ഞാന്‍ ഏതാണ്ട് ഇത് അവസാനിപ്പിക്കാന്‍ തീരുമാനിച്ച ഘട്ടത്തില്‍ ഗോപിക ഓക്കെ പറഞ്ഞു: ജി.പി

/

മലയാളി പ്രേക്ഷകരുടെ ഇഷ്ട ജോഡികളാണ് നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയും ഗോപികയും.

ഗോപികയുമായുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ജി.പി. ഗോപികയെ കാണുന്നതുവരെ ആ ബന്ധം വിവാഹത്തിലെത്തുമെന്ന് താന്‍ കരുതിയിരുന്നില്ലെന്ന് ജി.പി പറയുന്നു.

പരസ്പരം പരിചയപ്പെട്ട് ഒരു വര്‍ഷത്തിന് ശേഷവും ഗോപികയില്‍ നിന്നും പോസിറ്റീവായ മറുപടി കിട്ടിയിരുന്നില്ലെന്നും ഒടുവില്‍ താന്‍ ഏതാണ്ട് അത് അവസാനിപ്പിക്കാന്‍ തീരുമാനിച്ച ഘട്ടത്തില്‍ ഗോപിക ഓക്കെ പറയുകയായിരുന്നെന്നും താരം പറയുന്നു.

എന്നെ വിശ്വസിച്ചാല്‍ മതി, ബാക്കി ഞാന്‍ ചെയ്‌തോളാം; അഞ്ചക്കള്ളക്കോക്കാനിലെ പത്മിനിയായത് അങ്ങനെ: മേഘ

‘ ഗോപികയെ കാണുന്നതുവരെ ഈ ബന്ധം മുന്നോട്ടു കൊണ്ടുപോകണമെന്നുണ്ടായിരുന്നില്ല. വളരെ പ്രാക്ടിക്കലാണ് ഞാന്‍. ഒരേ ഇന്‍ഡസ്ട്രിയില്‍ നിന്ന് ഒരാളെ വേണ്ട എന്നായിരുന്നു.

പക്ഷേ പരസ്പരം കണ്ട ശേഷം പതിയെ തീരുമാനം മാറി. ഇതൊന്ന് ശ്രമിച്ചു നോക്കാം എനിക്ക് ഓക്കെയാകുമെന്ന് തോന്നുന്നു എന്ന് മേമയോട് പറഞ്ഞു. പിന്നെ ഗോപിക വളരെ സ്‌ട്രെയിറ്റ് ഫോര്‍വേഡ് ആണ്. മനസിലാക്കാനും വലിയ ബുദ്ധിമുട്ടുണ്ടായില്ല.

എല്ലാ ദിവസവും ഞങ്ങള്‍ സംസാരിക്കും. പക്ഷേ ഇത് നടക്കുമോ എന്ന് ഒരു ഉറപ്പുമില്ല. തീരുമാനമാകാന്‍ ഒരു വര്‍ഷത്തിലേറെ സമയമെടുത്തു. തുടക്കത്തില്‍ ഞാന്‍ വളരെ പോസിറ്റീവ് ആയിരുന്നു.

പക്ഷേ ഗോപിക ഓക്കെ ആയില്ല. പിന്നെ എനിക്കും ബുദ്ധിമുട്ടായി. ഒരു കാര്യം എത്ര ശ്രമിച്ചിട്ടും നടന്നില്ലെങ്കില്‍ അടുത്തതിലേക്ക് മാറുക എന്നതാണ് എന്റെ രീതി.

ഹോം സിനിമ കണ്ടിട്ട് ആര്‍ക്കെങ്കിലും നന്നായേക്കാം എന്ന് തോന്നിയോ, അഡിയോസ് അമിഗോ കണ്ട് ഏതെങ്കിലും സമ്പന്നന്‍ പാവപ്പെട്ടവനെ സഹായിക്കാമെന്ന് ചിന്തിച്ചോ: മീനാക്ഷി

അങ്ങനെ ഏതാണ്ട് ഇത് അവസാനിപ്പിക്കാന്‍ തീരുമാനിച്ച ഘട്ടമെത്തിയപ്പോള്‍ ഗോപിക ഓക്കെ പറഞ്ഞു. അപ്പോഴേക്കും ഞാന്‍ ഏറെക്കുറെ പിന്മാറിയതുപോലെയായിരുന്നു.

പിന്നെ കുറേക്കാലം ഗോപികയുടെ ഭാഗത്തു നിന്നായി ശ്രമം. ആ പഴയ മനോനിലയിലേക്ക് എനിക്ക് അപ്പോള്‍ എത്താനായില്ല. ഇത് മുന്നോട്ടു പോകുമോ എന്ന് ഉറപ്പുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ആരോടും പറയാതിരുന്നത്. പിന്നെ എപ്പോഴോ ഞാനും ഓക്കെ പറഞ്ഞു.

കല്യാണം കഴിഞ്ഞ ശേഷം ഞങ്ങള്‍ കൂടുതല്‍ പ്രണയിക്കാന്‍ തുടങ്ങി. കല്യാണത്തിന്റെ അന്നുവരെ വളരെ പ്രാക്ടിക്കല്‍ ആയാണ് കാര്യങ്ങള്‍ പോയത്. വീട്ടുകാരുടെ നിര്‍ബന്ധത്തില്‍ നടന്ന കല്യാണമായിരുന്നല്ലോ,’ ജി.പി പറയുന്നു.

Content Highlight: Govind Padmasoorya shares his Love story