ആ സിനിമയില്‍ എനിക്ക് നായകനെക്കാള്‍ പ്രതിഫലം കിട്ടി; എന്നാല്‍ ബസ് കൂലി പോലും കിട്ടാതെ പോന്ന സമയമുണ്ട്: ഗ്രേസ് ആന്റണി

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് നടി ഗ്രേസ് ആന്റണി. വളരെ സ്വാഭാവികമായ അഭിനയ രീതി തന്നെയാണ് അവരെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത്. ഉര്‍വശിയുടേയും കല്‍പ്പനയുടേയുമൊക്കെ പിന്‍ഗാമിയായിട്ടാണ് പലരും ഗ്രേസിനെ കാണുന്നത്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ നാഗേന്ദ്രന്‍സ് ഹണിമൂണ്‍ എന്ന വെബ്‌സീരീസിലെ ലില്ലിക്കുട്ടിയും നുണക്കുഴിയിലെ കഥാപാത്രവുമെല്ലാം അതിമനോഹരമാക്കാന്‍ ഗ്രേസിന് സാധിച്ചിട്ടുണ്ട്.

സിനിമയിലെ വേതനത്തെ കുറിച്ചും നായകനും നായികയ്ക്കും കിട്ടുന്ന പ്രതിഫലങ്ങള്‍ തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചുമൊക്കെ പറയുകയാണ് ഗ്രേസ് ആന്റണി. ഒരു സിനിമയില്‍ നായകന് കൊടുക്കുന്ന അതേ പ്രതിഫലം ആവശ്യപ്പെടാന്‍ നായികയ്ക്കാവില്ലെന്നും അങ്ങനെ ആവശ്യപ്പെട്ടാല്‍ നിര്‍മാതാവ് ചോദിക്കുന്ന ഒരു ചോദ്യത്തിന് നമുക്ക് മറുപടിയുണ്ടാവില്ലെന്നും താരം പറയുന്നു.

‘നായകന് ഇത്ര പ്രതിഫലം കൊടുത്തു. എനിക്കും അതേ പ്രതിഫലം വേണം എന്ന് നമ്മള്‍ ആവശ്യപ്പെട്ടാല്‍ അപ്പോള്‍ നിര്‍മാതാക്കള്‍ ചോദിക്കും താങ്ങളുടെ പേരില്‍ ഈ പടം വിറ്റു പോകുമോന്ന്. അങ്ങനെ ചോദിച്ച് കഴിഞ്ഞാല്‍ എനിക്ക് മറുപടിയില്ല. കാരണം ആ പടം വിറ്റു പോകാനുള്ള സോഴ്‌സും കാരണങ്ങളും എല്ലാം കാണുന്നത് ആ നടനിലാണ്.

മലയാള സിനിമാ ലൊക്കേഷനിലെ കാരവാനില്‍ ഒളിക്യാമറ, നടിമാരുടെ നഗ്ന വീഡിയോകള്‍ അവര്‍ കൂട്ടമായിരുന്ന് കണ്ടാസ്വദിക്കുന്നത് ഞാന്‍ നേരില്‍ കണ്ടു: രാധിക ശരത് കുമാര്‍

ഒരു പ്രോജക്ട് കമ്മിറ്റ് ചെയ്യുമ്പോള്‍ കാരണം സംവിധായകന്‍, രചയിതാവ്, പ്രൊഡക്ഷന്‍ എന്നിവര്‍ അതിനൊരു സെല്ലിങ് പോയിന്റ് കണ്ടിട്ടുണ്ടാകും. സിനിമ ഒരു ബിസിനസ് ആണല്ലോ. അപ്പോള്‍ ഒരു നടന്റെ പേരിലാകും സെല്ലിങ് നടക്കുക. എന്റെ പേരില്‍ പടം വിറ്റു പോകുന്ന, എന്നെ പ്രധാന കഥാപാത്രമാക്കി പടം ചെയ്യാന്‍ ഒരു പ്രൊഡക്ഷന്‍ വരികയാണെങ്കില്‍ എന്റെ പ്രതിഫലം ഇത്രയാണ് എന്ന് എനിക്ക് പറയാനാകും.

നിലവില്‍ ഞാന്‍ അര്‍ഹിക്കുന്ന പ്രതിഫലം എനിക്ക് കിട്ടുന്നുണ്ട്. ഒരു സിനിമയില്‍ ഞാന്‍ അഭിനയിച്ചപ്പോള്‍, അതിലെ നായകനെക്കാള്‍ പ്രതിഫലം ആയിരുന്നു എനിക്ക്. അതും ഒരു പോയിന്റ് ആണ്’, ഗ്രേസ് പറയുന്നു.

ആ മോഹൻലാൽ ചിത്രം പാൻ ഇന്ത്യൻ ലെവലിൽ പിടിക്കാമെന്ന് അവർ, ഒടുവിൽ സ്റ്റക്കായി: ജീത്തു ജോസഫ്

നമ്മള്‍ ഒരു സിനിമ ചെയ്യുമ്പോള്‍ അതില്‍ നമ്മളെക്കാള്‍ പ്രതിഫലം കുറഞ്ഞ അഭിനേതാക്കളും കൂടുതലുള്ള അഭിനേതാക്കളും ഉണ്ടാകും. തമിഴില്‍ കാര്യങ്ങള്‍ പക്ഷേ വ്യത്യസ്തമാണ്. അവിടെയും തുല്യവേതനം പറയാന്‍ പറ്റിയില്ലെങ്കിലും മലയാള സിനിമയെക്കാള്‍ പ്രതിഫലം അവിടുന്ന് നമുക്ക് കിട്ടും. അവിടെ ഉള്ള നിര്‍മാതാക്കള്‍ പൈസ ഇറക്കാന്‍ തയ്യാറാണ്.

നമ്മള്‍ ചെയ്യുന്ന വര്‍ക്ക് നല്ലതാണെങ്കില്‍, ക്വാളിറ്റി നല്ലതാണെങ്കില്‍ അതിനുള്ള പ്രതിഫലം നമുക്ക് കിട്ടും. തുടക്കക്കാലത്ത് എനിക്ക് ബസ് കൂലി പോലും കിട്ടിയിരുന്നില്ല. അതൊരു സട്രഗിങിങ് സ്‌റ്റേജായിരുന്നു. നമ്മളിലെ അഭിനേതാവിനെ പ്രൂവ് ചെയ്ത് കഴിയുമ്പോഴാണ് നമുക്ക് ധൈര്യസമേതം പ്രതിഫലമൊക്കെ ചോദിക്കാന്‍ സാധിക്കുക’, ഗ്രേസ് ആന്റണി പറയുന്നു.