വേണുച്ചേട്ടന്‍ വെറും റിയാക്ഷന്‍ കൊണ്ട് അമ്പരപ്പിച്ച സീനാണ് അത്: ജഗദീഷ്

എഴുപതുകളുടെ തുടക്കത്തിൽ മലയാള സിനിമയിലേക്ക് കടന്ന് വന്ന നടനാണ് നെടുമുടി വേണു. ഭരതൻ, ജോൺ എബ്രഹാം തുടങ്ങിയ മികച്ച സംവിധായകരോടൊപ്പം കരിയറിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹം മികച്ച കഥാപാത്രങ്ങളുടെ ഭാഗമായി. മമ്മൂട്ടി, മോഹൻലാൽ തുടങ്ങി സൂപ്പർ താരങ്ങൾക്കൊപ്പവും ഇന്നത്തെ യുവ തലമുറയിലെ അഭിനേതാക്കൾക്കൊപ്പവും ഒരുപോലെ കെമിസ്ട്രി വർക്കായ ചുരുക്കം ചില നടന്മാരിൽ ഒരാളാണ് നെടുമുടി വേണു. നെടുമുടി വേണു ചെയ്ത സിനിമകളില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍ ജഗദീഷ്.

ചാക്കോച്ചനും ഫഹദും ആ കാര്യത്തില്‍ മാത്രം ഒരുപോലെ; അവരില്‍ കണ്ട ഏറ്റവും നല്ല ക്വാളിറ്റി: ജ്യോതിര്‍മയി

പല സിനിമകളിലും അദ്ദേഹം തന്റെ പ്രകടനം കൊണ്ട് ഞെട്ടിക്കാറുണ്ടെന്നും താനത് അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ടെന്നും ജഗദീഷ് പറഞ്ഞു. എന്നാലും തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രകടനം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അപ്പുണ്ണിയിലേതാണെന്ന് ജഗദീഷ് കൂട്ടിച്ചേര്‍ത്തു. ടൈറ്റില്‍ കഥാപാത്രമായ അപ്പുണ്ണിയെ വേണു അതിഗംഭീരമായി ചെയ്തുഫലിപ്പിച്ചുണ്ടെന്ന് ജഗദീഷ് പറഞ്ഞു.

ക്ഷിപ്രകോപിയായിട്ടുള്ള കഥാപാത്രമാണ് സിനിമയുടെ തുടക്കത്തില്‍ അപ്പുണ്ണിയെന്നും പിന്നീട് ആ കഥാപാത്രത്തിന് വരുന്ന മാറ്റം നെടുമുടി വേണു മനോഹരമായി ചെയ്തിട്ടുണ്ടെന്ന് ജഗദീഷ് കൂട്ടിച്ചേര്‍ത്തു. ആ സിനിമയില്‍ മേനക അവതരിപ്പിച്ച കഥാപാത്രത്തിന്റെ മുറച്ചെറുക്കനാണ് നെടുമുടി വേണുവെന്നും എന്നാല്‍ മേനകക്ക് മോഹന്‍ലാലിന്റെ കഥാപാത്രത്തോടാണ് ഇഷ്ടമെന്നും ജഗദീഷ് പറഞ്ഞു.

ഇക്കാര്യം അറിഞ്ഞ ശേഷം അപ്പുണ്ണി എന്ന കഥാപാത്രം ഒന്നും മിണ്ടാതെ ഊണ് കഴിക്കുമെന്നും അതിനിടയില്‍ കല്ല് കടിച്ചത് പുറത്തുകാണിക്കാതെ അഭിനയിച്ചിട്ടുണ്ടെന്നും ജഗദീഷ് പറഞ്ഞു. നെടുമുടി വേണുവിന്റെ ആ പെര്‍ഫോമന്‍സ് കണ്ട് താന്‍ അമ്പരന്നിട്ടുണ്ടെന്നും നെടുമുടി വേണുവിനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ജഗദീഷ്.

വെട്ടത്തിലെ പാട്ട് ഞാന്‍ പാടാന്‍ കാരണം ആ നടന്‍: നാദിര്‍ഷ

‘നെടുമുടി വേണുചേട്ടന്‍ ഒരുപാട് സിനിമയില്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെച്ചിട്ടുണ്ട്. എന്നാല്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പെര്‍ഫോമന്‍സ് അപ്പുണ്ണിയിലേതാണ്. സത്യന്‍ അന്തിക്കാടായിരുന്നു ആ പടത്തിന്റെ ഡയറക്ടര്‍. വേണുച്ചേട്ടനാണ് ടൈറ്റില്‍ റോളിലെത്തിയത്. പുള്ളിയുടെ ക്യാരക്ടര്‍ നല്ല രസകരമാണ് ആ സിനിമയില്‍ തൊട്ടതിനും പിടിച്ചതിനും ദേഷ്യം വരുന്ന ക്യാരക്ടറാണ് അപ്പുണ്ണി ആ പടത്തിന്റെ തുടക്കത്തില്‍.

അതുപോലെ മേനക അവതരിപ്പിച്ച കഥാപാത്രം അപ്പുണ്ണിയുടെ മുറപ്പെണ്ണാണ്. അവരോട് അപ്പുണ്ണിക്ക് ഇഷ്ടമുണ്ട്. എന്നാല്‍ മേനകയുടെ ക്യാരക്ടറിന് മോഹന്‍ലാല്‍ അവതരിപ്പിച്ച് സ്‌കൂള്‍ മാഷിന്റെ കഥാപാത്രത്തിനെയാണ് ഇഷ്ടം. ഇതറിഞ്ഞതിന് ശേഷം അപ്പുണ്ണിയുടെ റിയാക്ഷന്‍ കാണിച്ച രീതി ഗംഭീരമാണ്. അദ്ദേഹം ഊണ് കഴിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടക്ക് കല്ലുകടിക്കുന്നത് പുറത്തറിയക്കുന്നില്ല, ആ സീനിലെ പെര്‍ഫോമന്‍സ് അതിഗംഭീരമാണ്. അദ്ദേഹത്തോട് ഇക്കാര്യം ഞാന്‍ പറഞ്ഞിട്ടുണ്ട്,’ ജഗദീഷ് പറയുന്നു.

Content Highlight: Jagadish about Nedumudi Venu