സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍, യൂട്യൂബര്‍, അവതാരിക എന്നിങ്ങനെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ജിസ്മ. ജിസ്മയും വിമലും ഒന്നിച്ച് ചെയ്തിട്ടുള്ള വെബ് സീരിസുകളും റിലുകളുമെല്ലാം മില്യണ്‍ കണക്കക്കിന് കാഴ്ചക്കാരെയാണ് ഉണ്ടാക്കിയത്.
പൈങ്കിളി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കൂടി എത്തിയിരിക്കുകയാണ് ജിസ്മ. വിമലുമായുള്ള സൗഹൃദത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ജിസ്മ.
തുടക്കം മുതല്‍ തന്നെ തങ്ങള്‍ ഒരുമിച്ചായിരുന്നെന്നും പരസ്പരം നന്നായി മനസിലാക്കിയതുകൊണ്ട് തന്നെ ഇഷ്ടം തുറന്നുപറയുക എളുപ്പമായിരുന്നെന്നും ജിസ്മ പറയുന്നു.
എ.ഐയെ നല്ല രീതിയില്‍ ഉപയോഗിക്കൂ, ഇങ്ങനത്തെ പരിപാടികള്‍ ദയവുചെയ്ത് ഒഴിവാക്കണം: അനശ്വര രാജന്‍
പിരിയാന്‍ കഴിയില്ലെന്ന് മനസിലാക്കിയ ഘട്ടത്തില്‍ വിമലാണ് ഇഷ്ടം പറഞ്ഞതെന്നും അത് വളരെ കാഷ്വലായിട്ടാണ് അവതരിപ്പിച്ചതെന്നും ജിസ്മ പറയുന്നു. വിമല്‍ പറഞ്ഞില്ലായിരുന്നെങ്കില്‍ താന്‍ അങ്ങോട്ട് പറഞ്ഞേനെയെന്നും ജിസ്മ പറയുന്നു.
‘പരസ്പരം ഒരിഷ്ടം തോന്നിയപ്പോള്‍ ഒരുപാട് ലേറ്റാക്കാതെ അത് തുറന്നുപറഞ്ഞു. നമുക്ക് നോക്കാം എന്ന രീതിയിലായിരുന്നു. അല്ലാതെ നമ്മള്‍ ഐ ലവ് യു എന്നൊന്നും പറഞ്ഞിട്ടില്ല.
ഞങ്ങള്‍ക്ക് തമ്മില്‍ നന്നായിട്ട് അറിയാമായിരുന്നു. രണ്ടുപേരെ പറ്റിയും എല്ലാ കാര്യങ്ങളും അറിയാമായിരുന്നു. അത്രയും അണ്ടര്‍സ്റ്റാന്‍ഡ് ചെയ്യുന്ന ആളുകള്‍ തമ്മില്‍ റിലേഷന്‍ഷിപ്പ് ആകുമ്പോള്‍ അത് എളുപ്പമായിരിക്കും.
നമുക്കൊന്നും മറച്ചുവെക്കാന്‍ ഇല്ലല്ലോ. റിലേഷന്‍ഷിപ്പ് എന്ന നിലയില്‍ കുറച്ചുനാള്‍ തുടര്‍ന്നുനോക്കാം എന്ന് കരുതി. അത് നല്ല രീതിയില്‍ വര്‍ക്കായി. പിന്നെ കല്യാണമായി. ഇപ്പോള്‍ സന്തോഷമായി ജീവിക്കുന്നു.
വ്‌ളോഗൊക്കെ ചെയ്ത് തുടങ്ങിയതിന് ശേഷമാണ് ഞങ്ങള്‍ റിലേഷന്‍ഷിലാകുന്നത്. ചാനല്‍ ഒക്കെ സ്റ്റാര്‍ട് ചെയ്തതിന് ശേഷം. അതിനിടയിലായിരുന്നു. ഫുള്‍ ടൈം നമ്മള്‍ ഒന്നിച്ചല്ലേ. ആ ഗ്രോത്ത് ഒന്നിച്ചാവട്ടെയെന്ന് കരുതി. എന്തായാലും നമുക്കങ്ങനെ പിരിയാന്‍ പറ്റില്ല. വിമലാണ് ആദ്യമായി പറഞ്ഞത്.
വലിയ ബില്‍ഡ് അപ്പ് ഒന്നും ഉണ്ടായിരുന്നില്ല. നമ്മള്‍ കാഷ്വലി സംസാരിക്കുന്നതിടെ താത്പര്യമുണ്ടോ ഇഷ്ടമാണോ എന്ന രീതിയില്‍ ചോദിച്ചു. ശരിക്കും പറഞ്ഞാല്‍ അത് എക്‌സ്‌പെക്ടഡ് ആയിരുന്നു.
വിമല്‍ പറഞ്ഞില്ലെങ്കില്‍ ഒരുപക്ഷേ ഞാന്‍ അങ്ങോട്ട് പറഞ്ഞേനെ. കാരണം വീട്ടില്‍ നിന്നൊക്കെ ചോദ്യം തുടങ്ങിയിരുന്നു. ഇതെന്താണ് ഫുള്‍ ടൈം നിങ്ങള്‍ ഒന്നിച്ചാണല്ലോ എന്നൊക്കെ. സാഹചര്യങ്ങള്‍ വല്ലാതെ ഞങ്ങളെ പുഷ് ചെയ്തിട്ടുണ്ട് (ചിരി),’ ജിസ്മ പറയുന്നു.
Content Highlight: Jisma about Vimal and their Love story