ഓസ്‌ലറിലെ കഥാപാത്രം ഞാന്‍ ചോദിച്ചുവാങ്ങിയത്; അവസരം ചോദിക്കാന്‍ എന്തിന് മടിക്കണം: സൈജു കുറുപ്പ്

കൈനിറയെ സിനിമകള്‍, വെബ് സീരീസുകള്‍. സിനിമയിലിത് സൈജു കുറുപ്പിന്റെ നല്ല കാലമാണ് ആരാധകര്‍ പറയുന്നത്. ചെയ്യുന്ന വേഷങ്ങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാകുകയും പ്രേക്ഷകരുടെ നിറഞ്ഞ അഭിനന്ദനം ലഭിക്കുകയും ചെയ്യുന്ന സന്തോഷത്തിലാണ് സൈജു.

നൗഷാദ് സാഫ്രോണ്‍ സംവിധാനം ചെയ്ത പൊറാട്ട് നാടകമാണ് സൈജുവിന്റെ ഏറ്റവും പുതിയ ചിത്രം. അന്തരിച്ച സംവിധായകന്‍ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രം എന്ന നിലയിലും സിനിമ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലയില്‍ ജോലിചെയ്യുന്ന അബു എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സൈജു അവതരിപ്പിക്കുന്നത്.

ഞാന്‍ സായ് പല്ലവിയുടെ വലിയ ആരാധകനാണ്; ഒരുമിച്ചൊരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്: മണിരത്‌നം

സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനെ കുറിച്ചും അവസരങ്ങള്‍ ചോദിച്ച് പോകുന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സൈജു കുറുപ്പ്. അവസരങ്ങള്‍ ചോദിക്കാന്‍ ഒരുകാലത്തും മടി തോന്നിയിട്ടില്ലെന്നാണ് സൈജു പറയുന്നത്.

‘ഇപ്പോഴും ഞാന്‍ അവസരം ചോദിക്കാറുണ്ട്. നമ്മുടെ ജോലി ഇതല്ലേ, അതുകൊണ്ട് മടികാണിക്കേണ്ട ആവശ്യമില്ലെന്നാണ് എന്റെ തോന്നല്‍. സമീപകാലത്തുവരെ അങ്ങനെ വേഷങ്ങള്‍ ചോദിച്ചുവാങ്ങിയിട്ടുണ്ട്.

ഓസ്ലറിലെ കഥാപാത്രവും ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ദാവീദ് എന്ന ചിത്രത്തിലെ വേഷവും അങ്ങനെ വാങ്ങിയതാണ്. ദാവീദില്‍ ആദ്യം ചെറിയവേഷമായിരുന്നു എനിക്ക്.

വലിയവേഷംചെയ്യുന്ന നടന്‍ തിരക്കുകാരണം പിന്മാറിയപ്പോള്‍ സംവിധായകന്‍ ഗോവിന്ദ് വിഷ്ണു ഏറെ സമ്മര്‍ദത്തിലായി. അദ്ദേഹത്തിന്റെ വിഷമംകണ്ടപ്പോള്‍ ആ റോള്‍ ഞാന്‍ ചെയ്‌തോട്ടെയെന്ന് ചോദിച്ചു. അദ്ദേഹം സന്തോഷത്തോടെ ഓക്കെ പറഞ്ഞു,’ സൈജു പറയുന്നു.

ലാലേട്ടന്‍ വഴിയാണ് ആ ഷാജി കൈലാസ് ചിത്രത്തിലേക്ക് ഞാന്‍ എത്തുന്നത്: രാഹുല്‍ രാജ്

എങ്ങനെയാണ് ഒരു സിനിമ തെരഞ്ഞെടുക്കുന്നത് എന്ന ചോദ്യത്തിന് സാധാരണ പ്രേക്ഷകനായിട്ടാണ് താന്‍ ഓരോ കഥയും കേള്‍ക്കുകയെന്നായിരുന്നു സൈജുവിന്റെ മറുപടി.

‘ ആ സമയം അത് എന്നെ എന്റര്‍ടെയ്ന്‍ ചെയ്യിക്കുന്നുണ്ടോ എന്നാണ് പ്രധാനമായും നോക്കുക. ഇഷ്ടമായാല്‍ ഓക്കെ പറയും. ചിലപ്പോള്‍ ചില തിരഞ്ഞെടുപ്പുകള്‍ വിജയിച്ചെന്നുവരില്ല.

പരാജയപ്പെട്ടത് അത്ര മോശം സെലക്ഷനാണെന്നും തോന്നിയിട്ടില്ല. ഉദാഹരണത്തിന് ഭരതനാട്യം എന്ന ചിത്രം. തിയേറ്ററില്‍ വിചാരിച്ച രീതിയില്‍ വിജയം വന്നില്ല. എന്നാല്‍, ഒ.ടി.ടി.യില്‍ റിലീസായപ്പോള്‍ മികച്ചപ്രതികരണം കിട്ടി,’ സൈജു പറയുന്നു.

Content Highlight: Iam not Hesitate to ask for an opportunity Says Actor Saiju Kurupp