കുമ്പളങ്ങി നൈറ്റ്‌സ് തമിഴില്‍ ആയിരുന്നെങ്കില്‍ അവിടുത്തെ ഒരു ഹീറോയും ആ കഥാപാത്രം ചെയ്യാന്‍ തയ്യാറാവില്ല: ഗൗതം വാസുദേവ് മേനോന്‍

/

മലയാള സിനിമയുടെ യൂണിക്‌നെസിനെ കുറിച്ചും മറ്റ് ഭാഷകളില്‍ നിന്ന് മലയാള സിനിമ വ്യത്യസ്തമാകുന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍.

കുമ്പളങ്ങി നൈറ്റ്‌സ് പോലൊരു സിനിമ തമിഴില്‍ ആലോചിക്കാന്‍ കൂടി കഴിയില്ലെന്നും അവിടുത്തെ ഒരു താരവും ആ സിനിമയുടേയോ കഥാപാത്രത്തിന്റേയോ സാധ്യത തിരിച്ചറിയില്ലെന്നും ഗൗതം വാസുദേവ് മേനോന്‍ പറയുന്നു.

‘ മലയാളത്തില്‍ ഇന്നുണ്ടാകുന്ന ഇതേ കണ്ടന്റ് തമിഴില്‍ പോയി അവിടുത്തെ ഹീറോസിന്റെ അടുത്ത് പറഞ്ഞാല്‍ അവര്‍ ചെയ്യില്ല. കുമ്പളങ്ങി നൈറ്റ്‌സൊന്നും ആരും ചെയ്യില്ല.

ഫഹദിന്റെ സ്റ്റേച്ചര്‍ നമുക്കറിയാം, ഫഹദ് പ്ലേ ചെയ്ത ക്യാരക്ടര്‍ അവിടെ ടോപ്പ് ലെവലില്‍ ആരുടെ കയ്യില്‍ കൊടുത്താലും എനിക്ക് ഇതില്‍ എന്താണ് ചെയ്യാനുള്ളത് എന്ന് ചോദിക്കും.

സീരിയസ് റോളുകള്‍ക്കിടയിലും ഒരു ഹ്യൂമര്‍ എലമെന്റ് കൊണ്ടുവരുന്നതാണ് എന്റെ ഐഡന്റിറ്റി: ബേസില്‍

ഈ സിനിമ കണ്ടിട്ട് റീ മേക്ക് ചെയ്യാന്‍ അവര്‍ക്ക് ഐഡിയ വരും. എന്നാല്‍ നമ്മള്‍ അതിന് ഇനീഷ്യേറ്റീവ് എടുത്താല്‍ അവിടെ ഒരു നടനും അത് ചെയ്യില്ല.

അവര്‍ക്ക് അവരുടെ ഒരു സിനിമ വലിയ സ്‌റ്റെപ്പ് ആയി പോകണം എന്നതാണ്. ചെറിയ ഹീറോസ് വരെ ചിന്തിക്കുക അതാണ്. ഒരു ലവ് സ്‌റ്റോറികള്‍ അവിടെ ഉണ്ടാകുന്നില്ല. എവിടേയും ഇല്ല.

റീഫ്രഷിങ് ആയിട്ട് ഒരു അര്‍ബന്‍ സ്‌പേസില്‍ അല്ലെങ്കില്‍ റൂട്ടഡ് സ്‌പേസില്‍ ചെയ്യാന്‍ ആര്‍ക്കും താത്പര്യമില്ല.

അവര്‍ക്ക് ആക്ഷന്‍ സ്‌പേസ് ആണ് വേണ്ടത്. അതിന് വേണ്ടി നമ്മള്‍ ക്യാരക്ടേഴ്‌സ് ക്രിയേറ്റ് ചെയ്യണം. ഞാന്‍ ഒരു ആക്ഷന്‍ ഫിലിം എഴുതാന്‍ തുടങ്ങിയാല്‍ അവിടെ ഒരു പൊലീസ് ഓഫീസറെയോ ആര്‍മി ഓഫീസറെയോ കൊണ്ടുവരണം.

അവരുടെ ലൈഫ് നമ്മള്‍ എടുത്തു നോക്കിയാല്‍ ഒരു വയലന്‍സ് വരാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഒരു ഡോക്ടറുടേയോ അല്ലെങ്കില്‍ നമ്മളെപ്പോലുള്ള ആള്‍ക്കാരുടെയോ ലൈഫില്‍ എന്ത് വയലന്‍സ് ഉണ്ട്.

നാല് കുപ്പി കൊണ്ടാണ് തലയ്ക്കടിച്ചത്, കൊറിയോഗ്രാഫ്ഡ് ഫൈറ്റ് അല്ല, നന്നായി കഷ്ടപ്പെട്ടു: ശബരീഷ്

അതുകൊണ്ട് നമ്മള്‍ സിറ്റുവേഷന്‍സ് ക്രിയേറ്റ് ചെയ്യേണ്ടിവരും. യഥാര്‍ത്ഥ കഥകള്‍ വരില്ല. എന്നാല്‍ മലയാളത്തില്‍ അങ്ങനെ അല്ല. അതുകൊണ്ടാണ് മലയാളത്തില്‍ വരുന്ന സിനിമകളൊക്കെ ചര്‍ച്ചയാകുന്നത്.

അതേസമയം തന്നെ മലയാളികള്‍ മാര്‍ക്കോ ചെയ്തു. കെ.ജി.എഫ് സ്റ്റൈലില്‍ ഒരു സിനിമ ചെയ്യാമെന്ന് തീരുമാനിക്കുന്നു. അവര്‍ അതില്‍ വിജയിക്കുകയും ചെയ്തു. ഇവിടെ സറ്റൈലും ആക്ഷനും വരുന്നു. മലയാളത്തില്‍ ഒരേ സമയം ഇത്തരത്തിലുള്ള സിനിമകളെല്ലാം വരുന്നുണ്ട്,’ ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.

Content Highlight: Gautham Vasudev meno about malayalam Movie Kumbalangi Nights