വ്യത്യസ്തമായ സിനിമകള്‍ ചെയ്യുന്ന ഒരു നടനാണ് ബേസില്‍ ജോസഫെന്ന് പറയുകയാണ് സംവിധായകന് ജീത്തു ജോസഫ്. ബേസില്‍ നല്ല സിനിമകളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ആളാണെന്നും നടന്റെ സിനിമകള്‍ക്കൊക്കെ ഒരു ബേസിക് സ്റ്റാന്ഡേര്ഡുണ്ടെന്നും ജീത്തു കൂട്ടിച്ചേര്‍ത്തു. ബേസിലിന് എപ്പോഴും നെക്സ്റ്റ് ഡോര്‍ ബോയ് എന്നൊരു ഇമേജുണ്ടെന്നും നടന്റെ ഇന്നസെന്റ്സാണ് അതിന്റെ കാരണമായി തനിക്ക് തോന്നിയിട്ടുള്ളതെന്നും ജീത്തു ജോസഫ് പറയുന്നു. സില്ലിമോങ്ക്സ് മോളിവുഡിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്.
Also Read: ചില സിനിമകൾ ഇൻസ്പയർ ആവാറുണ്ട്, അമൽ മാത്രമല്ല പല ഫിലിം മേക്കേഴ്സും അങ്ങനെയാണ്: ജ്യോതിർമയി
‘വ്യത്യസ്തമായ സിനിമകള്‍ ചെയ്യുന്ന ഒരു നടനാണ് ബേസില്‍ ജോസഫ്. ഇനി വരാനിരിക്കുന്ന സിനിമകള്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമാണെന്നാണ് അവന് എന്നോട് പറഞ്ഞിരിക്കുന്നത്. ഞങ്ങള്‍ തമ്മിലുള്ള ഇന്ട്രാക്ഷന്സില് നിന്ന് ഞാന്‍ മനസിലാക്കിയ ചില കാര്യങ്ങളുണ്ട്. ബേസില്‍ നല്ല സിനിമകളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ആളാണ്. വ്യത്യസ്തമായ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ചെയ്യുന്ന നടനാണ് അവന്. ബേസിലിന്റെ സിനിമകളൊക്കെ വളരെ നല്ല സിനിമകളാണ്.
അതില്‍ ചിലത് കോടികള്‍ കളക്ട് ചെയ്തേക്കാം ചിലത് അത്ര കളക്ട് ചെയ്യുന്നില്ലായിരിക്കാം. അപ്പോഴും ബേസിലിന്റെ ആ സിനിമകള്‍ക്കൊക്കെ ഒരു ബേസിക് സ്റ്റാന്‍ഡേര്‍ഡുണ്ട്. എപ്പോഴും ആ ഒരു ലെവലില്‍ പോകുന്ന നടനാണ് ബേസില്‍. അതിനൊപ്പം അവന് എപ്പോഴും ബോയ് നെക്സ്റ്റ് ഡോര്‍ എന്നൊരു ഇമേജുമുണ്ട്. ബേസില്‍ എന്ന വ്യക്തിയുടെ ഇന്നസെന്റ്സാണ് അതിന്റെ കാരണമായി എനിക്ക് തോന്നിയിട്ടുള്ളത്. ഞാന്‍ വിശ്വസിക്കുന്നത് ബേസില്‍ പോകുന്നത് കറക്ടായ ട്രാക്കിലാണെന്നാണ്,’ ജീത്തു ജോസഫ് പറയുന്നു.
Content Highlight: Jeethu Joseph Says Basil Joseph Is A Good Actor