രേഖാചിത്രം എന്ന സിനിമയിലെ രേഖയായി നടി അനശ്വരയെ കാസ്റ്റ് ചെയ്തതിനെ കുറിച്ചും കാസ്റ്റിങ്ങിന്റെ തുടക്കത്തില്‍ ഒരു പുതിയ താരത്തെ വെച്ച് ചെയ്യാന്‍ ആലോച്ചിരുന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ ജോഫിന്‍ ടി. ചാക്കോ.
ഫ്‌ളാഷ് ബാക്ക് കഥാപാത്രങ്ങള്‍ അനശ്വര തുടര്‍ച്ചയായി ചെയ്തതുകൊണ്ട് മറ്റാരേയെങ്കിലും വെച്ച് ചെയ്യാമെന്ന് ആലോചിച്ചെന്നും എന്നാല്‍ നേര് കണ്ടതോടെ അത്തരം ആലോചനകളൊക്കെ മണ്ടത്തരമാണെന്ന് താന്‍ തിരിച്ചറിഞ്ഞെന്നും ജോഫിന്‍ പറഞ്ഞു.
രേഖയെ ഷോള്‍ഡര്‍ ചെയ്യാന്‍ അനശ്വരയെപ്പോലൊരു നടിയ്‌ക്കേ സാധിക്കൂവെന്നും ഗംഭീര അഭിനേത്രിയാണ് അവരെന്നും ജോഫിന്‍ പറഞ്ഞു.
‘നേര് കണ്ട സമയത്താണ് ഞാന്‍ രേഖ അനശ്വരയാണെന്ന് തീരുമാനിക്കുന്നത്.
അതിന് മുന്‍പ് എന്റെ ഇന്‍സ്റ്റ നോക്കിയാല്‍ കാണാന്‍ പറ്റും നേരിനൊക്കെ മൂന്ന് മാസം മുന്‍പ് ഞാനൊരു കാസ്റ്റിങ് കോള്‍ ഇട്ടിട്ടുണ്ടായിരുന്നു. അത് കണ്ട് കുറേ പേര്‍ വന്നു.
പെര്‍ഫോം ചെയ്യിച്ചു നോക്കി. പക്ഷേ ഒന്നും കണ്‍വിന്‍സിങ് ആവുന്നില്ല. രേഖാ ചിത്രത്തില്‍ രേഖയെ ഷോള്‍ഡര്‍ ചെയ്യുക എന്നത് ഭയങ്കര വലിയൊരു ചലഞ്ചാണ്.
ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ എനിക്ക് വലിയ ടെന്‍ഷനായി. പുതിയ ആളെ വെച്ചാല്‍ വര്‍ക്ക് ഔട്ട് ആകുമോ എന്ന ചിന്ത. പലരേയും നോക്കി.
നേര് കണ്ടപ്പോഴാണ് അനശ്വരയാണ് അത് ചെയ്യേണ്ടത് എന്ന് ഞാന്‍ ഉറപ്പിക്കുന്നത്.
എന്റെ സുഹൃത്തിന്റെ സിനിമയാണ് ഓസ്‌ലര്‍. ഓസ്‌ലറിലും പ്രണയവിലാസത്തിലുമൊക്കെ സമാനമായവേഷം അനശ്വര ചെയ്യുന്നതുകൊണ്ടാണ് ഫസ്റ്റ് നമ്മള്‍ അനശ്വരയെ കാസ്റ്റ് ചെയ്യേണ്ട എന്ന് തീരുമാനിക്കുന്നത്.
നേര് കണ്ട സമയത്ത് ഇത് അനശ്വര തന്നെ ചെയ്യണമെന്ന തീരുമാനത്തില്‍ എത്തുകയും അവരോട് സംസാരിക്കുകയും ചെയ്തു.
എന്റെ ആദ്യത്തെ ചിന്തയില്‍ ഓസ്‌ലറില്‍ അനശ്വര ഫ്‌ളാഷ് ബാക്കില്‍ വരുന്നതുകൊണ്ട് തന്നെ അത് പ്രശ്‌നമാകുമോ എന്നായിരുന്നു. പിന്നെ അത് മണ്ടത്തരമാണെന്ന് എനിക്ക് തന്നെ മനസിലായി.
പിന്നെ ആരും പ്രതീക്ഷിക്കാത്ത ഒരാള്‍ രേഖയായി വന്നാല്‍ എങ്ങനെ ഇരിക്കുമെന്ന് ചിന്തിച്ചിരുന്നു. പക്ഷേ സിനിമ കണ്ടവര്‍ക്ക് അറിയാം ആ സിനിമ ഷോള്‍ഡര്‍ ചെയ്യേണ്ടത് രേഖയുടെ ക്യാരക്ടറാണ്. എങ്ങാനും പാളി കഴിഞ്ഞാല്‍ ഇത് നില്‍ക്കില്ല.
അനശ്വരയുടെ കയ്യില്‍ രേഖ സേഫ് ആയിരുന്നു. ഗംഭീരമായി അവര്‍ ചെയ്തു. സര്‍പ്രൈസിങ് ആയ സംഭവം അനശ്വരയുടെ സീനുകളൊന്നും ഒരുപാട് സമയം എടുത്ത് ഷൂട്ട് ചെയ്തതല്ല എന്നതാണ്.
സീരിയസ് റോളുകള്‍ക്കിടയിലും ഒരു ഹ്യൂമര്‍ എലമെന്റ് കൊണ്ടുവരുന്നതാണ് എന്റെ ഐഡന്റിറ്റി: ബേസില്‍
അനശ്വര ചെയ്ത കാര്യങ്ങളൊക്കെ മിക്കതും ഫസ്റ്റ് ടേക്കാണ്. സ്റ്റേജിലേക്ക് ഓടിക്കയറുന്ന സംഭവം ഉണ്ടായിരുന്നു. ഷൂട്ട് തുടങ്ങി ഒന്നാമത്തെയോ രണ്ടാമത്തെയോ ദിവസം എടുത്തതാണ്.
ആ ഒരൊറ്റ ഷോട്ട് കണ്ടപ്പോള്‍ തന്നെ എന്റെ മനസിലെ രേഖയായി അനശ്വരയ്ക്ക് മാറാനായി എന്ന് എനിക്കുറപ്പായി. ഞാന്‍ മനസില്‍ കണ്ടത് അതുപോലെ നടപ്പിലായെന്ന് തോന്നി.
സ്‌റ്റേജില്‍ വന്ന് നിന്ന് മമ്മൂക്കയെ നോക്കുന്ന ഷോട്ടില്‍ അനശ്വര ഒരു എക്‌സ്പഷന്‍ ചെയ്തു. അതെല്ലാം ഫസ്റ്റ് ടേക്കായിരുന്നു. ഗംഭീര ആക്ട്രസാണ് അവര്‍,’ ജോഫിന്‍ പറയുന്നു.
Content Highlight: Joffin T Chacko about Anaswara Rajan