ജിതിന്‍ നായര്‍ ടി.കെ എന്നായിരുന്നു പേര്, ടീച്ചര്‍ ചോദിച്ചപ്പോള്‍ മോഹന്‍ ലാല്‍ എന്നുപറഞ്ഞു; ആ പേരിടാന്‍ പറ്റില്ലെന്ന് അവര്‍, ഒടുവില്‍ ജിതിന്‍ലാല്‍ എന്നാക്കി

നടന്‍ മോഹന്‍ലാലിനോടുള്ള തന്റെ ആരാധന കാരണമാണ് പേരിനൊപ്പം ലാല്‍ എന്ന് ചേര്‍ത്തതെന്ന് സംവിധായകന്‍ ജിതിന്‍ ലാല്‍. കുട്ടിക്കാലം മുതലേ മോഹന്‍ലാലിന്റെ കടുത്ത ആരാധകനായിരുന്നു താനെന്നും ജിതിന്‍ പറയുന്നു.

അഞ്ച് വയസുള്ള സമയത്ത് സ്‌കൂളില്‍ ചേര്‍ക്കുമ്പോഴാണ് നമ്മുടെ പേര് പറയേണ്ടത്. ഒരു സിസ്റ്റര്‍ തന്നോട് പേര് ചോദിച്ചപ്പോല്‍ മോഹന്‍ലാല്‍ എന്നായിരുന്നു ഞാന്‍ മറുപടി പറഞ്ഞത്, ജിതിന്‍ പറയുന്നു.

നടന്‍ ടൊവിനോ തോമസിനൊപ്പം ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജിതിന്‍. ടൊവിനോയാണ് ജിതിന് മോഹന്‍ലാലിനോടുള്ള ആരാധനയെ കുറിച്ച് സംസാരിച്ച് തുടങ്ങിയത്.

‘ എനിക്ക് അഞ്ച് വയസാണ് പ്രായം, അന്നൊക്കെ സ്‌കൂളില്‍ ചേര്‍ക്കുമ്പോഴാണ് നമ്മുടെ പേര് എഴുതുന്നത്. ഒരു സിസ്റ്റര്‍ എന്നോട് പേരെന്താണെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ മോഹന്‍ലാല്‍ എന്ന് പറഞ്ഞു.

ലാലേട്ടൻ മരിക്കുന്ന ആ ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റാണ്, പക്ഷെ പിന്നെ അത്തരം സിനിമകൾ വിജയിച്ചില്ല: ഷൈൻ ടോം ചാക്കോ

അതിടാന്‍ പറ്റില്ലെന്ന് അവര്‍ പറഞ്ഞു. കാരണം അച്ഛന്റെ പേരും അമ്മയുടെ പേരുമായി ഒരു സാമ്യവുമില്ലാത്ത പേരാണല്ലോ. അപ്പന്‍ എനിക്കിട്ട പേര് ജിതിന്‍ നായര്‍ ടി.കെ എന്നായിരുന്നു. ചേച്ചിയുടെ പേര് ഗീതു കെ. നായര്‍ എന്നുമായിരുന്നു.

അന്നേ ഞാന്‍ വാലുമുറിച്ചു. മോഹന്‍ലാല്‍ ഫാനാണ് അന്നും ഇന്നും അതെ,’ ജിതിന്‍ലാല്‍ പറയുന്നു.

ടൊവിനോയെ നായകനാക്കി ജിതിന്‍ലാല്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ടൊവിനൊ തോമസ് ട്രിപ്പിള്‍ റോളിലെത്തുന്ന ARM ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് തിയറ്ററുകളിലെത്തിയത്.

ഏറെ കാലത്തിനു ശേഷം മലയാളത്തില്‍ റിലീസാവുന്ന 3 ഡി സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്ന് തലമുറകളുടെ കഥയാണ് പറയുന്നത്.

പോരാട്ട വീര്യമുള്ള യോദ്ധാവ്, നാടിനെ ജയിക്കുന്ന കള്ളന്‍, സാധാരണക്കാരന്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് ടൊവിനോ തോമസ് ചിത്രത്തിലുള്ളത്.

കോടികള്‍ മുടക്കുന്ന സിനിമയില്‍ നിന്റെ മുഖം കാണാനാണോ ആളുകള്‍ വരുന്നതെന്ന് ആ സംവിധായകന്‍ ചോദിച്ചു: സിജു വില്‍സണ്‍

കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മാജിക്ക് ഫ്രെയിംസ്, യു.ജി.എം മോഷന്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, ഡോ. സക്കറിയ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. തെലുങ്ക് ചിത്രങ്ങളിലൂടെ പ്രസിദ്ധി നേടിയ കൃതി ഷെട്ടിയുടെ ആദ്യ മലയാളം സിനിമയാണ് ‘ARM’.

ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിട്ടുണ്ട്.

Content Highlight: Iam A Big Fan of Mohanlal says Director Jithin Lal