മലയാളികള്‍ അംഗീകരിക്കുക എളുപ്പമല്ല: പൃഥ്വിയും ആസിഫും ടൊവിയുമൊക്കെ ഒടുവില്‍ പ്രൂവ് ചെയ്തില്ലേ: സംവിധായകന്‍ വിനയ് ഗോവിന്ദ്

/

ആസിഫ് അലിയെ നായകനാക്കി കിളി പോയ്, കോഹിന്നൂര്‍ എന്നീ സിനിമകള്‍ക്ക് ശേഷം ഉണ്ണി മുകുന്ദന്‍-നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി.

ആസിഫിനെ നായകനാക്കി ആദ്യ രണ്ട് ചിത്രം സംവിധാനം ചെയ്ത് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിനയ് തന്റെ പുതിയ ചിത്രവുമായി പ്രേക്ഷരിലേക്ക് എത്തുന്നത്.

ആസിഫ് എന്ന നടനെ കുറിച്ചും കരിയറില്‍ അദ്ദേഹത്തിന് ഇപ്പോള്‍ കിട്ടുന്ന സ്വീകാര്യതയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് വിനയ്. ഒപ്പം പൃഥ്വിരാജിനെപ്പോലുള്ള നടന്മാര്‍ കരിയറിന്റെ തുടക്കത്തില്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും വിനയ് സംസാരിക്കുന്നുണ്ട്.

‘ആസിഫിനെ കുറിച്ച് പറയുകയാണെങ്കില്‍ അദ്ദേഹം ഒരു സിനിമയ്ക്ക് വേണ്ടി പണ്ടും ഇതേ എഫേര്‍ട്ട് തന്നെ ഇട്ടിട്ടുണ്ട്. ആ സിനിമയുടെ കൂടെ നിന്ന് പ്രൊമോട്ട് ചെയ്യാനും എല്ലാം ഹെല്‍പ് ചെയ്യുന്ന, എല്ലാം കൊണ്ടും സിനിമയെ അത്ര പാഷനോടെ അപ്രോച്ച് ചെയ്യുന്ന ആളാണ്.

മാര്‍ക്കോയിലെ ആ ഒരൊറ്റ സീന്‍ കണ്ടപ്പോള്‍ തന്നെ മതിയായി; ഹനീഫിനോട് ഏതെങ്കിലും നല്ല ഡോക്ടറെ കാണാന്‍ പറയാറുണ്ട്: നിഖില വിമല്‍

പണ്ടും ഇതുപോലെ തന്നെ നല്ല ക്യാരക്ടേഴ്‌സ് പുള്ളി ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോഴാണ് അത് റെഗഗനൈസ് ചെയ്യപ്പെട്ടത്. കോഹിന്നൂര്‍ എന്റെ പടമാണ്. ആസിഫ് വളരെ നന്നായി ചെയ്ത ഒരു സിനിമയായിരുന്നു.

സണ്‍ഡേ ഹോളിഡേ പോലുള്ള ഹിറ്റ് സിനിമകള്‍ ആസിഫിന് അന്നും ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഒരു വൈഡര്‍ ഓഡിയന്‍സിന്റെ റെഗഗനിഷന്‍ കിട്ടി എന്നേയുള്ളൂ. പുള്ളി പണിയെടുത്ത് കഷ്ടപ്പെട്ട് ചെയ്ത സാധനത്തിന് റിസള്‍ട്ട് കിട്ടി. അതില്‍ ഞാന്‍ ഹാപ്പിയാണ്.

ആസിഫിന്റെ ഫാന്‍സ് ആണെങ്കിലും ജനുവിന്‍ ആയിട്ടുള്ള ആള്‍ക്കാരാണ്. ഒരു സിനിമ മോശമായാല്‍ പോലും അവര്‍ അത് സത്യസന്ധമായി പറയും. ഇപ്പോള്‍ കൊത്ത് എന്ന പടത്തില്‍ ആയാല്‍ പോലും ആസിഫ് നല്ല രസമായി ചെയ്തിട്ടുണ്ടായിരുന്നു.

കുറേക്കൂടി വലിയ വലിയ സിനിമകള്‍ ഇനിയും അദ്ദേഹത്തിന് കിട്ടട്ടെ. ടൊവി ആണെങ്കിലും ആസിഫ് ആണെങ്കിലും ഉണ്ണിയാണെങ്കിലുമൊക്കെ ഇത് തന്നെയാണ് അവസ്ഥ.

ഇന്ന് മോഹന്‍ലാലും മമ്മൂട്ടിയും ഒരു നെഗറ്റീവ് കഥാപാത്രം ചെയ്താല്‍ പ്രേക്ഷകര്‍ സ്വീകരിക്കും, അന്ന് പക്ഷേ ആ സിനിമ പരാജയപ്പെട്ടു: ജഗദീഷ്

മലയാളികള്‍ ഒരാളെ ഇഷ്ടപ്പെടാനും അംഗീകരിക്കാനും സമയമെടുക്കും. അങ്ങനെ ഒരു പാറ്റേണ്‍ ഇവിടെ ഉണ്ട്. എന്തിന് പൃഥ്വിരാജിനെ പോലും തുടക്ക കാലത്ത് ആളുകള്‍ സ്വീകരിച്ചത് എങ്ങനെയാണെന്ന് നമുക്ക് അറിയാമല്ലോ.

അദ്ദേഹം എന്തൊക്കെ ട്രോളുകള്‍ കേള്‍ക്കേണ്ടി വന്നു. ഒടുവില്‍ അദ്ദേഹം പ്രൂവ് ചെയ്തില്ലേ. ആളുകള്‍ സ്വീകരിച്ചില്ലേ. 2024 എടുത്താല്‍ ആസിഫിനും പൃഥ്വിക്കും ടൊവിക്കും ഉണ്ണിക്കുമൊക്കെ നല്ല പടങ്ങള്‍ കിട്ടിയില്ലേ. ഇവരൊക്കെ അംഗീകരിക്കപ്പെട്ടില്ലേ,’ വിനയ് പറയുന്നു.

Content Highlight: Director Vinay Govind About Asif Ali Prithviraj Tovino Thomas