എമ്പുരാന്റെ കോസ്റ്റിനെ കുറിച്ച് പറഞ്ഞതുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശദീകരണവുമായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. താന്‍ പറഞ്ഞ അത്രയും കോസ്റ്റ് എമ്പുരാന് വന്നിട്ടില്ലെന്ന് സുരേഷ് കുമാര്‍ പറയുന്നു.
ഇത്രയും വലിയ കോസ്റ്റില്‍ ആണ് സിനിമ എടുത്തത് എന്ന് പറയുമ്പോള്‍ പൃഥ്വിരാജിന് അത് മോശമായി തോന്നിയെന്നും ഇക്കാര്യം ആന്റണി പെരുമ്പാവൂര്‍ തന്നോട് പറഞ്ഞെന്നും സുരേഷ് കുമാര്‍ പറയുന്നു.
‘അനാവശ്യമായ ഒരു വിവാദമായിരുന്നു അത്. പിന്നെ എന്റെ ഭാഗത്തുനിന്നും അതില്‍ ചെറിയൊരു വീഴ്ച പറ്റി. ഞാന്‍ ആരോടെങ്കിലും ചോദിച്ചിട്ട് അത് പറയണമായിരുന്നു.
ചോദിക്കാതെ ഞാന്‍ പറഞ്ഞു. ഒരു ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ പറഞ്ഞതാണ്. അതിന് ശേഷം ഞാന്‍ വിളിച്ചുപറഞ്ഞപ്പോള്‍ തന്നെ അവര്‍ അത് റിമൂവ് ചെയ്യുകയും ചെയ്തു.
ഇതേ ഫോര്‍മുല വെച്ച് പുള്ളി എത്ര സിനിമകള്‍ ചെയ്തു, എല്ലാം ഒറ്റ കഥയല്ലേ: ധ്യാന്‍ ശ്രീനിവാസന്
ആന്റണി എന്നെ വിളിച്ചിരുന്നു. സാറ് ഇങ്ങനെ പറഞ്ഞത് മോശമായി പോയി എന്ന് പറഞ്ഞു. പറയാന്‍ പാടില്ലായിരുന്നു എന്ന് പറഞ്ഞു. പൃഥ്വരാജിന് അതില്‍ വലിയ ബുദ്ധിമുട്ടായെന്ന് പറഞ്ഞു.
കുഴപ്പമില്ല ഞാന്‍ വിളിച്ചുപറഞ്ഞ് ആ സ്റ്റേറ്റ്മെന്റ് മാറ്റാന്‍ പറയാമെന്ന് പറഞ്ഞു. അങ്ങനെ മാറ്റിയാണ്. കാരണം എമ്പുരാന് അത്രയും കോസ്റ്റ് വരുന്നില്ലെന്ന് തോന്നുന്നു. അപ്പോള്‍ പൃഥ്വിരാജിന് അതൊരു മോശമായി തോന്നിക്കാണും.
പുള്ളി ചെയ്ത പടം അത്രയും കോസ്റ്റ് വന്നു എന്ന് പറയുന്നത് മോശമല്ലേ. എനിക്ക് പറ്റിയ ഒരു തെറ്റായതുകൊണ്ട് തന്നെ ഞാന്‍ തിരുത്തി. പിന്നേയും അത് ചിലര്‍ എടുത്തിട്ടത് എന്തിനാണെന്ന് എനിക്ക് അറിഞ്ഞൂടാ,’ സുരേഷ് കുമാര്‍ പറഞ്ഞു.
നേരത്തെ പ്രൊഡ്യൂസര്‍ ആന്റണി പെരുമ്പാവൂരിനെതിരെ വിമര്‍ശനവുമായി സുരേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു.
സിനിമാ സമരവുമായി ബന്ധപ്പെട്ട് ആന്റണി പറയുന്നത് സ്വന്തം അഭിപ്രായമല്ലെന്നും മറ്റാരോ ആന്റണിയെക്കൊണ്ട് പറയിപ്പിക്കുകയാണെന്നുമായിരുന്നു സുരേഷ് കുമാര്‍ പറഞ്ഞത്. ആന്റണിയെക്കൊണ്ട് പറയിപ്പിക്കുന്നവര്‍ മുമ്പില്‍ വന്നു പറയുകയാണ് വേണ്ടതെന്നും സുരേഷ് കുമാര്‍ പറഞ്ഞിരുന്നു.
Content Highlight: G Suresh Kumar about Prithviraj