ഒരു സംവിധായകനായാണ് താന്‍ തന്നെ അടയാളപ്പെടുത്താന്‍ ഇഷ്ടപ്പെടുന്നതെന്ന് ഗൗതം വാസുദേവ് മേനോന്‍.
അഭിനയം എക്‌സ്‌പ്ലോര്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും അവസരം വന്നപ്പോള്‍ നോ പറഞ്ഞില്ലെന്നും ഗൗതം മേനോന്‍ പറയുന്നു.
മലയാളത്തില്‍ ചെയ്ത ചില സിനിമകളെ കുറിച്ചും മലയാളത്തിലെ സംവിധായകരില്‍ നിന്നും പഠിച്ച കാര്യങ്ങളെ കുറിച്ചുമൊക്കെ അദ്ദേഹം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
പലരോടും നോ പറയാന്‍ ബുദ്ധിമുട്ടാണെന്നും അങ്ങനെ പോയി അഭിനയിച്ച ചില സിനിമകളുണ്ടെന്നും ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.
‘ഒരു സംവിധായകനായാണ് ഞാന്‍ എന്നെ അടയാളപ്പെടുത്തുന്നത്. ആക്ടിങ് ഉണ്ട്. ആ ഡോര്‍ ഓപ്പണ്‍ ആയപ്പോള്‍ വേണ്ടെന്ന് വെക്കാന്‍ തോന്നിയില്ല.
ഞാന്‍ ഭയങ്കര തന്ത വൈബ് ആണെന്നാണ് കൂട്ടുകാരൊക്കെ പറയുന്നത്: ഗോകുല്‍ സുരേഷ്
കാരണം ആ ഏരിയ എനിക്ക് എക്‌സ്‌പ്ലോര്‍ ചെയ്യണമെന്നുണ്ടായിരുന്നു. എനിക്ക് കുറേ നല്ല സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ അവസരം കിട്ടി. അവരുടെ വര്‍ക്കിങ് സ്റ്റൈല്‍ കാണാനും പഠിക്കാനും പറ്റി.
ട്രാന്‍സില്‍ അഭിനയിക്കാന്‍ ഞാന്‍ ഇവിടെ വന്നു. അന്‍വര്‍ റഷീദിന്റെ ആ സെറ്റ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ആ അന്തരീക്ഷം വളരെ നല്ലതായിരുന്നു. ട്രാന്‍സില്‍ അഞ്ച് ആറ് ഷോട്ടാണ് ഒരു ദിവസം എടുക്കുക.
വെരി പ്രോപ്പര്‍. ഒരു ഷോട്ടിന് മുന്‍പ് എല്ലാവരും ഭയങ്കര സയലന്‍സ് ആയിട്ട് ഒരു മൂഡ് ക്രിയേറ്റ് ചെയ്യും. അത് എനിക്ക് ഇഷ്ടമായി. പിന്നെ സിങ്ക് സൗണ്ട് എക്‌സ്പീരിയന്‍സ് എന്നെ സംബന്ധിച്ച് ആദ്യമായിരുന്നു.
ഓപ്പോസിറ്റ് ഫഹദും ദിലീഷ് സാറും. നമ്മള്‍ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളുകളായിരുന്നു ചുറ്റും. അതാണ് എനിക്ക് ഹൈ തന്നത്.
ചില പടങ്ങളില്‍ ഒരു നടനെന്ന നിലയില്‍ എനിക്ക് ആ ഹൈ കിട്ടിയില്ല . അങ്ങനത്തെ ചില പ്രൊജക്ട് ഞാന്‍ ഒഴിവാക്കിയിട്ടുമുണ്ട്.
പക്ഷേ ചില സംവിധായകര്‍ വിളിക്കുമ്പോള്‍ അവരില്‍ നിന്നും നമുക്ക് ചില കാര്യങ്ങള്‍ എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ പറ്റുമെന്ന് ഉറപ്പുണ്ടായിരുന്നു.
മമ്മൂക്ക ഡൗണ്‍ ടു എര്‍ത്താണ്, പക്ഷേ എത്ര കാഷ്വലായി സംസാരിച്ചാലും നമ്മള്‍ നെര്‍വസ് ആകും: വിനീത്
അവരോട് ഞാന്‍ യെസ് പറഞ്ഞു. ഒരു ആക്ടറായിട്ട് ഇരിക്കുമ്പോള്‍ ഷൂട്ടുള്ള ദിവസമാണെങ്കില്‍ നമുക്ക് കുറേ സമയം വെറുതെ കിട്ടും.
ആ സമയത്ത് വായിക്കാനും എഴുതാനുമൊക്കെ പറ്റി. ഒരു ദിവസം മുഴുവന്‍ വര്‍ക്കുണ്ടാവില്ലല്ലോ.
പക്ഷേ ഡയറക്ടര്‍ ആകുമ്പോള്‍ നമുക്ക് ആ സമയം ഉണ്ടാവില്ല. നമ്മുടെ തല വര്‍ക്ക് ചെയ്തുകൊണ്ടേ ഇരിക്കണം.
ആരാണ് ഡയറക്ടര്‍ അത് ഞാന്‍ ചെയ്താല്‍ എങ്ങനെ ഇരിക്കും ഇതാക്കെ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോള്‍ ഒരു സിനിമയോട് യെസ് പറയുക. ഇപ്പോള്‍ കൂടുതലും നോ ആണ് പറയാറ്.
വിടുതലൈ 2 ഞാന്‍ ചെയ്തു. 3 ദിവസത്തെ വര്‍ക്കായിരുന്നു. അത് പിന്നെ 18 ദിവസമായി. ഇപ്പോള്‍ വിജയുടെ സിനിമയില്‍ ഞാന്‍ 5 ദിവസം വര്‍ക്ക് ചെയ്യുന്നുണ്ട്.
സന്താനത്തിന്റെ ഡി.ഡി റിട്ടേണ്‍സ് എന്ന കോമഡി ചിത്രത്തില്‍ ഒരു റോളുണ്ട്. ചിലയാള്‍ക്കാര്‍ വിളിക്കുമ്പോള്‍ എനിക്ക് നോ പറയാന്‍ പറ്റില്ല,’ ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.
Content Highlight: Gautham Vasudev Menon about trance Movie