2015ല്‍ പുറത്തിറങ്ങിയ തന്റെ ലൈഫ് ഓഫ് ജോസൂട്ടി തിയേറ്ററില്‍ എത്തിയതിന് പിന്നാലെ ചില സീനുകള്‍ വളരെ വലിയ ക്രിറ്റിസിസം നേരിട്ടിരുന്നു എന്ന് പറയുകയാണ് സംവിധായകന് ജീത്തു ജോസഫ്.
അവിടെ തന്റെ കാല്ക്കുലേഷന് തെറ്റുകയായിരുന്നുവെന്നും സിനിമയുടെ സെക്കന്റ് ഹാഫിലെ ചില സിറ്റുവേഷനുകളാണ് പ്രശ്നമായതെന്നും ജീത്തു പറഞ്ഞു. റെഡ് എഫ്.എം മലയാളത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read: അത്തരം കഥാപാത്രങ്ങള്‍ എനിക്ക് ദോഷം ചെയ്യുമെന്ന് അന്ന് ആ സംവിധായകന് ഉപദേശിച്ചു: അശോകന്
‘ലൈഫ് ഓഫ് ജോസൂട്ടി തിയേറ്ററില്‍ എത്തിയതിന് പിന്നാലെ ചില സീനുകള്‍ വളരെ വലിയ ക്രിറ്റിസിസം നേരിട്ടിരുന്നു. അവിടെ സത്യത്തില്‍ എന്റെ കാല്ക്കുലേഷന് തെറ്റുകയായിരുന്നു. സിനിമയുടെ ഫസ്റ്റ് ഹാഫ് യഥാര്‍ത്ഥത്തില്‍ എല്ലാവര്ക്കും ഇഷ്ടമായിരുന്നു. പക്ഷെ സെക്കന്റ് ഹാഫ് അങ്ങനെ ആയിരുന്നില്ല.
സെക്കന്റ് ഹാഫിലെ ചില സിറ്റുവേഷനുകളാണ് പ്രശ്നമായത്. ചില സീനുകളും അവിടെ പ്രശ്നമായി. ഞാന്‍ ഹ്യൂമറായി കൊണ്ടുവന്ന കാര്യങ്ങള്‍ കണ്ട് ചില സ്ത്രീകള്‍ വള്ഗറാരിറ്റി ഫീല്‍ ചെയ്തുവെന്ന് പറഞ്ഞു. അന്ന് ആ സിനിമ തിയേറ്ററില്‍ എത്തിയപ്പോള്‍ ഫാമിലിയുടെ കൂടെ പടം കണ്ടിറങ്ങിയ ഒരാള്‍ സംസാരിക്കുന്നത് കേട്ടു.
‘ജീത്തു ജോസഫ് എന്തിനാണ് ഇങ്ങനെയുള്ള സീന്‍ ചെയ്തത്’ എന്നായിരുന്നു അയാള്‍ ചോദിച്ചത്. അത് കേട്ടതോടെയാണ് ഫാമിലി ഓഡിയന്‍സ് എന്നില്‍ നിന്ന് ചിലത് പ്രതീക്ഷിക്കുന്നുണ്ടെന്ന് എനിക്ക് മനസിലാകുന്നത്. അതുകൊണ്ടാകും പിന്നീട് നേര് സിനിമ ചെയ്യുമ്പോള്‍ എനിക്ക് പേടി തോന്നിയത്. പ്രത്യേകിച്ച് ആ റേപ്പ് സീന്‍ ചെയ്യുമ്പോള്‍.
സത്യത്തില്‍ ഞാന്‍ ഇത്ര വിഷമിച്ച് ചെയ്ത ഒരു സീന്‍ വേറെയില്ല എന്ന് വേണം പറയാന്‍. കാരണം അത് വള്‍ഗറായാല്‍ ചിലപ്പോള്‍ ഫാമിലി ഓഡിയന്‍സ് മാറി നില്ക്കാന് സാധ്യതയുണ്ട്. അപ്പോഴും സിനിമയില്‍ ആ റേപ്പ് സീന്‍ കാണിക്കാതിരിക്കാന്‍ നമുക്ക് പറ്റില്ലായിരുന്നു. വളരെ സൂക്ഷിച്ചാണ് ഞാന്‍ ആ സീനെടുത്തത്,’ ജീത്തു ജോസഫ് പറയുന്നു.
Content Highlight: Jeethu Joseph Says His Life Of Josutty Movie Face Criticism