മലയാള സിനിമയില്‍ ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച നടിയാണ് ദിവ്യ ഉണ്ണി.
എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ദിവ്യ ഉണ്ണി മലയാള സിനിമയില്‍ എത്തുന്നത്. നീ എത്ര ധന്യ, പൂക്കാലം വരവായി തുടങ്ങിയ സിനിമകളിലും ബാലതാരമായി ദിവ്യ ഉണ്ണി വേഷമിട്ടു.
കല്യാണ സൗഗന്ധികം എന്ന സിനിമയിലൂടെയാണ് ദിവ്യ ഉണ്ണി ആദ്യമായി നായികയായി അഭിനയിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി ഏകദേശം 50 ഓളം ചിത്രങ്ങളില്‍ താരം വേഷമിട്ടിട്ടുണ്ട്.
മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങി മലയാളത്തിലെ മുന്‍നിര നായകനടന്മാര്ക്കൊപ്പമെല്ലാം അഭിനയിക്കാന്‍ ദിവ്യാ ഉണ്ണിക്ക് സാധിച്ചിട്ടുണ്ട്.
വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ദിവ്യ ഉണ്ണി ഇന്ന് നൃത്തത്തില്‍ ഏറെ സജീവമാണ്.
മോഹന്‍ലാല്‍ നായകനായ വര്‍ണ്ണപ്പകിട്ട് എന്ന സിനിമയില്‍ അഭിനയിച്ച സമയത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ദിവ്യ.
അല്ലു അര്ജുന് ജീ, ഞാന്‍ നിങ്ങളുടെ ആരാധകന്, നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് നന്ദി: അമിതാഭ് ബച്ചന്
ചിത്രത്തില്‍ മോഹന്‍ലാലും മീനയും അഭിനയിച്ച സിംഗപ്പുര്‍ ഭാഗത്തിന്റെ സ്റ്റില്ലുകള്‍ താന്‍ ആദ്യമേ കണ്ടിട്ടുള്ളതിനാല്‍ ചിത്രത്തിന്റെ ഷൂട്ട് നേരത്തെ കഴിഞ്ഞതാണെന്ന് കരുതിയിരുന്നുവെന്നും തന്റെ കഥാപാത്രത്തിന് എന്ത് പ്രാധാന്യമാണ് ഉള്ളതെന്ന് തോന്നിയെന്നും ദിവ്യ ഉണ്ണി പറഞ്ഞു.
‘സിനിമയുടെ പ്രൊമോഷനൊക്കെ ഞാന്‍ മുമ്പ് തന്നെ കണ്ടിരുന്നു. മീനാജീയും ലാലേട്ടനും കൂടെയുള്ള കുറെ സിംഗപ്പൂര്‍ ഷൂട്ടിന്റെ സ്റ്റില്ലുകളെല്ലാം കവര്‍ ഫോട്ടോയായി വന്നത് എനിക്കിപ്പോഴും ഓര്‍മയുണ്ട്.
അത് വേറെ ഷെഡ്യൂള്‍ ആയിരുന്നു. അന്ന് ഞാന്‍ കരുതിയത് ഇത് ഓള്‍റെഡി ഷൂട്ട് ചെയ്ത പടമല്ലേ പിന്നെ ഞാന്‍ എന്തിനാണ് അഭിനയിക്കുന്നത് എന്നായിരുന്നു. എന്റെ അമ്മയും അച്ഛനുമൊക്കെ അങ്ങനെ തന്നെ വിചാരിച്ചു.
അപ്പോഴാണ് ശശി സാര്‍ വീട്ടിലേക്ക് വരുന്നതും ആ തെറ്റിദ്ധാരണ തിരുത്തുന്നതും. നിങ്ങള്‍ കരുതുന്ന പോലെയല്ല വലിയ കഥാപാത്രമാണ്, ഒരു പാട്ടൊക്കെ ഉണ്ടെന്ന് പറഞ്ഞു.
ശരിക്കും കണ്‍ഫ്യൂഷനിലാണ്; അക്കാര്യത്തില്‍ ഞാനിപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട് : അജു വര്‍ഗീസ്
അദ്ദേഹത്തെ പോലൊരു വലിയ ഡയറക്ടര്‍ വന്ന് പറയുമ്പോള്‍ വേറെ ഒന്നും ആലോചിക്കാന്‍ ഇല്ലല്ലോ,’ ദിവ്യ ഉണ്ണി പറയുന്നു.
ഷൂട്ടിനിടെ താന്‍ ചെയ്യുന്നത് ശരിയാണോ എന്ന തോന്നല്‍ പലപ്പോഴായി ഉണ്ടായിരുന്നെന്നും വളരെ സ്ട്രിക്ട് ആയ സംവിധായകനായിരുന്നു ഐ.വി ശശിയെന്നും ദിവ്യ ഉണ്ണി പറയുന്നു.
ലാലേട്ടനെയൊക്കെ ഞാന്‍ അന്നാണ് ആദ്യമായി കാണുന്നത്. അഭിനയിക്കുമ്പോള്‍ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഏതെങ്കിലും സീനില്‍ ഞാന്‍ കാരണം റീ ടേക്ക് വേണ്ടി വരുമോ എന്ന പേടിയായിരുന്നു,’ ദിവ്യ ഉണ്ണി പറഞ്ഞു.
Content Highlight: Divya Unni About Varnappakit Movie