എന്റെ മച്ചാ എവിടുന്നാണ് നിനക്ക് മാത്രം ഇതുപോലുള്ള സിനിമ കിട്ടുന്നത്; ഡി.ക്യുവിനോട് റാണ ദഗുബാട്ടി

/

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ലക്കി ഭാസ്‌ക്കര്‍മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. വെങ്കി അട്‌ലൂരി സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത ഭാഷകളിലെല്ലാം മികച്ച റെസ്‌പോണ്‍സ് ആണ് നേടുന്നത്.

കരിയറില്‍ ഇത്രയും നാളത്തെ ഒരു ഗ്യാപ് വരുന്നത് ഇത് ആദ്യമാണെന്നും മലയാളത്തില്‍ ഒരു സിനിമ വന്നിട്ട് നാളുകളായെന്നും പറയുകയാണ് ദുല്‍ഖര്‍.

ഒപ്പം പിരിയഡ് സിനിമകള്‍ തന്നെ തേടിയെത്തുന്നതിനെ കുറിച്ചും റാണ ദഗുബാട്ടിയുമായുള്ള അഭിമുഖത്തില്‍ ദുല്‍ഖര്‍ പറയുന്നുണ്ട്.

മമ്മൂക്കയുടെ വില്ലനായി ഞാന്‍ വരുന്ന പ്രൊജക്ട്, ഭയങ്കര ഇന്‍ട്രസ്റ്റിങ് ആയ സിനിമ, ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു: പൃഥ്വിരാജ്

നിനക്ക് മാത്രം എവിടുന്നാണ് ഇതുപോലുള്ള സിനിമകള്‍ കിട്ടുന്നത് എന്ന ചോദ്യത്തിന് പിരിയഡ് സിനിമകളാണെങ്കില്‍ ദുല്‍ഖര്‍ എന്ന രീതിയിലേക്ക് സംവിധായര്‍ മാറിയതാണോ എന്നൊരു സംശയം തനിക്കുണ്ടെന്നായിരുന്നു ദുല്‍ഖറിന്റെ തമാശരൂപേണയുള്ള മറുപടി.

പിരീയഡ് സിനിമകളാണെങ്കില്‍ ദുല്‍ഖര്‍ ഓക്കെ പറയുമെന്ന രീതിയിലേക്ക് സംവിധായകരും അത്തരം സിനിമകള്‍ വന്നാല്‍ യെസ് പറയുന്ന രീതിയിലേക്ക് താനും ഒരു ഘട്ടത്തില്‍ മാറിയെന്നുമായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്.

എന്നെ കാണുമ്പോള്‍ ഒരൊറ്റടി തരാന്‍ തോന്നുന്നവരുണ്ട്, പേടിച്ചിട്ട് അടുക്കാത്തതാണ്: ജോജു ജോര്‍ജ്

ലവ് സ്റ്റോറീസ്, പിരീയഡ് ഫിലിം, ശരിക്കും പറഞ്ഞാല്‍ അതൊന്നും നോക്കിയിട്ടല്ല ഒരു സിനിമ തിരഞ്ഞെടുക്കുന്നത്. കഥ തന്നെയാണ് പ്രധാനം.

നല്ല കഥയാണെങ്കില്‍ ഓക്കെ പറയും. ആത്യന്തികമായി നമുക്ക് സിനിമയോടാണല്ലോ ഇഷ്ടം. അത്തരത്തില്‍ വരുന്ന സിനിമകള്‍ അങ്ങനെ ആകുന്നതാണ്. പിരീയഡ് സിനിമയാണ് ചെയ്തുകളയാം എന്ന രീതിയില്‍ ചെയ്യുന്നതല്ല,’ ദുല്‍ഖര്‍ പറയുന്നു.

മലയാളത്തില്‍ ഇത്രയും വലിയ ഇടവേള വരുന്നത് ആദ്യമാണ്. എന്റെ വാപ്പച്ചിയൊക്കെ വര്‍ഷത്തില്‍ അഞ്ചും ആറും സിനിമകള്‍ ചെയ്യുമ്പോള്‍ ഞാന്‍ ഒരു സിനിമയൊക്കെയാണ് ചെയ്യുന്നത്. അത് ബോധപൂര്‍വം അല്ല. ഓരോ സിനിമയുടെ തിരഞ്ഞെടുപ്പും മറ്റ് കാര്യങ്ങളുമെല്ലാം അതിനെ ബാധിക്കും,’ ദുല്‍ഖര്‍ പറയുന്നു.

Content Highlight: Dulquer Salmaan about period movies and malayalam Cinema