സുരാജ് വെഞ്ഞാറമൂട്, ഗ്രേസ് ആന്റണി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘എക്‌സ്ട്രാ ഡീഡന്റ്’.
‘ആയിഷ’യ്ക്ക് ശേഷം ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫനും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേര്‍ന്നാണ്.
വളരെ വ്യത്യസ്തമായ ഒരു ഗെറ്റപ്പിലായിരുന്നു ചിത്രത്തിന്റെ പ്രൊമോഷനായി താരങ്ങള്‍ എത്തിയത്.
കറുത്ത നിറത്തിലുളള കോട്ടും കൂളിങ് ഗ്ലാസുമൊക്കെയിട്ടുകൊണ്ടായിരുന്നു താരങ്ങളുടെ എന്‍ട്രി. എന്തുകൊണ്ടാണ് തങ്ങള്‍ ഇത്തരമൊരു വസ്ത്രം ധരിച്ച് വന്നത് എന്ന് പറയുകയാണ് നടി ഗ്രേസ് ആന്റണി.
നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനെ ട്രോളിക്കൊണ്ടായിരുന്നു കോട്ടിന് പിന്നിലെ കഥ ഗ്രേസ് പങ്കുവെച്ചത്.
രാമചന്ദ്ര ബോസ് ആന്‍ഡ് കോ ഇതുവരെ ഒ.ടി.ടിയില്‍ വരാത്തതിന്റെ കാരണം അതാണ്: ലിസ്റ്റിന്‍ സ്റ്റീഫന്‍
650 രൂപയ്ക്ക് വാടകയ്ക്ക് എടുത്ത കോട്ടാണ് ധരിക്കാന്‍ തന്നതെന്നും അതു ധരിച്ചിട്ട് ദേഹത്ത് ചൊറിച്ചില്‍ അനുഭവപ്പെടുന്നുവെന്നുണ്ടെന്നുമായിരുന്നു ഗ്രേസ് ആന്റണി പറഞ്ഞത്.
‘എന്നോട് ലിസ്റ്റിന്‍ ചേട്ടന്‍ പറയാന്‍ പറഞ്ഞത് കൊണ്ടാണ് ഞാന്‍ പറയുന്നത്. ഈ കോട്ടിന് ഓരോന്നിനും 650 വച്ച് ലിസ്റ്റിന്‍ ചേട്ടന്‍ റെന്റ് അടയ്ക്കുന്നുണ്ട്.
സത്യം പറഞ്ഞു കഴിഞ്ഞാല്‍ ഈ കോട്ടിന് ചെറിയ സ്‌മെല്‍ ഉണ്ട്. ചെറുതായിട്ട് കൈ ഒക്കെ ചൊറിഞ്ഞു തുടങ്ങുന്നുണ്ട്. ലിസ്റ്റിന്‍ ചേട്ടന്‍ സ്വന്തമായിട്ടുള്ള കോട്ടാണ് ഇട്ടിരിക്കുന്നത്. പുള്ളി വാടകയ്ക്ക് എടുത്തതല്ല, പുള്ളിയുടെ സ്വന്തം കോട്ടാണ്.’ ഗ്രേസ് പറഞ്ഞു.
മറ്റുള്ളവരെക്കൊണ്ട് ഇതുപോലെ ഓരോന്ന് ചെയ്യിക്കാന്‍ കഴിവുള്ളതുകൊണ്ടാണ് ലിസ്റ്റിന്റെ ഓരോ സിനിമയും വ്യത്യസ്തമായിരിക്കുന്നതെന്നായിരുന്നു നടി വിനയപ്രസാദ് ഇതിന് പിന്നാലെ പറഞ്ഞത്.
ആ സിനിമകള്‍ കഴിഞ്ഞപ്പോള്‍ തന്നെ എന്റെ റൂട്ട് ശരിയല്ലെന്ന് മനസിലായി: സജിന്‍ ഗോപു
‘ഞങ്ങള്‍ക്ക് ഈ കോട്ട് തന്നപ്പോള്‍ എന്റെ സാരിക്ക് ഈ കോട്ട് ചേരുന്നില്ലെന്നും വേണ്ട എന്നും പറഞ്ഞിരുന്നു. കോസ്റ്റ്യൂമര്‍ ഇതു കൊണ്ടു തന്നപ്പോഴാണ് ഞങ്ങള്‍ ഇതൊക്കെ പറഞ്ഞത്.
ഞാന്‍ നോക്കുമ്പോള്‍ നമ്മുടെ മുഴുവന്‍ ടീം മുഴുവന്‍ ഈ കോട്ട് ഇട്ടിട്ട് റൂമില്‍ കയറി വന്നു. നമുക്കൊരു 10 മിനിറ്റ് ഒരു പോസ് ആക്കാന്‍ വേണ്ടിയിട്ട് മാത്രമാണ്.
ഇതൊരു വാര്‍ത്തയാകും, ഇതൊരു സംഭവമാകും. ഇതൊന്ന് ഇട്ടു നോക്കൂ, ഒരു 10 മിനിറ്റ് ഇട്ടിട്ട് മാറ്റിയാല്‍ മതി,’ എന്ന് ലിസ്റ്റിന്‍ പറഞ്ഞു.
അങ്ങനെ ഞങ്ങളെ ഒരു വിധത്തില്‍ സമ്മതിപ്പിച്ചാണ് ഇത് ഇടീച്ചത്. 10 മിനുട്ടെന്ന് പറഞ്ഞിട്ട് ഇത്രയും സമയത്തോളം ഞങ്ങള്‍ ഇത് ഇട്ടോണ്ടിരിക്കുകയാണ്. ഇപ്പോള്‍ കംഫര്‍ട്ടായി.
ഇങ്ങനെ പലതും ഓരോരുത്തരെ കൊണ്ട് സമ്മതിപ്പിച്ചെടുപ്പിക്കാനുള്ള ഒരു കഴിവ് ലിസ്റ്റിന് ഉണ്ട്. അതുകൊണ്ടാണ് അവരുടെ പടങ്ങളും വ്യത്യസ്തമായിരിക്കുന്നത്,’ വിനയപ്രസാദ് പറഞ്ഞു.
Content Highlight: Grace Antony troll Listin ED Movie