ദൃശ്യം സിനിമ ഇപ്പോഴും തനിക്കൊരു ഭാരമാണെന്ന് പറയുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. താന്‍ ഏത് സിനിമ ചെയ്താലും ദൃശ്യത്തിന്റെ അത്ര വന്നില്ലെന്ന കമന്റ് കേള്‍ക്കാറുണ്ടെന്ന് ജീത്തു ജോസഫ് പറയുന്നു.
എല്ലാ ടൈപ്പിലുള്ള സിനിമകളും എക്‌സ്‌പ്ലോര്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരു സംവിധായകനാണ് താനെന്നും ജീത്തു പറഞ്ഞു.
‘ ദൃശ്യം ഇപ്പോഴും എനിക്കൊരു ഭാരമാണ്. എന്റെ ഏത് സിനിമ കണ്ടാലും കുറേ ആള്‍ക്കാര്‍ ദൃശ്യം പോലെ ആയില്ല എന്നൊക്കെ പറയും. ദൃശ്യം പോലെ എങ്ങനെയാണ് ആകുക, ദൃശ്യം അല്ലല്ലോ ചെയ്യുന്നത്.
ഇപ്പോള്‍ കുറച്ച് പേര്‍ പറയും നല്ല സിനിമയാണ് ഹ്യൂമറൊക്കെയുണ്ട്. പക്ഷേ ദൃശ്യം പോലെ ആയില്ല എന്ന്. ദൃശ്യം ചെയ്തു എന്ന് വെച്ചിട്ട് എനിക്ക് ചെറിയ സിനിമകള്‍ ചെയ്യാന്‍ പാടില്ലേ, അല്ലെങ്കില്‍ കൊച്ചു സിനിമകള്‍ ചെയ്യാന്‍ പാടില്ലേ?
എല്ലാ ടൈപ്പിലുള്ള സിനിമകളും എക്‌സ്‌പ്ലോര്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരു സംവിധായകനാണ് ഞാന്‍. എനിക്ക് ഭയങ്കര ഇഷ്ടമുള്ള സിനിമയാണ് സി.ഐ.ഡി മൂസ.
ഞാന്‍ ജോണി ആന്റണിയോട് പറഞ്ഞിട്ടുണ്ട് എനിക്ക് നിങ്ങളോട് അസൂയ തോന്നിയിട്ടുണ്ട് ഇങ്ങനെ ഒരു സിനിമ ചെയ്യാന്‍ പറ്റിയതില്‍ എന്ന്. അപ്പോള്‍ തീര്‍ച്ചയായും എല്ലാ ടൈപ്പ് സിനിമകളും ചെയ്യണമെന്നത് എന്റെ ഒരു ആഗ്രഹമാണ്.
നമ്മളെ ഒരു പ്രത്യേക രീതിയില്‍ ലേബല്‍ ചെയ്ത് ഒരു ബെഞ്ച് മാര്‍ക്ക് സെറ്റ് ചെയ്ത് ഇടുമ്പോള്‍ അതിലൊരു ബുദ്ധിമുട്ട് ഇല്ലാതില്ല.
ലൂസിഫറിനേക്കാളും എനിക്ക് ചലഞ്ചിങ് ബ്രോ ഡാഡി; അതിന്റെ കാരണം ഇതാണ്: പൃഥ്വിരാജ്
പക്ഷേ നമ്മള്‍ അതിനെ മറികടക്കാന്‍ ശ്രമിക്കും. ചിലപ്പോള്‍ അവിടെ ചില പരാജയങ്ങളുണ്ടാകും. പക്ഷേ ഞാനത് മൈന്‍ഡ് ചെയ്യില്ല. മുന്നോട്ടുപോകും.
നമുക്ക് ഇഷ്ടപ്പെട്ട കഥകള്‍ വരുമ്പോള്‍ ഇനി ത്രില്ലര്‍ സ്വഭാവം ഇല്ലാത്തതിനായിരിക്കും പ്രിഫറന്‍സ് കൊടുക്കുക. അങ്ങനെയാണ് നേരൊക്കെ സംഭവിച്ചത്. ഇനി ത്രില്ലറുകള്‍ വരാനുമുണ്ട്,’ ജീത്തു ജോസഫ് പറഞ്ഞു.
മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ദൃശ്യത്തിന്റെ മൂന്നാം ഭാഗം അനൗണ്‍സ് ചെയ്തിരിക്കുകയാണ് ജീത്തു ജോസഫ്. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും.
Content Highlight: Jeethu Joseph about Drishyam Movie