ജോജു ജോര്‍ജിന്റെ സംവിധാനത്തിലെത്തിയ പണി തിയേറ്ററുകളില്‍ ഗംഭീര അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രം കണ്ടവരെല്ലാം സിനിമ സമ്മാനിക്കുന്ന വ്യത്യസ്ത അനുഭവത്തെ കുറിച്ചാണ് പറയുന്നത്.
തിയേറ്റര്‍ വിട്ടിറങ്ങിയാലും പണി നമ്മളെ വിട്ടൊഴുന്നില്ല എന്നിടത്താണ് സംവിധായകന്‍ ജോജു വിജയിക്കുന്നത്. ഇപ്പോള്‍ പണിയെ അഭിനന്ദിച്ച് രംഗത്തെത്തുകയാണ് നടന്‍ ഹരീഷ് പേരടി.
കഥയില്ലെന്ന് പറഞ്ഞ് അവൻ പറഞ്ഞ കഥ സൂപ്പർ ഹിറ്റായി: ഖാലിദ് റഹ്മാൻ
പണി എല്ലാ അര്‍ത്ഥത്തിലും ഒരു ഒന്നൊന്നര പണിയാണെന്നും ജോജു എന്ന സംവിധായകന്‍ പ്രേക്ഷകന് തരുന്ന പണിയുടെ ആഴം സിനിമ കഴിഞ്ഞിറങ്ങിയിട്ടും നമ്മളെ പിന്‍തുടരുന്നുണ്ടെന്നും ഹരീഷ് പേരടി പറയുന്നു.
ജോജു എന്ന സംവിധായകന്‍ പണി തുടങ്ങിയിട്ടേയുള്ളുവെന്നും വലിയ പണികള്‍ വരാനിരിക്കുന്നുണ്ട് എന്ന ഒന്നൊന്നര ഓര്‍മ്മപ്പെടുത്തലാണ് ചിത്രമെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ എഴുതി.
‘വര്‍ഷങ്ങള്‍ക്കുശേഷം കോഴിക്കോട് വെച്ച് ഒരു സിനിമ കാണുമ്പോള്‍ അതൊരു നല്ല സിനിമയാവണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം അതുപോലെതന്നെ സംഭവിച്ചു.
തല്ലുമാലയില്‍ നിന്ന് ആലപ്പുഴ ജിംഖാനക്ക് ചെറിയൊരു വ്യത്യാസമുണ്ട്: ഖാലിദ് റഹ്‌മാന്‍
പണി…അത് എല്ലാ അര്‍ത്ഥത്തിലും ഒരു ഒന്നൊന്നര പണിയാണ്. ജോജു എന്ന സംവിധായകന്‍ പ്രേക്ഷകന് തരുന്ന പണിയുടെ ആഴം സിനിമ കഴിഞ്ഞിറങ്ങിയിട്ടും നമ്മളെ പിന്‍തുടരുന്നുണ്ട്. Laurel and Hardy യെ വില്ലന്‍മാരാക്കിയാല്‍ എങ്ങിനെയുണ്ടാവും എന്ന ചിന്തയില്‍ നിന്നാണോ ജുനൈസിനും സാഗറിനും അഴിഞ്ഞാടാന്‍ അവസരം ഒരുങ്ങിയത് എന്ന് സിനിമ കണ്ടപ്പോള്‍ തോന്നിപോയി.
ഇത് അവരുടെ സിനിമയാണ്. അവരുടെ മാത്രമല്ല ഡേവി എന്ന കഥാപാത്രത്തെ തന്റെ ആദ്യ സിനിമയാണെന്ന് തോന്നിപ്പിക്കാതെ തന്റെ ഇരുപത്തിയാഞ്ചാമത്ത സിനിമയാണെന്ന് തോന്നിപ്പിച്ച നടന്‍ ബോബിയുടെ സിനിമയാണ്.
ആ സിനിമയില്‍ വാപ്പച്ചിയുടെയും നയന്‍താരയുടെയും കെമിസ്ട്രി എനിക്ക് വളരെ ഇഷ്ടമാണ്: ദുല്‍ഖര്‍ സല്‍മാന്‍
മലയാള സിനിമക്ക് ഇനിയും ബോള്‍ഡായ സംഭാവനകള്‍ നല്‍കാന്‍ ഞാന്‍ റെഡിയാണ് എന്ന് ഉറക്കെ പറയുന്ന സീമ ചേച്ചിയുടെ സിനിമയാണ്. അഭയയുടെ, പ്രശാന്തിന്റെ, സുജിത്തിന്റെ വെട്ടുക്കാരന്‍ സുനിയെ പോലെയുള്ള പേരറിയാത്ത ഒരു പാട് നടി നടന്‍മാരുടെ പരകായപ്രവേശത്തിന്റെ സിനിമയാണ്. തൃശ്ശൂരിലെ മ്മ്‌ടെ ഗിരിയുടെ സിനിമയാണ്.
കാരണം ജോജുവിനെ കാണാനില്ല. ഗിരിയെ മാത്രമെ കാണുന്നുള്ളു. ഒന്ന് ഉറപ്പാണ് ജോജു എന്ന സംവിധായകന്‍ പണി തുടങ്ങിയിട്ടേയുള്ളു. വലിയ പണികള്‍ വരാനിരിക്കുന്നുണ്ട് എന്ന ഒന്നൊന്നര ഓര്‍മ്മപ്പെടുത്തല്‍’, ഹരീഷ് പേരടി പറയുന്നു.
Content Highlight: Hareesh Peradi about Pani Movie and Joju George