റൈഫിള്‍ ക്ലബ്ബിലേക്കുള്ള തന്റെ എന്‍ട്രിയെ കുറിച്ചും സിനിമാ അഭിനയമെന്ന പാഷനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഹനുമാന്‍ കൈന്‍ഡ്.
ഒന്ന് ശ്രമിച്ചു നോക്കാം എന്ന് കരുതി മാത്രമാണ് താന്‍ റൈഫിള്‍ ക്ലബ്ബ് ലൊക്കേഷനിലേക്ക് എത്തിയതെന്നും എന്നാല്‍ വലിയൊരു എക്‌സ്പീരിയന്‍സ് തന്നെ ചിത്രം തനിക്ക് സമ്മാനിച്ചെന്നും ഹനുമാന്‍ കൈന്‍ഡ് പറയുന്നു.
‘ജനുവരിയിലാണ് ആഷിക്കേട്ടന്‍ ഈ സിനിമയിലേക്ക് വിളിക്കുന്നത്. ഞാന്‍ ടോട്ടലി വേറൊരു ഫീല്‍ഡില്‍ നില്‍ക്കുന്ന ആളാണ്. ഓക്കെ ഒന്ന് ശ്രമിച്ചു നോക്കാമെന്ന് തോന്നി.
ആഷിക്കേട്ടന്‍ വിളിച്ചപ്പോള്‍ തന്നെ ഒരു ഇന്ററസ്റ്റിക് സ്‌പേസ് ആയിരിക്കുമെന്ന് തോന്നിയിരുന്നു. അഭിനയത്തെ ഞാന്‍ അത്രയ്ക്ക് സീരിയസ് ആയി എടുത്തിരുന്നില്ല. വല്ലപ്പോഴും മനസില്‍ വരുമെന്നല്ലാതെ വേറൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് അത് സീരിയസായി.
നല്ല ബുദ്ധിമുട്ടായിരുന്നു, ഇറങ്ങി ഓടിയാലോ എന്ന് തോന്നി, പറ്റാതായിപ്പോയി: പെപ്പെ
പിന്നെ ഹോം കമിങ് ഫീല്‍ തീര്‍ച്ചയായും ഉണ്ട്. ഇതൊരു ഓസം മൂവ്‌മെന്റ് ആണ്. ഞാനൊക്കെ കുട്ടിക്കാലത്ത് കണ്ട ആക്ടേഴ്‌സിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റുക എന്നത് ഒരു വേറെ ഫീല്‍ തന്നെയാണ്.
എനിക്ക് ഈ സിനിമയില്‍ ഇന്ററസ്റ്റിങ് ആയത് എന്താണെന്ന് ചോദിച്ചാല്‍ എല്ലാം എന്ന് പറയേണ്ടി വരും. എല്ലാ കഥാപാത്രത്തിനും വ്യത്യസ്തമായ ഡയനാമിക് ഉണ്ട്. അത് സ്‌ക്രീനില്‍ കാണുക തന്നെ പവര്‍ഫുള്‍ ആയിരിക്കും. ഓരോരുത്തര്‍ക്കും ഓരോരുത്തരുടേയും കഥ പറയാനുണ്ട്.
അനുരാഗ് സാറിനെ കുറിച്ചൊക്കെ പറഞ്ഞാല്‍ അദ്ദേഹം ഒരു അമേസിങ് ആക്ടറാണ്. ബ്യൂട്ടിഫുള്‍ പേഴ്‌സണാണ്. അദ്ദേഹം എങ്ങനെയായിരിക്കും എന്നൊക്കെയുള്ള ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു. അദ്ദേഹം എന്നെ ഇന്‍സ്‌പെയര്‍ ചെയ്‌തെന്ന് പറയാം.
റൈഫിള്‍ ക്ലബ്ബിലെ എന്റെ എക്‌സ്പീരിയന്‍സ് വളരെ ഇന്റന്‍സ് ആയിരുന്നു. കുറച്ചധികം സീനുകള്‍ ഇന്റന്‍സ് ആണ്. ഞാന്‍ മ്യൂസിക് വീഡിയോ ചെയ്തിട്ടുണ്ട്. നമ്മള്‍ പാട്ടെഴുതും, വീഡിയോ കോണ്‍സെപ്ക്ട് എഴുതും, സീന്‍ പ്ലാന്‍ ചെയ്യും, ഡയറക്ടറുടെ കൂടെ ഇരിക്കും.
ഇത് എന്നാല്‍ ടോട്ടലി വ്യത്യസ്തമാണ്. നമ്മള്‍ വേറൊരു ലോകത്തേക്ക് വരികയാണ്. തീര്‍ച്ചായായും ഇതൊരു വ്യത്യസ്തമായ അനുഭവമായിരുന്നു. ചലഞ്ചിങ് ആയിരുന്നു,’ ഹനുമാന്‍ കൈന്‍ഡ് പറയുന്നു.
ആക്ടര്‍ സൂരജ് ആണോ റാപ്പര്‍ സൂരജ് ആണോ ഏതാണ് പ്രിവര്‍ ചെയ്യുക എന്ന ചോദ്യത്തിന് ജസ്്റ്റ് സൂരജ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പ്രേക്ഷകര്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ തന്നെ കാണാമെന്നും താരം പറഞ്ഞു.
Content Highlight: Hanuman Kind about Rifle Club