നാളുകള്‍ക്കൊടുവില്‍ എന്നെ ഞെട്ടിച്ച മലയാള സിനിമ ഇതാണ്: വിനീത് ശ്രീനിവാസന്‍ - DKampany - Movies | Series | Entertainment

നാളുകള്‍ക്കൊടുവില്‍ എന്നെ ഞെട്ടിച്ച മലയാള സിനിമ ഇതാണ്: വിനീത് ശ്രീനിവാസന്‍

നടനായും ഗായകനായും സംവിധായകനായുമെല്ലാം മലയാളികള്‍ സ്വീകരിച്ച വ്യക്തിയാണ് വിനീത് ശ്രീനിവാസന്‍. കരിയറില്‍ തൊട്ടതെല്ലാം പൊന്നാക്കിയ വ്യക്തികൂടിയാണ് അദ്ദേഹം. സംവിധാനം ചെയ്യുന്ന സിനിമളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ എത്തിക്കാനുള്ള വിനീതിന്റെ കഴിവ് ഒന്ന് വേറെ തന്നെയാണ്.

ഹൃദയം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയൊരുക്കിയ വര്‍ഷങ്ങള്‍ക്കുശേഷമാണ് വിനീതിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

മലയാള സിനിമയില്‍ വന്ന മാറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് വിനീത്. മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ് നാട്ടില്‍ നേടിയ വിജയം തന്നെ ഞെട്ടിച്ചെന്നും മറ്റ് ഭാഷയില്‍ മലയാള സിനിമ കൂടുതലായി സ്വീകരിക്കപ്പെടുന്നത് വലിയ പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്നുമാണ് വിനീത് പറഞ്ഞത്.

തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ ഒരു കോമഡിയും എനിക്ക് പേഴ്‌സണലി എന്‍ജോയ്‌ചെയ്യാന്‍ പറ്റിയിട്ടില്ല: മാത്യു തോമസ്

‘ഞാന്‍ കുറെ കാലത്തിന് ശേഷം കണ്ട് ഞെട്ടിപ്പോയ ഒരു സിനിമ മഞ്ഞുമ്മല്‍ ബോയ്‌സാണ്. ശരിക്കും പറഞ്ഞാല്‍ തമിഴ്‌നാട്ടില്‍ ഒറ്റ മലയാളി പോലുമില്ലാത്ത ഒരു തിയേറ്ററില്‍ ഫുള്‍ കയ്യടികള്‍ക്ക് ഇടയില്‍ ഇരുന്ന് ഞാന്‍ കണ്ട ഒരു സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

നമ്മള്‍ എല്ലാകാലത്തും തമിഴ് പടം സബ്‌ടൈറ്റില്‍ ഇല്ലാതെ കണ്ടിട്ടുണ്ട്. ഇപ്പോള്‍ അവര്‍ക്ക് നമ്മുടെ ഭാഷ മനസിലായി വരുന്നുണ്ട്.

അവര്‍ സംസാരിക്കുന്നതും കുറച്ച് സ്പീഡില്‍ ആണല്ലോ. നേരത്തെയൊന്നും തമിഴ് ആളുകള്‍ക്ക് മനസിലാവില്ലായിരുന്നു. ഇപ്പോള്‍ ഒ. ടി. ടിയില്‍ കണ്ട് കണ്ട് അവര്‍ക്ക് അത് ക്യാച്ച് ചെയ്യാന്‍ പറ്റുന്നുണ്ട്.

ആ സിനിമയുടെ കളക്ഷനെപ്പറ്റി വിജയ് എന്നോട് ചോദിച്ചു: മാത്യു തോമസ്

അത് നല്ലതാണ്. കാരണം നമ്മുടെ ഒറിജിനല്‍ ഡബ്ബില്‍ തന്നെ പടം ഇറക്കാന്‍ കഴിയും. നമ്മള്‍ മറ്റ് ഭാഷ ചിത്രങ്ങള്‍ അങ്ങനെയല്ലേ കാണുന്നത്. അതുപോലെ മറ്റുള്ളവരും മലയാള സിനിമ കാണുന്ന ഒരു നിലയില്‍ എത്തിയാല്‍ അടിപൊളിയായിരിക്കും,’വിനീത് ശ്രീനിവാസന്‍ പറയുന്നു.

മഞ്ഞുമ്മല്‍ ബോയ്‌സ് കേരളത്തിലുണ്ടാക്കിയ അതേ ഓളവും അതിന് മുകളിലോ തമിഴ് ഓഡിയന്‍സിനിടയിലും ഉണ്ടാക്കിയിരുന്നു. കണ്‍മണി അന്‍പോട് കാതല്‍ എന്ന പാട്ട് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതാണ് ഇത്രയേറെ ഹൈപ്പ് സിനിമയ്ക്ക് തമിഴ്‌നാട്ടില്‍ കിട്ടാനിടയാക്കിയത്. കേരളത്തിലും ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ ഭേദിക്കാന്‍ ചിത്രത്തിനായിരുന്നു.

Content Highlight: Director Vineeth Sreenivasan about the Most Exciting Malayalam Movie he watched