തന്നെ അല്‍പ്പമെങ്കിലും മനസിലാക്കിയിട്ടുള്ളയാള് തന്റെ പാര്‍ട്ണര്‍ നസ്രിയ ആണെന്നും തന്റെ ജീവിതത്തിലേക്ക് വരാനുള്ള അവരുടെ തീരുമാനം ഒരു റിസ്ക്കെടുക്കലായിരുന്നെന്നും നടന് ഫഹദ് ഫാസില്‍.
നിങ്ങളെ എല്ലാ അര്‍ത്ഥത്തിലും മനസിലാക്കിയ ഒരാള്‍ ഉണ്ടെങ്കില്‍ അതാരായിരിക്കുമെന്ന ചോദ്യത്തിനായിരുന്നു ഫഹദ് ഫാസിലിന്റെ മറുപടി.
‘ എന്റെ ഭാര്യയായിരിക്കും. അല്ലെങ്കില്‍ അത്രയും വലിയൊരു റിസ്ക് ആ കുട്ടി എടുക്കില്ലായിരുന്നു. എന്നെ കുറച്ചെങ്കിലും മനസിലാക്കിയിട്ടുള്ളത് അവളാണ്.
ഞാന്‍ ഒട്ടും എക്സ്പ്രസീവ് അല്ല. അപ്പോള്‍ ഇന്റര്‍പ്രട്ടേഷന്‍സ് മാറും. ഞാന്‍ എന്നെ എല്ലാവരും മനസിലാക്കണമെന്ന് പറഞ്ഞ് നിന്നുകൊടുക്കുന്ന ആളുമല്ല. വേണമെങ്കില്‍ മനസിലാക്കിയാല്‍ മതി.
ഞാന്‍ അക്കാര്യം പറഞ്ഞതും നവാസ് സെറ്റില്‍ നിന്ന് ഇറങ്ങി ഓടി, പിന്നാലെ ഞാനും: മാലാ പാര്‍വതി
വിവാഹത്തിന് മുന്‍പ് തന്നെ അവള്‍ക്കത് അറിയാം. കല്യാണം കഴിഞ്ഞ് മനസിലാക്കുക എന്ന് പറയുന്നത് എന്ത് പരിപാടിയാണ്,’ ഫഹദ് ഫാസില്‍ ചോദിച്ചു.
പ്രണയത്തെ കുറിച്ചും അഭിമുഖത്തില്‍ ഫഹദ് സംസാരിച്ചു. ഉറച്ചുനില്‍ക്കണമെന്ന് തോന്നിയത് നസ്രിയയുമായുള്ള പ്രണയത്തിലാണെന്നാണ് ഫഹദ് പറയുന്നത്.
പ്രണയങ്ങളൊക്കെ ഒരുപാട് ഉണ്ടായിട്ടുണ്ട്. സ്കൂള്‍ സമയത്തുപോലും. അന്നൊക്കെ പ്രണയങ്ങള്‍ പറയാന്‍ തന്നെ പേടിയാണ്. എന്റെ സീനിയര്‍ ആയിരുന്ന ആളോടൊക്കെ പ്രണയം തോന്നിയിട്ടുണ്ട്.
പിന്നെ പ്രൊപ്പോസ് ചെയ്തവരും റിജക്ട് ചെയ്തവരും എല്ലാം ഉണ്ട്. ഇതൊക്കെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളല്ലേ. ഞാന്‍ റിജക്ട് ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്,’ ഫഹദ് പറഞ്ഞു.
നസ്രിയയെ സന്തോഷിപ്പിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന ചോദ്യത്തിന് നസ്രിയ എപ്പോഴും ചിരിയോടെ സന്തോഷത്തോടെ നില്ക്കുന്ന ആളാണെന്നും ചില സമയത്തേ അങ്ങനെ അല്ലാതുള്ളൂ എന്നുമായിരുന്നു ഫഹദിന്റെ മറുപടി.
ദേഷ്യം ആണെങ്കിലും എന്താണെങ്കിലും പെട്ടെന്ന് വന്ന് പെട്ടെന്ന് പോകും. ചിരി തന്നെയാണ് ഡീഫോള്‍ട്ട്. എന്നെ സന്തോഷിപ്പിക്കാന്‍ എന്നെ വെറുതെവിട്ടാല്‍ മതി. വേറൊന്നും ചെയ്യേണ്ടതില്ല.
പൊതുവെ ദേഷ്യം വരുന്ന ആളല്ല ഞാന്‍. എന്നാല്‍ പെട്ടെന്ന് സോള്‍വ് ചെയ്യാവുന്ന ഒരു കാര്യത്തെ കോംപ്ലിക്കേറ്റ് ചെയ്യുന്നത് കാണുമ്പോഴൊക്കെ അല്പം ദേഷ്യം വരാറുണ്ട്.
ഞാന്‍ വളരെ കെയര്‍ലെസ് ആണ്. ചിലപ്പോള്‍ ഒരു സാധനം എടുത്ത് കഴിഞ്ഞാല്‍ വേറെ എവിടേയെങ്കിലും കൊണ്ടുവയ്ക്കും. എന്റെ വീട്ടില്‍ നിന്ന് തന്നെ എന്റെ വാലറ്റ് ഒരുപാട് തവണ കാണാതായട്ടുണ്ട്. നസ്രിയ ആണെങ്കില്‍ നേരെ തിരിച്ചും,’ ഫഹദ് പറയുന്നു.
Content Highlight: Fahad faasil about Nazriya and their Romance