ഞാന്‍ അഭിനയിച്ച മലയാളം സിനിമകളൊന്നും സൂപ്പര്‍ഹിറ്റ് ആയിട്ടില്ല: അപര്‍ണ ദാസ്

അര്‍ജ്ജുന്‍ അശോകന്‍, അപര്‍ണ ദാസ്, സംഗീത എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ‘ആനന്ദ് ശ്രീബാല’ റിലീസിനൊരുങ്ങുകയാണ്.

അപര്‍ണ ദാസാണ് ചിത്രത്തില്‍ അര്‍ജുന്റെ നായികയായി എത്തുന്നത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം സജീവമാണ് അപര്‍ണ ദാസ്. മലയാള സിനിമയെ കുറിച്ചും മറ്റ് ഭാഷകളില്‍ മലയാളത്തില്‍ നിന്ന് ചെല്ലുന്ന ആര്‍ടിസ്റ്റുകള്‍ക്ക് കിട്ടുന്ന സ്വീകാര്യതയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അപര്‍ണ.

മലയാളത്തില്‍ ഒരു സൂപ്പര്‍ഹിറ്റ് സിനിമയുടെ ഭാഗമാകാന്‍ ഇതുവരെ സാധിക്കാത്തതിനെ കുറിച്ചും താരം അഭിമുഖത്തില്‍ പറഞ്ഞു.

വല്ല ഭക്തിപ്പടവും ആണെന്ന് വെച്ച് വന്നതാണ്, ഇതിപ്പോ ഒരുമാതിരി; അജു വര്‍ഗീസിനെ കുറിച്ച് അഭിലാഷ് പിള്ള

‘ഞാന്‍ ഒരുപാട് മലയാള സിനിമകളില്‍ വര്‍ക്ക് ചെയ്തിട്ടോ, ഞാന്‍ അഭിനയിച്ച മലയാളം സിനിമകളൊന്നും സൂപ്പര്‍ഹിറ്റോ ആയിട്ടില്ല. ഞാന്‍ അഭിനയിച്ച ഡാഡയാണ് ഒരു സൂപ്പര്‍ഹിറ്റ് ആയത്.

മലയാളത്തില്‍ നോട്ടബിളായ ചില ക്യാരക്ടര്‍ ചെയ്തിട്ടുണ്ട് എന്നതല്ലാതെ ഒരു സൂപ്പര്‍ഹിറ്റ് സിനിമയുടെ ഭാഗമായിട്ടില്ല. ഞാന്‍ പ്രകാശന്‍ ഉണ്ടായിരുന്നു. പക്ഷേ അതില്‍ എന്റേത് വളരെ ചെറിയ വേഷമായിരുന്നു.

പക്ഷേ നമ്മള്‍ മലയാളത്തില്‍ നിന്ന് വരുന്ന ആക്ടേഴ്‌സ് ആണെന്ന് പറയുമ്പോള്‍ ബാക്കി ഇന്‍ഡസ്ട്രികളില്‍ നിന്നൊക്കെ ഭയങ്കര റെസ്‌പെക്ട് ലഭിക്കും.

അഭിനയത്തില്‍ ഏറ്റവും ശക്തമായ കാര്യങ്ങളില്‍ ഒന്നാണ് കണ്ണ്: മോഹന്‍ലാല്‍

തെലുങ്കില്‍ ഞാനൊരു ഫിലിം ചെയ്തു. അവിടെ സെറ്റില്‍ ജോജു ചേട്ടനും ഞാനുമാണ് മലയാളികളായിട്ട് ഉള്ളത്.

അന്ന് അവിടെയുള്ള പ്രധാനപ്പെട്ട കുറച്ചുപേര്‍ സെറ്റില്‍ വന്നു. മലയാളത്തില്‍ നിന്ന് ആര്‍ടിസ്റ്റുകള്‍ വന്നിട്ടുണ്ടെന്നറിഞ്ഞു. അവരോട് വലിയ ബഹുമാനമാണ് അവരെ ഒന്ന് കാണാന്‍ വന്നതാണെന്ന് പറഞ്ഞു.

അതുപോലെ തമിഴില്‍ പോകുമ്പോഴും അങ്ങനെയാണ്. മലയാളത്തില്‍ നിന്നുള്ള സിനിമകളുടെ ക്വാളിറ്റി കൊണ്ടായിരിക്കും, അവര്‍ കേരളത്തില്‍ നിന്ന് പോകുന്ന ആര്‍ടിസ്റ്റുകള്‍ക്കും ആ റെസ്‌പെക്ട് തരും.

ഇവിടെ നിന്ന് ചെല്ലുന്നവര്‍ അത്രയും കഴിവുള്ള ആള്‍ക്കാരാണെന്ന് അറിയാവുന്നതുകൊണ്ടുള്ള റെസ്‌പെക്ടാണ് അത്. എനിക്ക് പേഴ്‌സണലി അങ്ങനെ ഫീല്‍ ചെയ്തിട്ടുണ്ട്,’ അപര്‍ണ ദാസ് പറയുന്നു.

Contemt Highlight: I Will not geta chance to part a superhit movie says actress aparna das