‘വേലക്കാരിയുടെ റോള്‍ അല്ലേ, നിലത്തിരുന്നാല്‍ മതി’; നീലത്താമര സെറ്റില്‍ ബുള്ളിയിങ് ഉണ്ടായി: അര്‍ച്ചന കവി

/

ലാല്‍ജോസ് സംവിധാനം ചെയ്ത നീലത്താമര സിനിമയുടെ സെറ്റില്‍ താന്‍ ബുള്ളിയിങ് നേരിട്ടിരുന്നതായി നടി അര്‍ച്ചന കവി. അര്‍ച്ചനയുടെ ആദ്യ സിനിമയായിരുന്നു നീലത്താമര.

പുതുമുഖമായതിനാല്‍ സെറ്റില്‍ ചെറിയ രീതിയിലുള്ള ബുള്ളിയിങ് ഉണ്ടായിരുന്നെന്നും നിനക്ക് വേലക്കാരിയുടെ റോള്‍ അല്ലേ നിലത്തിരുന്നാല്‍ മതി എന്നെല്ലാം ഒരാള്‍ വന്ന് പറഞ്ഞിരുന്നെന്നും അര്‍ച്ചന കവി പറയുന്നു.

‘ ഞാന്‍ പുതുമുഖം ആയതിനാല്‍ സെറ്റില്‍ ചെറിയ രീതിയില്‍ ബുള്ളിയിങ് ഉണ്ടായിരുന്നു. ‘ നിനക്ക് വേലക്കാരിയുടെ റോള്‍ അല്ലേ, നിലത്തിരുന്നാല്‍ മതി’ എന്നെല്ലാം ഒരാള്‍ വന്നു പറഞ്ഞു. ചെറിയ റാഗിങ് പോലെ.

മാര്‍ക്കോയിലെ എന്റെ ആ സീന്‍ കണ്ട് അമ്മ പൊട്ടിക്കരഞ്ഞു, ഞാനത് ശരിക്കും അനുഭവിച്ചെന്ന തോന്നലായിരുന്നു അമ്മയ്ക്ക്: ദുര്‍വ

ഒരു ദിവസം എം.ടി സാര്‍ ഒന്നിച്ചിരുന്ന് കഴിക്കാന്‍ എന്നെ വിളിച്ചു. അപ്പോള്‍ നേരത്തെ പരിഹസിച്ച ആള്‍ വന്ന് വീണ്ടും എന്തൊക്കെയോ പറഞ്ഞു. അതോടെ ഞാന്‍ പരിഭ്രമിച്ചുപോയി. എന്റെ വെപ്രാളം സാറിന് മനസിലായോ എന്നറിയില്ല. അദ്ദേഹം എന്നോട് സംസാരിച്ചുകൊണ്ട് ചോറ് ഉരുളയാക്കി കഴിച്ചു തുടങ്ങി. അത് കണ്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നി,’ അര്‍ച്ചന കവി പറയുന്നു.

സത്യം പറഞ്ഞാല്‍ ആ സമയത്ത് തനിക്ക് എം.ടി സാറിന്റെ വലുപ്പം അറിയില്ലായിരുന്നെന്നും കുഞ്ഞിമാളു ആകാന്‍ ആ അറിവില്ലായ്മ തന്നെ സഹായിച്ചെന്നും അര്‍ച്ചന പറയുന്നു.

‘ സ്‌കൂളില്‍ നിന്ന് ഒരു നാടകം ചെയ്യാന്‍ പോകുംപോലെയാണ് ഞാന്‍ നീലത്താമരയുടെ സെറ്റിലേക്ക് ചെന്നത്. എം.ടി സാര്‍ ഒരിക്കലും അദ്ദേഹത്തിന്റെ പാണ്ഡിത്യം നമുക്ക് മുന്നില്‍ കാണിക്കില്ല.

ഒരു പക്കാ നായികാ പ്രോഡക്റ്റ് ആണ് അനശ്വര, മലയാള സിനിമയുടെ ഭാവി വാഗ്ദാനം: മനോജ് കെ. ജയന്‍

ഓരോ മനുഷ്യനേയും മനസിലാക്കിയാണ് അദ്ദേഹം സംസാരിച്ചിരുന്നത്. ഞാന്‍ സാറിനോട് മലയാളത്തില്‍ സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇംഗ്ലീഷിലായിരുന്നു.

ഞാന്‍ ദല്‍ഹിയില്‍ നിന്നാണെന്നും മലയാളത്തേക്കാള്‍ ഇംഗ്ലീഷാണ് ഈ കൊച്ചിന് തലയില്‍ കേറുക എന്നും അദ്ദേഹത്തിന് മനസിലായി,’ അര്‍ച്ചന പറയുന്നു.

Content Highlight: I Faced Bullying on Neelathamara Set says actress Archana Kavi