കൊത്തക്ക് ശേഷം ഒരു വര്‍ഷത്തെ ഇടവേള കഴിഞ്ഞ് തിയേറ്ററുകളിലെത്തുന്ന ദുല്‍ഖര്‍ സല്മാന് ചിത്രമാണ് ലക്കി ഭാസ്കര്‍. വെങ്കി അട്ലൂരി സംവിധാനം ചെയ്ത് തെലുങ്കില്‍ ഒരുങ്ങുന്ന സിനിമ തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസിന് എത്തുന്നുണ്ട്.
ഇപ്പോള്‍ ലക്കി ഭാസ്കറിന്റെ പ്രീ റിലീസ് ഇവന്റില്‍ തനിക്ക് ഇഷ്ടമുള്ള തെലുങ്ക് സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ദുല്‍ഖര്‍ സല്മാന്. ത്രിവിക്രം ശ്രീനിവാസ് രചനയും സംവിധാനവും നിര്‍വഹിച്ച് 2020ല്‍ പുറത്തിറങ്ങിയ അല വൈകുണ്ഠപുരമുലൂ എന്ന അല്ലു അര്ജുന് ചിത്രത്തെ കുറിച്ചാണ് ദുല്‍ഖര്‍ സംസാരിച്ചത്.
അല വൈകുണ്ഠപുരമുലൂ എന്ന സിനിമ താന്‍ കണ്ടിട്ടുണ്ടെന്നും തന്റെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ് അതെന്നും നടന് പറയുന്നു. ഒപ്പം തന്റെ മകള്‍ ഒരു അല്ലു അര്ജുന് ഫാനാണെന്നും ഒരിക്കല്‍ അവള് തന്നോട് അദ്ദേഹത്തെ അറിയുമോയെന്ന് ചോദിച്ചിരുന്നെന്നും ദുല്‍ഖര്‍ സല്മാന് പറഞ്ഞു.
Also Read: ഓരോ പുതിയ സംവിധായകരോടും ചാന്‍സ് ചോദിക്കുന്നത് ആ ഒരു കാരണം കൊണ്ടാണ്: കുഞ്ചാക്കോ ബോബന്
‘ഞാന്‍ അല വൈകുണ്ഠപുരമുലൂ എന്ന സിനിമ കണ്ടിരുന്നു. അത് എന്റെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്. എന്റെ മകള്‍ ഒരു അല്ലു അര്ജുന് ഫാനാണ്. ‘നിങ്ങള്‍ക്ക് അല്ലു അര്‍ജുനെ അറിയുമോ’ എന്ന് ഒരിക്കല്‍ എന്നോട് അവള് ചോദിച്ചു. ആ സമയത്ത് ഞാന്‍ ഒരു നടന് പകരം അവളുടെ അച്ഛനായി.
‘ഞാന്‍ തീര്‍ച്ചയായും ഒരിക്കല്‍ അല്ലു അര്‍ജുനെ കാണും. അങ്ങനെ കണ്ടാല്‍ നിന്റെ കാര്യം പറയും. നിനക്ക് അദ്ദേഹത്തെ കാണാനുള്ള ആഗ്രഹത്തെ കുറിച്ച് ഞാന്‍ പറയും’ എന്ന് അവളോട് പറഞ്ഞു. എന്റെ ഫാമിലിയില്‍ അല്ലു അര്ജുന് ഒരുപാട് ഫാന്‍സുണ്ട്,’ ദുല്‍ഖര്‍ സല്മാന് പറഞ്ഞു.
Content Highlight: Dulquer Salmaan Talks About Allu Arjun