ഡൊമിനിക്കിന്റെ സ്റ്റൈലും മാനറിസങ്ങളും; ആ സജഷന്‍സ് തന്നത് മമ്മൂക്ക: ഗൗതം വാസുദേവ് മേനോന്‍

/

മമ്മൂട്ടി അന്വേഷണോദ്യോഗസ്ഥനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡൊമിനിക് ആന്‍ഡി ദി ലേഡീസ് പേഴ്‌സ്. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 23 നാണ് തിയേറ്ററുകളിലെത്തുന്നത്.

സിനിമയുടെ ചിത്രീകരണം തുടങ്ങുംമുന്‍പ് ഡൊമിനിക്കിന്റെ സ്റ്റൈലിനെപ്പറ്റിയും മാനറിസങ്ങളെപ്പറ്റിയും മമ്മൂക്കയോട് സംസാരിച്ചിരുന്നെന്നും മമ്മൂക്ക തന്നെ തന്ന ചില സജഷന്‍സ് തന്നെന്നും ഗൗതം വാസുദേവ് മേനോന്‍ പറയുന്നു.

‘സാധാരണക്കാരുമായി ചേര്‍ന്നുനില്‍ക്കുന്ന, നമ്മുടെ നിത്യജീവിതത്തില്‍ പലപ്പോഴായി നാം കണ്ടുപരിചയിച്ച വ്യക്തിയാണ് ഡൊമിനിക്.

സിനിമയുടെ ചിത്രീകരണം തുടങ്ങുംമുന്‍പ് ഡൊമിനിക്കിന്റെ സ്റ്റൈലിനെപ്പറ്റിയും മാനറിസങ്ങളെപ്പറ്റിയും ഞങ്ങള്‍ മമ്മൂക്കയോട് സംസാരിച്ചിരുന്നു.

കഥയും കഥാപാത്രവും ഡൊമിനിക്കിന്റെ മാനസികവ്യാപാരങ്ങളും മനസ്സിലായെന്നും മുന്നൊരുക്കങ്ങളൊന്നുമില്ലാതെ സാഹചര്യത്തിനനുസരിച്ച് അതത് സന്ദര്‍ഭങ്ങളില്‍ ചില കാര്യങ്ങള്‍ കൊണ്ടുവരാമെന്നും അദ്ദേഹം പറഞ്ഞു.

ചെയ്തതില്‍ ആ കഥാപാത്രത്തിന് മാത്രമാണ് അല്‍പ്പമെങ്കിലും ഞാനുമായിട്ട് സാമ്യം: ബേസില്‍

സ്വാഭാവികപ്രകടനങ്ങളാണ് കഥാപാത്രത്തിന്റേത്. അതിലൊരു പുതുമയുണ്ട്. സ്‌കൂള്‍കാലം മുതല്‍ക്കേ മമ്മൂക്കയുടെ ഇന്‍വെസ്റ്റിഗേഷന്‍ സിനിമകള്‍ ഒരുപാട് കണ്ടിട്ടുണ്ട്.

ഡൊമിനിക്കിനെ ക്യാമറയിലേക്ക് പകര്‍ത്തുംമുന്‍പ് തിയേറ്ററില്‍ ആഘോഷത്തോടെ കണ്ട പല സിനിമകളും വീണ്ടും കണ്ടു. ഇവയില്‍നിന്നെല്ലാം വേറിട്ടുനില്‍ക്കുന്ന രീതികളും സ്വഭാവങ്ങളുമാണ് ഡൊമിനിക്കിന്റേത്.

ഡിറ്റക്ടീവ് ജോലിചെയ്യുന്ന ഡൊമിനിക് ഒരു പേഴ്‌സിനുപിന്നിലെ രഹസ്യമന്വേഷിച്ച് പോകുന്നതും ആ യാത്രയിലുണ്ടാകുന്ന വഴിത്തിരിവുകളുമാണ് ചിത്രം പറയുന്നത്.

എനിക്കൊരു കൊച്ചി പേരുണ്ടല്ലോ, അത് മാറ്റാന്‍ കഷ്ടപ്പെട്ട് പണിയെടുത്തിട്ടുണ്ട്: സൗബിന്‍ ഷാഹിര്‍

ഒരു സിംപിള്‍ കേസാണ്. അവിശ്വസനീയമായതോ, നായകന് കൈയടിനേടിക്കൊടുക്കാനായി ബോധപൂര്‍വം സൃഷ്ടിച്ചതോ ആയ രംഗങ്ങള്‍ ഒന്നുപോലും സിനിമയിലില്ല,’ ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.

ഡൊമിനിക് എന്ന കഥാപാത്രം സ്വീകരിക്കപ്പെട്ടാല്‍ അതിനൊരു തുടര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നും ഡൊമിനിക്കിന്റെ ആദ്യവരവായി ഇതിനെ കാണാമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Gautham Vasudev Menon about Mammoottys Suggession