക്കുന്ന വിഷയമാണ് സിനിമയുടേത്. വളരെ റോ ആയിട്ട് ചിത്രീകരിക്കാന്‍ പറ്റുന്ന സിനിമയാണ്. വളരെയധികം വൈകാരിക തലങ്ങളുണ്ട്. അതിലുപരി ആളുകള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്ന ഒരു വിഷയമാണ്.
ആടുജീവിതത്തിന്റെ അടുത്ത സാധ്യത അതാണ്; രണ്ടാം ഭാഗത്തെ കുറിച്ച് ബ്ലെസി
മോഹന്‍ലാലിനെ വെച്ച് സാധാരണക്കാരനായ മനുഷ്യന്റെ ഇമോഷന്‍ പറയുന്ന ഒരു പടമാണ്. സൂപ്പര്‍സ്റ്റാറാണ് എന്നതിനപ്പുറം മോഹന്‍ലാലിലെ നടനെയാണ് ഞാന്‍ സിനിമയില്‍ ഉപയോഗിക്കുന്നത്. വളരെ സത്യസന്ധമായി വരുന്ന ഒരുപാട് നിമിഷങ്ങളെല്ലാം ചേര്‍ത്തുവയ്ക്കുന്ന രൂപത്തിലാണ് സിനിമ ഒരുക്കുന്നത്.
സിനിമയ്ക്ക് വേണ്ടി കുത്തിക്കയറ്റുന്ന രംഗങ്ങള്‍ ഒന്നും ഉണ്ടാവില്ല. എന്നാല്‍ തന്നെയും ഒരു കോമേഴ്ഷ്യല്‍ സിനിമ തന്നെയായിരിക്കും.
ആക്ഷനും പാട്ടും തമാശയും ഇഷ്ടവും എല്ലാമുള്ള, ആളുകള്‍ കാണാന്‍ ആഗ്രഹിക്കുന്ന മോഹന്‍ലാല്‍ സിനിമയാകും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.
നാളുകള്‍ക്കൊടുവില്‍ എന്നെ ഞെട്ടിച്ച മലയാള സിനിമ ഇതാണ്: വിനീത് ശ്രീനിവാസന്‍
ഇതുവരെ പേര് അനൗണ്‍സ് ചെയ്യാത്തതില്‍ ആരാധകര്‍ക്കുള്ള നിരാശ താന്‍ മനസിലാക്കുന്നുണ്ടെന്നും അഭിമുഖത്തില്‍ തരുണ്‍ പറഞ്ഞു.
‘ആരാധകരുടെ വികാരം എനിക്കു മനസിലാകും. ലാല്‍ സാറിനോടുള്ള സ്‌നേഹം ആണ് അവരെ അക്ഷമരാക്കുന്നത്. ആവേശം കൊണ്ടാണ് അവര്‍ സിനിമയുടെ പേരു ചോദിക്കുന്നത്! ആ ആവേശം ചോരാതെ കൊണ്ടുപോവുക എന്നതാണ് എന്റെ വെല്ലുവിളി.
ആദ്യം ഷൂട്ട് തീരണം. അതു കഴിഞ്ഞ് ഡിസൈനുകള്‍ ഒന്നു കൂടി നോക്കി ഉറപ്പാക്കി വേണം പുറത്തു വിടാന്‍. ധൃതി വയ്ക്കുന്നില്ല. ഇതെല്ലാം ഒരിക്കല്‍ മാത്രം സംഭവിക്കുന്ന കാര്യങ്ങളല്ലേ. പോസ്റ്റര്‍ ആയാലും ഫസ്റ്റ് ലുക്ക് ആയാലും ടീസര്‍ ആയാലും ഒരിക്കല്‍ അല്ലേ വിടാന്‍ പറ്റൂ. ഏറെ ശ്രദ്ധ കൊടുത്ത് ഏറ്റവും മികച്ചത് ഒരുക്കാനാണ് ശ്രമിക്കുന്നത്.
അതിന്റെ വലിയൊരു ഉത്തരവാദിത്തം എനിക്കുണ്ട്. സിനിമ നല്ലതാവുകയാണെങ്കില്‍ എനിക്കു ലഭിക്കുന്ന സ്വീകാര്യതയെക്കുറിച്ചും മറിച്ചു സംഭവിച്ചാല്‍ നേരിടേണ്ടി വരുന്ന അവഗണനയെക്കുറിച്ചും ഞാന്‍ ബോധവാനാണ്. അപ്പോള്‍ ഞാന്‍ ആ സ്വീകാര്യത നേടിയെടുക്കാന്‍ അല്ലേ ശ്രമിക്കൂ,’ തരൂണ്‍ മൂര്‍ത്തി പറഞ്ഞു.
Content Highlight: Director Tharun Moorthy about His Upcoming Movie with Mohanlal